വില്ലൻ 13 [വില്ലൻ]

Posted by

ഇന്നലെ ആ സ്വപ്നം ഇന്ന് സ്വാമി………………….

എല്ലാവരും തന്റെ വിധിയെ കുറിച്ച് പറയുന്നു………………..

ഇങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ…………………

ഈ ജീവിതമല്ല എന്റെ വിധിയെങ്കിൽ പിന്നെ എന്താണ് എന്റെ ജീവിതം………………….

ഈ ചിന്തകളെക്കാൾ റാസയെ കുഴക്കിയത് മറ്റൊന്നായിരുന്നു………………….

വിധി അവനെ തേടിയെത്തുമ്പോൾ തനിക്ക് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന് പറഞ്ഞ കറുത്ത രൂപത്തിന്റെ വാക്കുകൾ…………………..

അങ്ങനെയാണെങ്കിൽ എന്റെ സായരാ, ആദം……………ഈ ജനങ്ങൾ…………….എല്ലാം എനിക്ക് നഷ്ടപ്പെടുമോ………………..

റാസ കുഴങ്ങി…………………..

റാസയ്ക്ക് എന്തുചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല……………………

ചിന്തകൾ അവനിൽ അളവിൽ കവിഞ്ഞ് ഓടിയെത്തി…………………അതിന്റെ വീർപ്പുമുട്ടലിൽ അവൻ ഒന്നും ചെയ്യാൻ സാധിക്കാനാകാതെ നിന്നു…………………….

“റാസാ………………..”………………….പിന്നിൽ നിന്ന് താൻ പണ്ടെങ്ങോ കേട്ട ശബ്ദത്തിൽ ഒരാൾ റാസയെ വിളിച്ചു…………………….

റാസ തിരിഞ്ഞുനോക്കി……………………

അരയ്ക്ക് മുകളിൽ നഗ്നനായിരുന്ന അയാളുടെ നെഞ്ചിലെ രുദ്രാക്ഷമാലയാണ് റാസയ്ക്ക് മുന്നിൽ ആദ്യം വെളിവായത്…………………….

അത് കണ്ടപ്പോൾ തന്നെ റാസയ്ക്ക് അതാരാണെന്ന് മനസ്സിലായി……………………

“അഘോരാ………………..”………………..റാസയുടെ ഉള്ളിൽ നിന്ന് ആ പേര് അറിയാതെ പുറത്തേക്ക് വന്നു………………………

റാസ തലയുയർത്തി അഘോരയെ നോക്കി………………………..

കഴുത്തിൽ നിറയെ മാലകൾ………………

ശരീരമാകെ ഭസ്മം……………

നെഞ്ചിലേക്ക് നീണ്ടു നിൽക്കുന്ന താടി………………..

നീളമേറിയ അലക്ഷ്യമായി കെട്ടിവച്ച മുടി………………

നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി………………

കയ്യിൽ നീളമേറിയ തൃശൂലം…………….തൃശൂലത്തിന് ചുറ്റും രുദ്രാക്ഷമാലകൾ………………

ഇതായിരുന്നു അഘോരയുടെ രൂപം………………….

കുറേ നാളുകൾക്ക് ശേഷം അഘോരയെ കണ്ട ആഹ്ലാദത്തിൽ റാസ അഘോരയുടെ അടുത്തേക്ക് ഓടി ചെന്നു…………………..

“എവിടെയായിരുന്നു അഘോരാ……………..”……………..റാസ അഘോരയോട് ചോദിച്ചു…………………..

അഘോരാ പുഞ്ചിരി തൂകി………………….

Leave a Reply

Your email address will not be published. Required fields are marked *