വരാം…………………..അടി കിട്ടുന്ന വലിയവൻ കുനിഞ്ഞു മണ്ണിലേക്ക് വീഴും………………..കുനിഞ്ഞു ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ അവന്റെ തലയിൽ ഒരു ചവിട്ട് കൂടെ കൊടുക്കുക……………….അവൻ നിലത്തേക്ക് പതിച്ചോളും………………..”……………..ബാറക്ക് അബ്ബാസി പറഞ്ഞു………………..
അവർ മനസ്സിലായപോലെ തലയാട്ടി………………….
ആദം ബാറക്ക് പറഞ്ഞപോലെ ശരിയായി ചെയ്തു കാണിച്ചു………………….
പെട്ടെന്ന് ബാറക്ക് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു……………………..
“ചിലപ്പോൾ വലിയവർ ചെറിയവരെ നേരിട്ട് തല്ലാൻ ശ്രമിക്കാതെ ചെറിയവരുടെ നിസ്സഹായവസ്ഥ കണ്ടു രസിക്കും…………………അവരുടെ അടുത്ത് ഈ തന്ത്രം നേരിട്ട് ഫലിപ്പിക്കാൻ സാധിക്കില്ല………………കാരണം അവർ നമ്മളെ തല്ലാൻ വരില്ല എന്നുള്ളത് കൊണ്ട് തന്നെ…………………
അപ്പോൾ ഈ തന്ത്രം എങ്ങനെ ഫലിപ്പിക്കും……………..”………………ബാറക്ക് വിദ്യാർത്ഥികളോട് ചോദിച്ചു………………….
“അവരെ പ്രകോപിപ്പിക്കണം………………”………………..ആദം പെട്ടെന്ന് പറഞ്ഞു…………………
“അത് തന്നെ……………..അവരെ പ്രകോപിപ്പിക്കണം……………..അവരെ ദേഷ്യപ്പെടുത്തണം……………….. അപ്പോൾ അവർ നമ്മളെ ആക്രമിക്കാൻ വരും……………….നമുക്ക് ഈ തന്ത്രം പ്രയോഗിക്കാൻ സാധിക്കും…………………”……………….ബാറക്ക് ആദത്തിന്റെ ഉത്തരം ശരിവെച്ചുകൊണ്ട് തന്നെ പറഞ്ഞു…………………..
ആദം ഉത്തരം ശരിയായി പറഞ്ഞത് സായരയിൽ സന്തോഷവും അഭിമാനവും ഉണ്ടാക്കി…………………….
മറ്റുള്ളവർ മനസ്സിലായത് പോലെ തലയാട്ടി……………….
അതിന് ശേഷം ബാറക്ക് മറ്റു വിദ്യാർത്ഥികൾക്ക് ഈ തന്ത്രം പരീക്ഷിച്ചു നോക്കാൻ അവസരം നൽകി…………………..
ചെറിയ കുട്ടികൾ എല്ലാം ഇതിനായി മുന്നോട്ട് വന്നു………………..അവരെല്ലാം ബാറക്ക് പറഞ്ഞുതന്ന തന്ത്രം പരിശീലിച്ചു…………………
സായരാ അങ്കത്തട്ടിന് അടുത്തേക്ക് നടന്നെത്തി…………………
ആദം സായരയെ കണ്ടു…………………
ഉമ്മച്ചീ എന്ന് വിളിച്ചു അടുത്ത് വന്ന് സായരയെ ആദം കെട്ടിപ്പിടിച്ചു…………………..സായരാ അവന്റെ തലയിൽ തഴുകി………………….
സായരാ വന്നത് ബാറക്ക് കണ്ടു………………………..ബാറക്ക് അവളുടെ അടുത്തേക്ക് ചെന്നു…………………..
സായരാ ആദത്തെ അങ്കത്തട്ടിലേക്ക് തിരികെ വിട്ടു…………………..
“അസ്സലാമു അലൈക്കും………………….”………………..സായരാ പറഞ്ഞു……………
“വ അലൈക്കുമുസ്സലാം………………….”……………..ബാറക്ക് തിരികെ പറഞ്ഞു………………
“എന്തൊക്കെയുണ്ട് ഉസ്താദ്………………..സുഖമല്ലേ……………………”………………….സായരാ ചോദിച്ചു………………..
“നന്നായി പോകുന്നു സായരാ………………..”……………….ബാറക്ക് അബ്ബാസി പറഞ്ഞു…………………
“ഞാൻ ആദത്തെ കൊണ്ടുപോകാൻ വന്നതാണ്………………..എങ്ങനെയുണ്ട് എന്റെ മകൻ പഠനത്തിൽ……………….”………………………..സായരാ അബ്ബാസിയോട് ചോദിച്ചു………………….
“എന്റെ വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കൻ അവനാണ്………………ഒരു കാര്യം പറഞ്ഞുകൊടുത്താൽ അത് സ്വായത്തമാക്കാൻ അവന് അധികനേരം വേണ്ട………………………..”…………………….ബാറക്ക് അബ്ബാസി പറഞ്ഞു………………….
അബ്ബാസിയുടെ വാക്കുകൾ കേട്ട് സായരയ്ക്ക് അഭിമാനം തോന്നി………………………
“അത് മാത്രമല്ല……………….അവനെ ഇവിടെ ചേർക്കുമ്പോൾ റാസ ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളു………………………അറിവുകൾ നേടുന്നതിനേക്കാൾ ഉപരി അവനെ നല്ലൊരു മനുഷ്യനാക്കണമെന്ന്…………………… അവൻ നല്ലൊരു മനുഷ്യനാണ്………………..നിന്റെയും റാസയുടെയും ഗുണങ്ങൾ എല്ലാം അവന് കിട്ടിയിട്ടുണ്ട്…………………കാരുണ്യമുള്ളവനാണ് നിന്റെ