അതിന് ശേഷം റാസ വീണ്ടും അവളെ അവന്റെ നെഞ്ചിലേക്ക് കിടത്തി…………………അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു…………………
സായരയുടെയും റാസയുടെയും സ്നേഹപ്രകടനങ്ങൾ മുത്തു നോക്കി നിന്നു…………………….
കുറച്ചു നിമിഷങ്ങൾക്ക് ശേഷം സായരാ റാസയുടെ നെഞ്ചിൽ നിന്ന് തലയെടുത്ത് പിന്നിൽ നിൽക്കുന്ന മുത്തുവിനെ നോക്കി…………………..
അവൾ മുത്തുവിനെ നോക്കുന്നത് റാസ കണ്ടു…………………റാസയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു………………………
“ഇതേതാ കാള………………..”………………..സായരാ മുത്തുവിനെ നോക്കിക്കൊണ്ട് ചോദിച്ചു………………….
റാസ സായരയെ ചേർത്തുപിടിച്ചു മുത്തുവിന്റെ അടുത്തേക്ക് നടന്നു………………………….…

“ഇതാണ് കരിങ്കാലൻ മുത്തു……………….”……………മുത്തുവിന്റെ അടുക്കലെത്തി മുത്തുവിന്റെ കഴുത്തിൽ തലോടി കൊണ്ട് റാസ സായരയോട് പറഞ്ഞു……………
അതുകേട്ട് സായരാ ഒന്ന് ഞെട്ടി……………….അത് അവളുടെ മുഖത്ത് പ്രതിഫലിച്ചു………………..റാസ അത് ശ്രദ്ധിച്ചു…………………..
“ഇവനല്ലേ കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് ആളെ………………….”…………….സായരാ സംശയതോടെയും ഭയത്തോടെയും വാക്കുകൾ മുഴുമിപ്പിക്കാതെ റാസയോട് ചോദിച്ചു……………………
“അതേ കരിങ്കാലൻ മുത്തു തന്നെ…………………”………………റാസ പറഞ്ഞു……………….
സായരാ പേടിയോടെയും എന്നാൽ അതിനേക്കാൾ അവിശ്വസനീയതോടെയും മുത്തുവിനെ നോക്കി…………………..
“ഇവനെയാണ് ഞാൻ ഇന്ന് ജെല്ലിക്കെട്ടിൽ കീഴടക്കിയത്………………….”………………റാസ വാക്കുകൾ മുഴുമിപ്പിച്ചു………………..പിന്നെ അത് വേണ്ടായിരുന്നു എന്ന് റാസയ്‌ക്ക് തോന്നി…………………
അത് കേട്ടതും സായരയുടെ മുഖം പിന്നെയും ദേഷ്യത്താൽ ചുവന്നു………………….
അതുകണ്ട് റാസ സ്വന്തം നാവിനെ പഴിച്ചു………………….
“ഡോ തെമ്മാടി മാപ്പിളെ………………….”……………….സായര ദേഷ്യത്തോടെ റാസയെ വിളിച്ചു…………………..
റാസ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു…………………..
“പോടാ തെമ്മാടി………………..”………………റാസയുടെ ഇളിച്ചുകാണിക്കൽ കണ്ട് സായര പറഞ്ഞു…………………..
“വാ……………….”……………..റാസ സായരയെ മുത്തുവിന് അടുത്തേക്ക് ചേർത്ത് നിർത്തി…………………….
സായരയ്ക്ക് കുറച്ചു പേടിയുണ്ട്…………………പക്ഷെ റാസ കൂടെയുള്ളതിനാൽ തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് സായരയ്ക്ക് ഉത്തമ ബോധ്യമുണ്ട്……………………….