സത്യത്തിൽ മുത്തുവിന്റെ പെരുമാറ്റം എല്ലാവരെയും റാസയെ ഉൾപ്പെടെ അമ്പരപ്പിച്ചിരുന്നു……………..കാരണം സാധാരണ അധിക ആളുകളുടെ സാന്നിധ്യം പുതിയ ആളുകൾ എന്നിവ എല്ലാം ജെല്ലിക്കെട്ട് കാളകളെ പ്രകോപിപ്പിക്കും………………..അവർക്ക് പെട്ടെന്ന് ദേഷ്യം വരും………………..
പക്ഷെ മുത്തു അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു……………………..
റാസ മുത്തുവിന്റെ അരികിൽ എത്തിയതും മുത്തു തന്റെ തല റാസയുടെ അടുക്കലേക്ക് നീട്ടി റാസയുടെ അടുത്ത് ചുറ്റിപ്പറ്റി നിന്നു…………………..
റാസ മുത്തുവുമായി നടക്കാൻ ഇറങ്ങി…………….ഒപ്പം ആദമും കൂടി……………….
ആളുകൾ എല്ലാം അമ്പരപ്പോടെയും ചെറിയ പേടിയോടെയും അവരെ നോക്കി…………………….
കുറച്ചു കഴിഞ്ഞപ്പോൾ റാസയുടെ സംഘവും കൂടെ കൂടി………………..
മുത്തു ആണെങ്കിൽ അവരോടൊക്കെ ഇണങ്ങി അവരോടൊപ്പം നടന്നു………………..
മുത്തു പെട്ടെന്ന് ആദമുമായി കൂട്ടായി……………….
ആദം മുത്തുവിന്റെ കഴുത്തിലും മുഖത്തും തലോടും അത് കിട്ടാനെന്ന പോലെ മുത്തു അവനെ ചുറ്റി പറ്റി നിൽക്കും………………….
റാസയ്ക്കും അവരുടെ കൂട്ട് ഇഷ്ടമായി………………..
നാട്ടുകാരെ എല്ലാം കാണിച്ചതിന് ശേഷം അവർ തിരിച്ചു വീട്ടിലേക്ക് പോന്നു………………….
രാത്രിയായി………………..
ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുനേരം വിശ്രമിച്ചു കഴിഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ റാസ കണ്ടത് മുത്തുവിന്റെ അടുക്കൽ കുറച്ചു മുന്നിലായി ഇട്ടിരുന്ന കട്ടിലിൽ കിടന്ന് ഉറങ്ങുന്ന ആദമിനെയാണ്………………….
റാസ പുറത്തിറങ്ങിയത് കണ്ടതും ആദം കിടക്കുന്ന ഇടം കാണിച്ചുകൊണ്ട് മുത്തു ഒന്ന് പതിയെ ശബ്ദം ഉണ്ടാക്കി…………………മോൻ ഉറങ്ങി എന്ന മട്ടിൽ………………..
അതുകേട്ട് റാസയ്‌ക്ക് ചിരി വന്നു……………….
റാസ ആദമിന് അടുക്കൽ വന്നു………………അവൻ നല്ല ഉറക്കമായിരുന്നു………………
റാസ ആദം ഉറങ്ങുക ആണെന്ന് ആംഗ്യ ഭാഷയിൽ മുത്തുവിനോട് പറഞ്ഞു………………ആ അതന്നെ അല്ലെ തന്നോട് ഞാൻ പറഞ്ഞത് എന്ന രീതിയിൽ മുത്തു ഒന്ന് തല തിരിച്ചു……………………
റാസ അതുകണ്ട് ചിരിച്ചു…………………..