വില്ലൻ 13 [വില്ലൻ]

Posted by

“വരിൻ………………”…………..സുന്ദരപാണ്ട്യൻ ആക്രോശിച്ചു…………………

സുന്ദരപാണ്ട്യനും സൈന്യവും കൊട്ടാരത്തിലേക്ക് പ്രവേശിച്ചു…………………

വാതിലിന് അടുത്ത് നിന്നിരുന്ന പടയാളികളെ വെട്ടി വീഴ്ത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ ആ കൊട്ടാരത്തിലെ മനുഷ്യകുരുതിക്ക് തുടക്കം ഇട്ടു……………………

സുന്ദരപാണ്ട്യന് പിന്നാലെ അവന്റെ സൈന്യം കൊട്ടാരത്തിലേക്ക് ഇരച്ചു കയറി……………………

മുന്നിൽ കണ്ട ഒരുവരെയും അവർ വെറുതെ വിട്ടിട്ടില്ല…………………

സ്ത്രീകളും കുട്ടികളും അലറി കരഞ്ഞു…………………..

തന്റെ നേരെ വന്നവരെ എല്ലാം തന്റെ വാളിന്റെ മൂർച്ച അറിയിച്ചുകൊണ്ട് സുന്ദരപാണ്ട്യൻ മുന്നേറി………………………

സുന്ദരപാണ്ട്യനിൽ അനിർവചനീയ ആനന്ദം നിറഞ്ഞു നിന്നു…………………

തന്റെ മുൻഗാമികൾ നഷ്ടപ്പെടുത്തിയ കൊട്ടാരം…………………അതിന് ശേഷം വന്ന ഓരോ പിൻഗാമിയും കീഴടക്കാൻ ആഗ്രഹിച്ച കൊട്ടാരം……………….ഇന്ന് തന്റെ കാൽ ചുവട്ടിൽ………………….

സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചു………………….

അവന്റെ ചിരി അവിടെയുള്ള ഓരോ തൂണിൽ പോലും ഭയം വിടർത്തി……………………..

സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് രാജദർബാറിലേക്ക് പ്രവേശിച്ചു………………….

സുന്ദരപാണ്ട്യന്റെ സൈനികർ കുമാരസേനനെ സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് പിടിച്ചു കൊണ്ടുവന്നു……………………..

അവന്റെ മന്ത്രിമാരും ഭൃത്യരും എല്ലാവരും സുന്ദരപാണ്ട്യന്റെ സൈനികരുടെ വാൾ മുനയിൽ ആയിരുന്നു………………..

കുമാരസേനൻ സുന്ദരപാണ്ട്യന്റെ മുന്നിൽ മുട്ടുകുത്തി നിന്നു……………………..

സുന്ദരപാണ്ട്യൻ കുമാരസേനന്റെ മുഖത്തേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു…………………….താൻ നേടിയ വിജയത്തിന്റെ ആഹ്ലാദവും വാശിയും വൈരാഗ്യവും എല്ലാം ഉണ്ടായിരുന്നു സുന്ദരപാണ്ട്യന്റെ ആ ചിരിയിൽ…………………….

കുമാരസേനൻ ആ ചിരി കണ്ടു ഭയന്നു………………

“എവിടെടാ അഖിലവും വാഴുന്ന ചോളൻ…………………”…………..സുന്ദരപാണ്ട്യൻ കുമാരസേനനോട് ചോദിച്ചു……………………

മറുപടി ഒന്നും പറയാൻ സാധിക്കാതെ കുമാരസേനൻ തലകുനിച്ചു…………………

“ഇനി ചോളൻ അല്ല………………പാണ്ട്യനാണ്……………….സുന്ദരപാണ്ട്യൻ……………..”…………….രണ്ടു കൈകളും വശത്തേക്ക് ഉയർത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു……………………

സുന്ദരപാണ്ട്യന്റെ സൈനികർ ആർത്തുവിളിച്ചപ്പോൾ മറ്റുള്ളവർ ഭയത്താൽ സുന്ദരപാണ്ട്യനെ നോക്കി നിന്നു…………………..

സുന്ദരപാണ്ട്യൻ കുമാരസേനന്റെ മന്ത്രിമാരെയും ഭൃത്യരെയും വാൾ മുനയിൽ നിർത്തിയ സൈനികരോട് തലയാട്ടി ആംഗ്യം കാണിച്ചു…………………

അടുത്ത നിമിഷം അവർ വാൾ പ്രയോഗിച്ചു………………..

കുമാരസേനന്റെ മന്ത്രിമാരും ഭൃത്യരും ചേതനയറ്റു വീണു………………….

മരിച്ചു കിടക്കുന്ന അവരെ കുമാരസേനൻ ഭയത്തോടെ നോക്കി…………………..

“എന്നെ വെറുതെ വിടണം അങ്ങുന്നെ…………………”…………….തന്റെ ജീവന് വേണ്ടി കുമാരസേനൻ സുന്ദരപാണ്ട്യനോട് കെഞ്ചി…………………..

അത് കണ്ടു സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു…………………..

Leave a Reply

Your email address will not be published. Required fields are marked *