“കാടിന്റെ നിയമമാണ് അയ്യാ………………
ഇവൻ എന്റെ ഭക്ഷണമാണ് അതേ സമയം അവന് നരകിച്ച വേദന നൽകുന്നത് പാപവും…………………..”……………….ചത്തുകിടക്കുന്ന മാനിനെ നോക്കിക്കൊണ്ട് മലവേടൻ പറഞ്ഞു………………..
റാസ തലയാട്ടി………………
“അയ്യാ എങ്ങോട്ടാ……………..”…………….മലവേടൻ ചോദിച്ചു……………….
“സ്വാമി ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു…………….”……………..റാസ പറഞ്ഞു………………
മലവേടൻ തലയാട്ടി………………….
റാസ മുന്നോട്ട് നടക്കാൻ തുടങ്ങി……………….മൂന്നാല് ചുവട് വെച്ചിട്ട് പിന്നോട്ട് തിരിഞ്ഞു………………….
“അരി വീട്ടിലുണ്ടോ മലവേടാ…………….”………………..റാസ ചോദിച്ചു…………………
“അത് അയ്യാ………………”…………..മലവേടൻ തല ചൊറിഞ്ഞു…………………
“നീ എന്തിനാ മടിക്കുന്നത്…………….നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ് നിനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്റെ അടുത്ത് വരണം എന്ന്………………….”……………….റാസ പറഞ്ഞു……………..
“അയ്യാ ഞാൻ ഒരു കാട്ടുവാസിയാണ്………………….എന്റെ കുലവും…………….. ഞങ്ങൾ അയ്യായുടെ അടുക്കലേക്ക് വന്നാൽ അത് അയ്യായ്ക്ക് കുറച്ചിൽ ആകും………………”………………മലവേടൻ പറഞ്ഞു……………….
“മലവേടാ…………….. നീ പറഞ്ഞത് പറഞ്ഞു……………..ഇനി ഇങ്ങനെ ഒരു വാക്ക് പറയരുത്………………..നീയും ഞാനും മനുഷ്യനാണ്…………….നിനക്ക് മുറിഞ്ഞാലും എനിക്ക് മുറിഞ്ഞാലും ഉള്ളിൽ നിന്ന് വരുന്ന ചോരയ്ക്ക് ഒരേ നിറമാണ്………………ചുവപ്പ്……………..പിന്നെ നീ ഒരു മിഥിലാപുരിക്കാരനാണ്………………… മറ്റുള്ള നാടുകളുടെ വരെ വിശപ്പ് മാറ്റുന്നവരാണ് മിഥിലാപുരിക്കാർ……………..അങ്ങനെയുള്ള ഞങ്ങളിൽ ഒരുവനായ നിന്റെയും നിന്റെ ആളുകളുടെയും വിശപ്പ് മാറ്റേണ്ട കടമ എനിക്കുണ്ട്………………..അതുകൊണ്ട് ഇങ്ങനെയുള്ള വരട്ടു തത്വങ്ങൾ പറയാൻ നിക്കാതെ അരി തീർന്നാൽ അവിടേക്ക് വരുക………………ഞാനില്ലെങ്കിൽ സായര അവിടെ ഉണ്ടാകും………………അവളോട് കാര്യം പറഞ്ഞാൽ നിന്റെ വിശപ്പ് മാറ്റാനുള്ളത് അവിടെ നിന്ന് കിട്ടും………………മനസ്സിലായോ………………..”……………..റാസ ചോദിച്ചു………………
“അയ്യാ……………..”……………മലവേടൻ കണ്ണ് നിറഞ്ഞു വിളിച്ചു………………..
“നിന്നോട് മനസ്സിലായോ എന്നാണ് ചോദിച്ചത്………………”…………………റാസ പിന്നെയും ചോദിച്ചു………………..
“മനസ്സിലായി അയ്യാ മനസ്സിലായി………………….”……………….മലവേടൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു………………….അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……………….
റാസ അവന്റെ അടുത്തേക്ക് ചെന്ന് കൈകളിൽ പിടിച്ചു…………………
“നിങ്ങൾ ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ വേണ്ടാ………………വിളിപ്പുറത്ത് ഞാനുണ്ട്…………………”………………….റാസ പറഞ്ഞു…………………
മലവേടൻ സന്തോഷത്താൽ കരഞ്ഞുകൊണ്ട് തലയാട്ടി………………….
ഞങ്ങൾക്കും ഒരാൾ ഉണ്ട് എന്നുള്ള തോന്നൽ വേടനിൽ ഉണ്ടായി……………….
റാസ തിരിഞ്ഞു നടന്നു……………….
സ്വാമിയുടെ അടുത്തേക്ക്……………….
ഗ്രാമീണഭംഗി ആസ്വദിച്ചുകൊണ്ട് റാസ നടന്നു………………….
സ്വാമി കാഷായ വസ്ത്രങ്ങൾ തന്റെ സഞ്ചിയിലാക്കി…………………..ഒരു യാത്രയ്ക്ക് സന്നദ്ധനായി…………………..
റാസ സ്വാമിയുടെ മുന്നിൽ എത്തി…………………
ദൂരെ നിന്നേ റാസ സ്വാമി വസ്ത്രങ്ങൾ സഞ്ചിയിൽ എടുത്തു വെക്കുന്നത് കണ്ടിരുന്നു………………….