വില്ലൻ 13 [വില്ലൻ]

Posted by

അതുകണ്ട് റാസയും പുഞ്ചിരിച്ചു………………

“വാ വീട്ടിലേക്ക് പോകാം………………”……………റാസ പറഞ്ഞു…………………

“ഇല്ലാ റാസാ………………..ഞാൻ നിന്നെ ഒരിക്കൽ കൂടി കാണാൻ വേണ്ടി മാത്രം വന്നതാണ്…………………”………………..അഘോരാ പറഞ്ഞു…………….

റാസ സംശയത്തോടെ അഘോരയെ നോക്കി……………………

“ഭയക്കേണ്ട………………ഇനിയും ഞാൻ നിന്നെ കാണാൻ വരും………………കാളിയമ്മ നിന്നെയും എന്നെയും തുണച്ചാൽ……………….”…………………….അഘോരാ പറഞ്ഞു……………….

റാസ അഘോരയെ നോക്കി നിന്നു…………………

“റാസാ…………… നീ കാരുണ്യമുള്ളവനാണ്……………….നെഞ്ചിൽ സ്നേഹം ഉള്ളവനാണ്…………………പക്ഷെ ഇനിയുള്ള നാളുകളെ നേരിടാൻ നിന്റെ നെഞ്ചിൽ അത് മാത്രം മതിയാകാതെ വരും……………….പക്ഷെ ഒരിക്കലും അത് കൈവിടരുത്……………..വിധിയെ ചിലപ്പോൾ നീ അതില്ലാതെ ജയിച്ചേക്കാം പക്ഷെ നിന്റെ കുലം നിലനിൽക്കണമെങ്കിൽ അത് നിനക്ക് കൂടിയേ തീരൂ………………………”……………..അഘോരാ പറഞ്ഞു…………………..

റാസ ഒന്നും ചോദിക്കാനോ പറയാനോ ആകാതെ അഘോരയുടെ വാക്കുകൾ കേട്ടു നിന്നു………………….

അഘോരാ തിരിഞ്ഞു നടന്നു…………………

അഘോരാ റാസയെ ഒന്ന് തിരിഞ്ഞു നോക്കി……………….

“അനുഗ്രഹിക്കാൻ എനിക്ക് അനുവാദമില്ല………………..പക്ഷെ നീ ജയിച്ചു കാണണം എന്ന് മനസ്സ് വല്ലാതെ തുടിക്കുന്നു…………………”………………..അതും പറഞ്ഞുകൊണ്ട് അഘോരാ യാത്രയായി………………….

റാസ ആകെ കുഴങ്ങി……………..

സ്വാമിയുടെയും അഘോരയുടെയും വാക്കുകൾ ഒരുപോലെ തോന്നി റാസയ്ക്ക്………………….

തന്നെ കാത്ത് എന്തോ ഇരിക്കുന്നുണ്ട്………………അതാണ് തന്റെ യഥാർത്ഥ വിധി……………….അപ്പോൾ ഇതുവരെ ഞാൻ ജീവിച്ച ജീവിതം………………അതിന് അർത്ഥമില്ലേ………………..

ആ ജീവിതം എനിക്ക് നഷ്ടപ്പെടാൻ പോവുകയാണോ………………..

എനിക്ക് പ്രിയപ്പെട്ടവരും……………..?

റാസ തിരിച്ചു വീട്ടിലേക്ക് നടന്നു…………………. .

കട്ടിലിൽ പോയി കിടന്നു…………….വയലിലേക്കോ പുറത്തേക്കോ റാസ പോയില്ല…………………

അഘോരയുടെയും സ്വാമിയുടെയും വാക്കുകൾ റാസയെ ശെരിക്കും തളർത്തിയിരുന്നു…………………………

വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് റാസ പേടിയോടെ ആലോചിച്ചു…………………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

 

സായരാ പള്ളിക്കൂടത്തിലേക്ക് പതിയെ നടന്നു…………………………

ഇന്ന് പണി കുറച്ചു നേരത്തെ കഴിഞ്ഞപ്പോൾ ആദത്തിന്റെ ഒപ്പം വീട്ടിലേക്ക് പോകാം എന്ന് കരുതി വന്നതായിരുന്നു അവൾ……………………….

സാധാരണ ആദത്തിനെയും അവന്റെ പ്രായമുള്ള കുട്ടികളെയും പഠിപ്പിക്കുന്ന ആൽചുവടിൽ സായരാ അവരെ കണ്ടില്ല………………….

ഇന്ന് നേരത്തെ പഠിത്തം കഴിഞ്ഞോ എന്ന് അവൾ സംശയിച്ചു…………………

പെട്ടെന്ന് കുറച്ചു വിട്ടുമാറി കുട്ടികളുടെ ശബ്ദം അവൾ കേട്ടു………………….

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു…………………..

Leave a Reply

Your email address will not be published. Required fields are marked *