മകൻ…………………..”………………….ബാറക്ക് പറഞ്ഞു നിർത്തി…………………..
സായരയ്ക്ക് ഒരുപാട് സന്തോഷം തോന്നി ബാറക്കിന്റെ തന്റെ മകനെ കുറിച്ചുള്ള നല്ല വാക്കുകൾ കേട്ടപ്പോൾ……………………………..
അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു……………………..
ആദം അവരുടെ അരികിലേക്ക് വന്നു…………………..
“എന്നാൽ ഞങ്ങൾ പോകട്ടെ ഉസ്താദ്………………”………………ആദത്തെ ചേർത്തുപിടിച്ചുകൊണ്ട് സായരാ ചോദിച്ചു………………..
“ഹാ……………….പിന്നെ റാസയെ എനിക്ക് ഒന്ന് കാണണം…………………ചില പ്രധാനകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്………………….”………………ബാറക്ക് അബ്ബാസി പറഞ്ഞു…………………
“ഇക്കാനോട് ഞാൻ സൂചിപ്പിച്ചോളാം……………..”……………….സായരാ പറഞ്ഞു………………….
സായരാ ആദത്തെയും കൊണ്ട് വീട്ടിലേക്ക് നടന്നു…………………….
വീട്ടിലെത്തിയ സായരാ റാസയുടെ കിടപ്പ് കണ്ടു……………………..
റാസ വയലിലേക്ക് വരാതിരുന്നത് സായരാ ശ്രദ്ധിച്ചിരുന്നു…………………
രാവിലെ ആ സ്വപ്നം കണ്ട് പേടിച്ചു എണീറ്റത് മുതൽ റാസയുടെ സ്വഭാവത്തിലെ മാറ്റം സായരാ ശ്രദ്ധിച്ചിരുന്നു………………..
സായരാ റാസയുടെ അടുത്തേക്ക് പോയി അവന്റെ അടുത്ത് ഇരുന്നു………………….
സായരാ വന്നത് കണ്ട് റാസ പുഞ്ചിരിക്കാൻ ശ്രമിച്ചു…………………പക്ഷെ പ്രായോഗികമായില്ല…………………..
അത് സായരയ്ക്കും മനസ്സിലായി………………
സായരാ റാസയെ പുഞ്ചിരിയോടെ നോക്കി റാസയുടെ മുടികളിൽ തലോടി……………………
സായരാ നോക്കുന്ന നിമിഷങളിൽ കറുത്ത രൂപവും അഘോരിയും സ്വാമിയും പറഞ്ഞത് റാസയിലേക്ക് ഓടി വന്നു………………….
എന്റെ സായയെ എനിക്ക് നഷ്ടപ്പെടുമോ……………….
എന്റെ മോനെ എനിക്ക് നഷ്ടപ്പെടുമോ……………….
റാസയുടെ കണ്ണിൽ സങ്കടം നിഴലിച്ചു………………..
സായരാ ഇതുകണ്ടു……………..
“എന്തുപറ്റി…………….”……………സായരാ റാസയോട് ചോദിച്ചു………………..
റാസ കിടപ്പിൽ നിന്ന് ഉയർന്ന് അവളെ കെട്ടിപ്പിടിച്ചു………………………
“ഇക്കാ ഞാൻ ആകെ വിയർത്തിട്ടുണ്ട്………………മാറ്……………”…………..സായരാ കുതറി……………..വയലിൽ നിന്ന് വന്ന അവൾ നേരെ റാസയുടെ അടുത്തേക്കാണ് വന്നത്………………..പിന്നെയും വയലിലേക്ക് പോകേണ്ടത് കൊണ്ട് അവൾ കുളിച്ചിരുന്നില്ല……………….
പക്ഷെ റാസ വിട്ടില്ല………………
റാസ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായ്ച്ചു…………………..
റാസയുടെ മനസ്സിൽ എന്തോ പ്രശ്നം ഉണ്ടെന്ന് സായരയ്ക്ക് ഉറപ്പായി………………
അവൻ വിടുന്നില്ല എന്ന് കണ്ടപ്പോൾ സായരാ അവന്റെ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു ചേർന്നു……………….അവന്റെ പുറത്ത് സായരാ തടവി കൊണ്ടിരുന്നു………………
സായരാ പതിയെ അവന്റെ മുഖം മുന്നിലേക്ക് കൊണ്ടുവന്നു…………………..
“എന്താ ഇക്കാക്ക് പറ്റിയെ……………”………….സായരാ ചോദിച്ചു………………….
റാസ എല്ലാം അവളോട് പറഞ്ഞു……………….പുലർച്ചെയുള്ള സ്വപ്നം………………..സ്വാമി പറഞ്ഞത്…………….അഘോരയുടെ വാക്കുകൾ………………..തന്നെ തേടിയെത്താൻ പോകുന്ന വിധി………………..
പക്ഷെ ഒന്ന് മാത്രം പറഞ്ഞില്ല………………..
ആ വിധി അവനെ തേടിയെത്തുമ്പോൾ അവന് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന്…………………..
അവളെ അത് പറഞ്ഞു ഭയപ്പെടുത്താൻ റാസ ആഗ്രഹിച്ചില്ല………………