വില്ലൻ 13 [വില്ലൻ]

Posted by

“എങ്ങോട്ടാണ് യാത്ര സ്വാമി……………..”…………….റാസ സ്വാമിയുടെ സഞ്ചി നോക്കിക്കൊണ്ട് ചോദിച്ചു……………………

സ്വാമി മന്ദഹസിച്ചു……………………

“ഒരു യാത്ര അനിവാര്യമായി റാസ…………………പോയേ പറ്റൂ………………….”……………..സ്വാമി റാസയോട് പറഞ്ഞു………………..

റാസ ഒന്നും പറയാതെ നിന്നു………………….. പിന്നെ എന്തോ ഓർത്തെന്ന പോലെ…………………

“എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത് സ്വാമി………………..”……………റാസ ചോദിച്ചു………………

സ്വാമി പുഞ്ചിരി തൂകി……………………

ഒരു നിമിഷം അവരിൽ നിശബ്ദത തളം കെട്ടി നിന്നു…………………

റാസ തനിക്ക് ലഭിക്കാത്ത ഉത്തരത്തിനായി സ്വാമിയുടെ നേരെ നോക്കി നിന്നു…………………….

“റാസ ബിൻ ഖുറേഷി………………….

ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട് നീ എന്താ ഇങ്ങനെ എന്ന്………………………”……………….സ്വാമി പറഞ്ഞു………………….

റാസ മനസ്സിലാകാത്തത് പോലെ സ്വാമിയെ നോക്കി………………….

“നിന്റെ ജാതകമോ നിന്റെ വിധിയോ ഒന്നും നിന്റെ ഇതുവരെയുള്ള ജീവിതം അല്ലായിരുന്നു………………….
അല്ലെങ്കിൽ നിന്റെ ജീവിതം എന്താണെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചത് അല്ലാ ഇത്രയും കാലം സംഭവിച്ചത്…………………

പക്ഷെ……………….”…………..സ്വാമി പറഞ്ഞു നിർത്തി……………………..

റാസ ചോദ്യഭാവത്തോടെ സ്വാമിയെ നോക്കി………………

“ദൈവത്തിന്റെ വിധിയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്………………..നിന്റെ വിധിയുടെ ആരംഭമായി…………….

ഓരോ ആരംഭത്തിനും ഒരു തുടക്കമുണ്ട് എന്നുള്ളപോലെ നിന്റെ വിധിയുടെ തുടക്കം ആരംഭിക്കാനായി……………………..”……………..സ്വാമി പറഞ്ഞു………………….

റാസയ്ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല…………………….

“റാസ……………….നിന്റെ പരീക്ഷണനാളുകൾ വരവായി………………

നിന്നെ ദൈവവും ചെകുത്താനും ഒരുപോലെ പരീക്ഷിക്കുന്ന നാളുകൾ………………….

നീ എന്താണെന്ന് ഇനി നീയാണ് നിശ്ചയിക്കുക…………………..”………………….സ്വാമി പറഞ്ഞു നിർത്തി……………………

റാസ സ്വാമിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു………………………..

സ്വാമി റാസയുടെ അടുത്തേക്ക് വന്നു……………….

അവന്റെ നെഞ്ചിൽ തൊട്ടു………………..

“ഇവിടമാണ് നിശ്ചയിക്കുക………………നീ എന്താണെന്ന്……………….”………………….സ്വാമി നെഞ്ചിൽ തൊട്ടുകാണിച്ചു കൊണ്ട് പറഞ്ഞു…………………

റാസ സ്വാമിയുടെ കൈകളിലേക്ക് നോക്കി ശേഷം സ്വാമിയുടെ മുഖത്തേക്കും……………………..

“വിജയീ ഭവ……………..”……………റാസയുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു കൊണ്ട് സ്വാമി പറഞ്ഞു…………………..

സ്വാമി തിരിഞ്ഞു നടന്നു…………………

റാസ അനങ്ങാൻ പോലും സാധിക്കാതെ സ്വാമി പോകുന്നതും നോക്കി നിന്നു……………………..

തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ റാസ കുഴങ്ങി…………………

Leave a Reply

Your email address will not be published. Required fields are marked *