വില്ലൻ 13 [വില്ലൻ]

Posted by

മനുഷ്യർ വേദനയാൽ അലറി കരയുന്ന ശബ്ദം…………………..

വേറിട്ട ശബ്ദങ്ങളാൽ ആ നഗരം നിറഞ്ഞു…………………….

പാണ്ട്യരാജാവ് സുന്ദരപാണ്ട്യനും സൈന്യവും മുന്നിൽ കാണുന്നവരെ എല്ലാം അറുത്ത് മുന്നേറി…………………

പാണ്ട്യസൈന്യത്തിന് മുന്നിൽ ചോളന്റെ ശിങ്കിടികൾ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു………………….

സുന്ദരപാണ്ട്യൻ കുതിരമേൽ പാഞ്ഞു കൊണ്ടിരുന്നു……………….

അവന് നേരെ വന്നവരെയെല്ലാം സുന്ദരപാണ്ട്യൻ വാളാൽ വെട്ടി വീഴ്ത്തി…………………

സുന്ദരപാണ്ട്യനോടൊപ്പം അവന്റെ സൈന്യവും തൊണ്ടമണ്ഡല കോട്ടയുടെ ഉള്ളിൽ കയറി………………………

പാണ്ട്യ സൈന്യം കോട്ടയുടെ ഉള്ളിൽ കയറിയതോടെ അപായമണി മുഴങ്ങി…………………..

അത് കേട്ടതും കുമാരസേനന് തങ്ങളുടെ അവസാനം അടുത്തെന്ന് ബോധ്യമായി………………….

സുന്ദരപാണ്ട്യനും സൈന്യവും എല്ലാവരെയും കൊന്നു തള്ളി കൊട്ടാരത്തിന് മുന്നിൽ എത്തി……………….

തന്റെ മുന്നിലേക്ക് വന്നവരെ സുന്ദരപാണ്ട്യൻ ആ കുതിരയിൽ നിന്ന് ചാടി വെട്ടി……………..

സുന്ദരപാണ്ട്യന്റെ വാൾ അവരുടെ കഴുത്തിലൂടെ പാഞ്ഞു………………….മുന്നിൽ വന്ന മൂന്ന് പേരും വെട്ടിയിട്ട വാഴ പോൽ നിലത്തേക്ക് പതിച്ചു……………….

വശങ്ങളിൽ നിന്ന് വന്നവരെയെല്ലാം സുന്ദരപാണ്ട്യന്റെ സേനാധിപതിയും മന്ത്രിയും സൈന്യവും കൂടെ വകവരുത്തി……………………

സുന്ദരപാണ്ട്യൻ കൊട്ടാരത്തിലേക്ക് ആദ്യ ചുവട് വെച്ചു…………………….

സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു………………..

“ഇങ്ങനെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്തവരുണ്ടോ……………………….”……………സുന്ദരപാണ്ട്യൻ ഉറക്കെ ചോദിച്ചു………………..

എല്ലാവരും അതിനെ കയ്യടിച്ചും പൊട്ടിച്ചിരിച്ചും അഭിനന്ദിച്ചു…………………

ഒമ്പതാം നൂറ്റാണ്ടിൽ ചോളന്മാർ പാണ്ട്യരിൽ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗരമായിരുന്നു തൊണ്ടമണ്ഡല……………….

അതിന് ശേഷമാണ് പാണ്ട്യരാജവംശത്തിന്റെ ശക്തി പൂർണമായി ക്ഷയിച്ചത്……………….

നാല് നൂറ്റാണ്ടുകൾക്ക് ശേഷം പാണ്ട്യ രാജവംശം തിരിച്ചെത്തിയിരിക്കുന്നു…………………..അവരിൽ നിന്ന് വാങ്ങിയത് തിരിച്ചു വാങ്ങാൻ…………………….

“വീരരെ………………..ഇനി ഇത് നമ്മുടെ കോട്ട……………….ഈ കോട്ടയ്ക്ക് രാജാവ് ഇനി ഞാൻ………………….”……………….സുന്ദരപാണ്ട്യൻ ഉറക്കെ പറഞ്ഞു………………….

സൈന്യം അതുകേട്ട് ആർത്തുവിളിച്ചു…………………..

“അടുത്തതായി നടക്കാൻ പോകുന്നത് പഴയ രാജാവിനുള്ള യാത്രയയപ്പ്………………..”………………പൊട്ടിച്ചിരിച്ചു കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു………………………

അതുകേട്ട് അവർ ആർത്തു ചിരിച്ചു………………

Leave a Reply

Your email address will not be published. Required fields are marked *