കാര്യം റാസ ജെല്ലിക്കെട്ടിന് പോകുന്നത് സായരയ്ക്ക് ഇഷ്ടമില്ലെങ്കിലും റാസയുടെ വീരത്തിൽ സായരയ്ക്ക് സംശയമൊന്നുമില്ല…………………………
റാസ സായരയുടെ കൈകൾ തന്റെ കൈകൾ കൊണ്ട് പിടിച്ച് മുത്തുവിന്റെ മുഖത്തിലൂടെ തലോടി………………….
ആദ്യം പേടിയോടെ ആയിരുന്നെങ്കിലും ഒന്ന് രണ്ടു തവണ തലോടിയപ്പോഴേക്കും സായരയുടെ പേടി പോയി…………………….
റാസ അവളുടെ കൈകളിൽ നിന്ന് പിടി വിട്ടു…………………
സായരാ ഒറ്റയ്ക്ക് മുത്തുവിനെ കരുതലോടെ തലോടി………………….
മുത്തു ഒന്ന് തല തിരിച്ചു സായരയെ നോക്കി…………………
മുത്തു തല തിരിച്ചപ്പോൾ സായരാ ചെറുതായി ഒന്ന് ഭയന്നെങ്കിലും അവൾ ധൈര്യം കൈവിടാതെ അവന്റെ അടുക്കൽ തന്നെ നിന്ന് മുത്തുവിനെ തലോടി……………………
“എന്റെ പൊണ്ടാട്ടി ആണെടാ…………………”…………….മുത്തുവിന്റെ തല തിരിച്ചുള്ള നോട്ടം കണ്ട് റാസ മുത്തുവിനോട് പറഞ്ഞു……………………..
സായരാ അത് കേട്ട് പുഞ്ചിരിച്ചു………………..
അവർ കുറച്ചുനേരം കൂടെ അവിടെ നിന്നു………………… മുത്തുവിനെ കുറച്ചുനേരം കൂടെ സായരാ പരിചയപ്പെട്ടു……………..
ആ നിമിഷങ്ങൾ കൊണ്ട് തന്നെ മുത്തു സായരയെ മനസ്സിലാക്കി…………………അവൻ അവളുടെ അടുക്കൽ നിന്ന് അനാവശ്യമായി ഒന്ന് അനങ്ങിയത് പോലും ഇല്ല………………………..
“സായാ……………….”……………..പെട്ടന്ന് ആ വഴിയുടെ കുറച്ചു മുന്നിൽ ഒരു വിളി സായരാ കേട്ടു………………..അവളും ഒപ്പം റാസയും അങ്ങോട്ട് നോക്കി…………………..
മാണി വല്ല്യമ്മ…………………..കുറച്ചു പ്രായമുള്ള സ്ത്രീയാണ്…………………അവർ വിറക് കെട്ട് തലയിൽ തൂക്കി വരുന്നുണ്ട്………………….
“നിങ്ങൾ രണ്ടും ഇവിടെ പ്രണയിച്ചു ഇരിപ്പാണോ……………..നിങ്ങടെ മോൻ വീടിന്റെ അവിടെ ഉള്ളിലേക്ക് കയറാൻ പറ്റാതെ ഇരിക്കുന്നുണ്ട്………………….”…………………മാണി അവരോട് പറഞ്ഞു……………………
അത് കേട്ടതും സായരാ റാസയുടെ നേരെ തിരിഞ്ഞു………………….
“നിങ്ങൾ ഇന്നും കൊല്ലന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങിയില്ലല്ലോ…………………”…………………..സായരാ റാസയോട് ചോദിച്ചു………………….
റാസ ഇളിച്ചുകൊണ്ട് ഇല്ലാ എന്ന് പറഞ്ഞു………………….
“നല്ല ഉത്തരവാദിത്വബോധമുള്ള തന്ത………………..”…………….സായരാ റാസയെ കളിയാക്കി……………….
സായരയും റാസയും രാവിലെ വീടും പൂട്ടി വയലിലേക്ക് ഇറങ്ങിയാൽ പിന്നെ അബ്ബാസി ഗുരുക്കളുടെ അടുക്കൽ നിന്ന് പഠനം കഴിഞ്ഞു വരുന്ന അവരുടെ മകൻ ആദത്തിന് വീട്ടിലേക്ക് കയറാൻ വാതിൽ തുറക്കാൻ വേറെ താക്കോൽ ഇല്ല………………..അതിനായി കൊല്ലന്റെ അടുക്കൽ താക്കോൽ പണിയിച്ചിട്ട് ദിവസം കുറച്ചായി………………..
പക്ഷെ അത് കൊല്ലന്റെ അടുക്കൽ പോയി വാങ്ങി വരാൻ ഉത്തരവാദിത്വബോധം കുറച്ചു കൂടുതൽ ഉള്ള റാസ എന്നായാലും മറക്കും…………………..
ആദം അലി ഖുറേഷി…………………..
റാസ ബിൻ ഖുറേഷിയുടെയും സായരയുടെയും ഏകപുത്രൻ………………..
ആദത്തിന് പ്രായം ഒമ്പതായി…………………ബാറക്ക് അബ്ബാസിയുടെ അരുമശിഷ്യൻ………………അഭ്യാസമുറകൾ സ്വായത്തമാക്കുന്നതിലും ഓരോ അറിവുകൾ നേടിയെടുക്കുന്നതിലും ബഹുകേമൻ…………………….
“അല്ലാ……………..ആരാപ്പോ ഇത്……………..”………………കഥകൾ പറഞ്ഞ് നമ്മൾ ഒരു വഴിക്ക് പോയപ്പോൾ അടുത്തേക്ക് വന്ന മാണി വല്യമ്മയുടെ ചോദ്യം ശ്രദ്ധിച്ചില്ലല്ലോ………………….
മുത്തുവിനെ നോക്കിയാണ് മാണി ആ ചോദ്യം ചോദിച്ചത്………………..