“വൃത്തികെട്ടവൻ……………നേരം കാലം ഒന്നുമില്ല…………..ആദ്യം പോയി പല്ല് തേക്ക്……………..നാറുന്നു………………..”………….ചുണ്ടിൽ ഉഴിഞ്ഞുകൊണ്ട് സായരാ അവനെ കളിയാക്കി പറഞ്ഞു……………….
“ഡീ………………”……………റാസ ദേഷ്യത്തോടെ അവളെ പിടിക്കാൻ ചെന്നു…………………
അത് പ്രതീക്ഷിച്ചു നിന്ന സായരാ പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു………………..
“നിന്നെ എന്റെ കയ്യിൽ കിട്ടും……………….”……………അവളുടെ ഓട്ടം നോക്കിക്കൊണ്ട് റാസ വിളിച്ചു പറഞ്ഞു…………………
റാസ കുറച്ചുനേരം അവിടെ നിന്നു……………ഇന്നലത്തെ സ്വപ്നം വീണ്ടു റാസായിൽ സംശയവും ഭയത്തിന്റെ ലാഞ്ജനയും ഉണ്ടാക്കി……………………
റാസ അവന്റെ ഉപ്പാന്റെയും ഉമ്മാന്റെയും റൂമിലേക്ക് പോയി………………
റാസയുടെ പിതാവ് അസ്ലൻ ഖുറേഷിയും മാതാവ് റഹ്മത്തും അവന്റെ ചെറുപ്പത്തിലേ മരിച്ചുപോയതാണ്……………..
മിഥിലാപുരിയിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബം ആയിരുന്നു ഖുറേഷി കുടുംബം……………….
എന്നും റാസയ്ക്ക് ഒരു പ്രശ്നമോ മനസ്സങ്കടമോ വരികയാണെങ്കിൽ റാസ അവന്റെ ഉപ്പാന്റെ മുറിയിലേക്ക് പോകും……………….അവിടെ പോയി കുറച്ചുനേരം ഇരിക്കും……………
റാസ അവന്റെ ഉപ്പാന്റെ കിടക്കയിൽ ഇരുന്നു………………….അവന്റെ സംഘർഷ ഭരിതമായ മനസ്സിനെ ശാന്തമാക്കി………………..
കുറച്ചു കഴിഞ്ഞപ്പോൾ സായരാ അവന്റെ അടുത്തേക്ക് വന്നു………………അവന്റെ അടുക്കൽ ഇരുന്ന് അവന്റെ മുടികളിൽ തലോടി…………………
സായരയ്ക്ക് അറിയാം റാസ ഇവിടേക്ക് വന്നെങ്കിൽ എന്തോ അവനെ വേട്ടയാടുന്നുണ്ട് എന്ന്…………………….
സായരാ……………….റാസയ്ക്ക് കിട്ടിയ വരം…………….അതിനും കാരണം അവന്റെ കുടുംബത്തിന്റെ മഹിമ……………….അതുകൊണ്ട് മാത്രമാണ് അനാഥനായ റാസയ്ക്ക് സായരയെ കിട്ടിയത്…………………….
സായരാ റാസയ്ക്ക് ഒരു ഭാര്യ മാത്രം അല്ലായിരുന്നു……………………ഒരു ഉമ്മാന്റെ സ്നേഹവും കരുതലും അവൾ അവന് കൊടുത്തിരുന്നു…………………….റാസയെ സ്നേഹം കൊണ്ട് സായരാ വീർപ്പുമുട്ടിച്ചു………………..അവന്റെ ഉള്ളിലെ നഷ്ടബോധവും ഏകാന്തതയും എല്ലാം അവൾ മാറ്റി…………………
ഊർജവും ഉന്മേഷവും കുറുമ്പും ഉള്ള ഒരു റാസയെ അവൾ സൃഷ്ടിച്ചു………………
വീട്ടിലെ കാര്യങ്ങൾ മാത്രമല്ല കൃഷിയും അവൾ നല്ലപോലെ നോക്കി………………..
കാലാകാലങ്ങളായി ആ നാടിനെയും മറ്റുള്ള നാടുകളെയും അന്നം ഊട്ടിയിരുന്ന അവരുടെ പാരമ്പര്യത്തെ അവൾ കാത്തുസൂക്ഷിച്ചു……………………..
ശരിക്കും റാസയ്ക്ക് കിട്ടിയ വരദാനമായിരുന്നു സായരാ………………..
സായരാ റാസയോട് ഒന്നും ചോദിച്ചില്ല………………….അവനെ അവൾ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…………………….
രാവിലത്തെ ചായ കുടി ഒക്കെ കഴിഞ്ഞു റാസ പുറത്തേക്ക് ഇറങ്ങി………………….
പച്ച അതാ വരുന്നു………………
“ഡാ നാറി……………..നീയല്ലേ ഇന്നലെ അവളുടെ മുന്നിൽ എന്നെ ഒറ്റയ്ക്ക് ഇട്ടുകൊടുത്തിട്ട് മുങ്ങിയത്……………….”………………..റാസ പച്ചയോട് പറഞ്ഞു…………………
പച്ച അതുകേട്ട് ഇളിച്ചു കാണിച്ചു………………..
“ആ പഷ്ട്ട്……………ആരെങ്കിലും കടിച്ചുകീറാൻ നിൽക്കുന്ന സിംഹത്തിന് മുന്നിലേക്ക് ചെല്ലുമോ………………”………………..പച്ച പറഞ്ഞു………………..
“അടുത്ത തവണ മുങ്ങുന്നതിന് മുൻപ് ഒരു സൂചനയെങ്കിലും താടെ………………..”………………..റാസ പച്ചയോട് പറഞ്ഞു…………………
“അല്ലാ…………….എന്നിട്ട് ഇന്നലെ എന്തായി…………….”………………പച്ച ഉമ്മറവാതിലിലേക്ക് നോക്കിക്കൊണ്ട് ആണ് ആ ചോദ്യം ചോദിച്ചത്………………….
“ഹാ എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു………………..അല്ല നീയെന്താ രാവിലെ തന്നെ സിംഹമടയിലേക്ക്………………….”……………….റാസ ചോദിച്ചു………………….