“ഓ……………”………….എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് റാസ റൂമിലേക്ക് പോയി………………….
സായരാ പണിയൊക്കെ ഒരുക്കി കുളിച്ചു വസ്ത്രം മാറി റൂമിലേക്ക് വന്നപ്പോൾ റാസയുണ്ട് കിടക്കയിൽ എന്തോ ആലോചിച്ചു കിടക്കുന്നു………………….
സായരാ റാസയെ ഒന്ന് തറപ്പിച്ചു നോക്കിയതിന് ശേഷം ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വെക്കാൻ തുടങ്ങി………………….
വസ്ത്രങ്ങൾ മടക്കി വെക്കുന്നതിന് ഇടയിൽ സായരാ റാസയെ ഇടംകണ്ണിട്ട് നോക്കുമ്പോളും റാസ അതേ ചിന്തയിലാണ്…………………
എന്തോ വലിയ കാര്യം ആയിരിക്കും എന്ന് കരുതി സായരാ അവനെ ശല്യപ്പെടുത്താൻ പോയില്ല…………………….
സായരാ വസ്ത്രങ്ങൾ ഒക്കെ മടക്കി വെച്ചിട്ട് കിടക്കയിൽ കയറി കിടന്നു……………….
റാസ അപ്പോളും നല്ല ചിന്തയിലാണ്………………സായരയെ ഒന്ന് നോക്കുന്നുകൂടി ഇല്ലാ………………..
എന്താണപ്പാ ഇതിനും മാത്രം ചിന്തിക്കാൻ സായരയും സംശയിച്ചു………………..
“വലിയ ചിന്തയിൽ ആണല്ലോ…………….”……………സായരാ അവനോട് ചോദിച്ചു………………..
“ഹാ………….”……………സായരയുടെ നേരെ ഒന്ന് തിരിയുക കൂടി ചെയ്യാതെ റാസ അതേ മലർന്ന് കിടപ്പിൽ മറുപടി കൊടുത്തു…………………
സായരയ്ക്കും അത്ഭുതമായി……………..ഇത് ഇപ്പൊ എന്താ സംഗതി……………………
“എന്താണ് ഇതിനും മാത്രം ചിന്തിക്കുന്നെ……………….”……………….സായരാ വീണ്ടും ചോദിച്ചു…………………
“ഒന്നുമില്ല………………..”………………റാസ പറഞ്ഞു………………..
റാസയുടെ ആ മറുപടി സായരയുടെ ആകാംഷ കൂട്ടി………………….
“പറയൂന്നെ………………”………………സായരാ റാസയോട് പറഞ്ഞു………………….
“പറയണോ…………….”…………..റാസ അവളോട് ചോദിച്ചു………………..
“ഹാ പറ……………..”………….സായരാ മറുപടി കൊടുത്തു…………………
റാസ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു……………….അവളുടെ മുഖത്തിന് തൊട്ടുമുന്നിലായി മുഖം വെച്ചു………………..
“അതായത് ആദൂ ഇപ്പൊ ഒറ്റയ്ക്ക് അല്ലെ………………”……………റാസ പറഞ്ഞു……………….
“ഹാ അതെ…………….”…………..സായരാ പറഞ്ഞു……………..
“അവന് ഒരു കൂട്ട് വേണ്ടേ…………….അവന്റെ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ പങ്കു ചേരാൻ……………….”………………….റാസ പറഞ്ഞു……………..
“അതിനല്ലേ നമ്മൾ ഉള്ളത്………………..”…………….സായരാ പറഞ്ഞു…………….
“അതല്ലാ……………..”……………റാസ പറഞ്ഞു……………
“പിന്നെ…………….”……………സായരാ ചോദിച്ചു……………..
“ഒരു ചെറിയ കൂട്ട്………………..”……………റാസ പറഞ്ഞു………………
“നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ………………..”…………………കൺപുരികം മുകളിലോട്ട് ഉയർത്തി സംശയത്തോടെ സായരാ ചോദിച്ചു…………………
“അത് ഒരു കുഞ്ഞനിയത്തിയോ അനിയനോ………………..”……………..റാസ ഒരു ചെറിയ പേടിയോടെയും സംശയത്തോടെയും പറഞ്ഞു………………….
സായരാ പെട്ടെന്ന് ഒന്ന് പിന്നിലേക്ക് വലിഞ്ഞിട്ട് റാസയെ ഒന്ന് മുഴുവനായി നോക്കി………………..
“ഇതാണോ നിങ്ങൾ ഇത്ര കാര്യമായിട്ട് ആലോചിച്ചത്………………”……………….സായരാ റാസയോട് ചോദിച്ചു……………….
“ഹ്മ്…………….”…………..ഒരു കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് റാസ മൂളി……………………
“തെമ്മാടി മാപ്പിള………………”…………….സായരാ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് റാസയുടെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു…………………
“ഈ……………”………………റാസ ഇളിച്ചുകാട്ടി………………….