“ഗുരുക്കളെ……………..മിഥിലാപുരി ഒരു കർഷകരാജ്യമാണ്………………മറ്റുള്ളവരെ അന്നം ഊട്ടുന്ന രാജ്യം………………നമ്മൾക്ക് രാജാവും ഇല്ല രാജ്ഞിയും ഇല്ല………………..മാത്രവുമല്ല ഒരു രാജ്യവും നമ്മളോട് യുദ്ധം ചെയ്യാൻ വരില്ല കാരണം നമ്മൾ ഒരു യുദ്ധരാജ്യം അല്ല എന്നുള്ളത് തന്നെ………………നമ്മൾ ഉണ്ടാക്കുന്ന അന്നം നമ്മുടെ ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലേക്കും നമ്മൾ എത്തിക്കുന്നുണ്ട്……………..അതുകൊണ്ട് തന്നെ അവരാരും നമ്മളോട് യുദ്ധത്തിന് വരില്ല…………….അതുകൊണ്ട് തന്നെ ഈ യുദ്ധമുറകളിലും അഭ്യാസമുറകളിലും വലിയ വിജ്ഞാനം നേടിയതുകൊണ്ട് ജീവിതത്തിൽ ഉപകാരപ്പെടാൻ പോകുന്നില്ല…………………”………………റാസ പറഞ്ഞു…………………
“ചെറിയ ചെറിയ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഉള്ളതൊക്കെ നമ്മൾ ഇപ്പോൾ പറഞ്ഞു കൊടുക്കുന്നുണ്ട്……………ഇവിടെ അതൊക്കെയെ ആവശ്യമുള്ളൂ……………..പിന്നെയുള്ളത് നല്ല ആരോഗ്യവും ശരീരവുമാണ്……………..അതിനാണ് കൃഷി……………..പിന്നെ അധികം അഭ്യാസമുറകൾ പഠിച്ചാൽ നമ്മുടെ ഇടയിൽ തന്നെ അനിഷ്ടസംഭവങ്ങൾക്ക് ചിലപ്പോൾ നമ്മൾ സാക്ഷിയാകേണ്ടി വരും……………….അത് വേണ്ട ബാറക്ക്………………..”……………റാസ പറഞ്ഞു നിർത്തി……………………
ബാറക്ക് എഴുന്നേറ്റു……………….
“എനിക്ക് മനസ്സിലാകും റാസ……………”……………ബാറക്ക് തിരിഞ്ഞു നടന്നു……………..
ബാറക്ക് അബ്ബാസി പെട്ടെന്ന് നിന്നു……………. റാസയെ തിരിഞ്ഞു നോക്കി…………………
“റാസ………………ഞാൻ ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്…………….അവിടുത്തെ ആയോധനകലകളും അഭ്യാസമുറകളൂം മാത്രമല്ല അവിടുത്തെ സംസ്കാരവും ഞാൻ അറിയാൻ ശ്രമിച്ചിട്ടുണ്ട്………………….പക്ഷെ അവിടങ്ങളിൽ ഒന്നും നിന്നെപ്പോലെ ജനങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന ഒരു നേതാവിനെയോ രാജാവിനെയോ ഞാൻ കണ്ടിട്ടില്ല………………….
നിന്റെ ഇപ്പോഴുള്ള തീരുമാനം എന്നല്ല നീ എടുക്കാറുള്ള ഓരോ തീരുമാനങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്…………….
നീ ഒരു നല്ല നേതാവാണ് റാസ…………….
ഒരു നല്ല രാജാവ്…………….”……………ബാറക്ക് പുഞ്ചിരിയോടെ പറഞ്ഞു………………….
റാസ അതുകേട്ട് പുഞ്ചിരിച്ചു…………….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
തൊണ്ടമണ്ഡല…………….
ചോള അധീനരാജ്യം…………..
വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം………………
വാളുകൾ മനുഷ്യശരീരത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം………………..