അത് മരങ്ങളിലൂടെയും ചെടികളിലൂടെയും ഒഴുകി നടന്നു……………….അതിന്റെ താളാത്മകായ മർമ്മരം അവിടെ കേട്ടു……………….
കാറ്റുണ്ടാക്കുന്ന ശബ്ദത്തിന് കാടിന്റെ മാധുര്യമേകാൻ ചിവീടുകളും കിളികളും മത്സരിച്ചു…………………
അവരെല്ലാവരും കൂടി പതിഞ്ഞ താളത്തിൽ അവരുടെ കച്ചേരി അവിടെ നടത്തി………………………
എന്നാൽ ഈ താളത്തെ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കണ്ണുകൾ തെളിഞ്ഞു വന്നു…………………
വളരെ തീക്ഷ്ണമായ കണ്ണുകൾ……………..
ആ കണ്ണുകൾ ഒരു ദൃശ്യത്തിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു…………………ആ ദൃശ്യത്തിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ………………….
ഇനി അവൻ കണ്ണിമയ്ക്കാതെ നോക്കുന്ന ദൃശ്യത്തിലേക്ക്…………………..
അവന് കുറച്ചുമുന്നിലായി…………………..
ഇളംപുല്ലുകൾ നിറഞ്ഞ കാടിന്റെ ഒരു ഭാഗം……………….
ആ ഇളം പുല്ലുകളുടെ തെളിമ പോലും നമ്മുടെ മനസ്സ് ആനന്ദിപ്പിക്കും…………………….
ആ ഇളംപുല്ലുകൾ തിന്നുകൊണ്ടിരിക്കുന്ന ഒരു മാൻ…………………..
മാൻ ആ കണ്ണുകളെ ശ്രദ്ധിക്കാതെ തന്റെ വയർ നിറച്ചു കൊണ്ടിരുന്നു…………………….
അതായിരുന്നു അവൻ തറപ്പിച്ചു നോക്കിയ ദൃശ്യം……………………..
ആ മാനെ നോക്കിക്കൊണ്ട് ആ കണ്ണുകളുടെ ഉടമയുടെ കൈകൾ പിന്നിലേക്ക് പോയി……………………
തന്റെ കൂടയിൽ നിന്നും ഒരു അമ്പ് അവൻ എടുത്തു മുന്നിലേക്ക് കൊണ്ടുവന്ന് തന്റെ വില്ലിലേക്ക് ചേർത്തു………………….
മാനിനെ നോക്കിക്കൊണ്ട് അവൻ ആ വില്ല് പിന്നിലേക്ക് വലിച്ചു…………………….
തന്റെ ജീവൻ നഷ്ടപ്പെടാനായ അവസാന നിമിഷം മാൻ ആ കണ്ണുകളും വില്ലും കണ്ടു………………..അവൻ പെട്ടെന്ന് ഓടി……………..
പക്ഷെ രക്ഷയില്ലായിരുന്നു………………ആ കൈകളുടെ ഉന്നം തെറ്റാറില്ല…………………
മാനിന്റെ കഴുത്തിലേക്ക് അമ്പ് തുളഞ്ഞു കയറി……………………
മാൻ ആ മൺപാതയിലേക്ക് തെറിച്ചു വീണു…………………
ആ പാതയിലൂടെ നടന്നു വരുന്ന ഒരാളുടെ മുന്നിലേക്ക്………………..
വേറെയാരുമല്ല……………റാസ ബിൻ ഖുറേഷിയുടെ മുന്നിലേക്ക്………………..
റാസ ആ മാനിനെ നോക്കി………………
അവന്റെ കഴുത്തിൽ തറഞ്ഞു കയറിയ അമ്പ് റാസ കണ്ടു…………………
റാസ മാനിന്റെ അടുത്തേക്ക് ചെന്ന് കുനിഞ്ഞു ഇരുന്ന് അവന്റെ കഴുത്തിൽ തറഞ്ഞു കയറിയ അമ്പ് വലിച്ചു പുറത്തേക്ക് എടുത്തു…………………..
മാൻ തൽക്ഷണം ചത്തു…………………
പെട്ടെന്ന് പിന്നിൽ കാൽപെരുമാറ്റം റാസ കേട്ടു………………….
“ഉന്നത്തിന് ഒരു മാറ്റവുമില്ലല്ലോ മലവേടൻ…………………….”………………..തിരിഞ്ഞു നോക്കാതെ റാസ പറഞ്ഞു……………….
“അയ്യാ……………..”…………….മലവേടൻ വിളിച്ചു………………
റാസ അമ്പുമായി വേടന് നേരെ തിരിഞ്ഞു………………..
“ശീഖ്രമരണം തന്നെ വേടാ………………..”…………….മാനിനെ നോക്കിക്കൊണ്ട് പറഞ്ഞു……………………
മലവേടൻ പുഞ്ചിരിച്ചു……………………
“മരണവേദന നീറി നീറി അനുഭവിക്കാതെ കൊല്ലുന്ന നിന്റെ ഉന്നം ഒരു രക്ഷയുമില്ല……………….”…………………..റാസ പറഞ്ഞു………………….