“അല്ലാ ഇവനെ ആരാ ഇപ്പൊ വിളിച്ചത്………….ഇവൻ എങ്ങോട്ടാ ഈ ഓടുന്നത്………….”……………റാസ സ്വയം ചോദിച്ചു……………..
ഒന്നും മനസ്സിലാകാതെ നിന്ന റാസ നേരെ നടക്കാൻ തുടങ്ങിയതും മുന്നിൽ ഒരാൾ റാസയെയും നോക്കി ദേഷ്യത്തോടെ നിൽക്കുന്നത് കണ്ടു…………………നേരത്തെ വയലിൽ പച്ച കണ്ട അതേ ആൾ………………..
അതോടെ റാസയുടെ സംശയങ്ങൾ ഒക്കെ തീർന്നു………………….
പച്ച സ്കൂട്ടായതാണെന്ന് റാസയ്‌ക്ക് മനസ്സിലായി………………….
ആ മുന്നിൽ വിറളി പൂണ്ട് നിൽക്കുന്ന ആളെ പറ്റി പറഞ്ഞില്ലല്ലോ…………………
സായരാ………………
മുഴുവൻ പേര് സായരാ റാസ ബിൻ ഖുറേഷി…………………
റാസയുടെ പ്രിയപത്നി……………..പക്ഷെ പറഞ്ഞിട്ട് കാര്യമില്ല…………..റാസ ജെല്ലിക്കെട്ട് കാളകളോട് എടുക്കുന്ന വീരമൊന്നും ഇവിടെ വില പോകില്ല………………..
റാസയ്‌ക്ക് ഇനിയും കീഴടക്കാൻ സാധിക്കാത്ത ഒരാളാണ് സായരാ……………പക്ഷെ അവളോടുള്ള ഓരോ തോൽവിയും റാസയ്‌ക്ക് അവളോടുള്ള പ്രണയ പൂച്ചെണ്ടുകൾ ആണ്…………………
എല്ലാവരോടും വിജയിക്കാൻ വേണ്ടി പോരാടുന്ന റാസയ്‌ക്ക് സായരയോട് മാത്രം തോൽക്കുന്നതാണിഷ്ടം………………….
അങ്ങനെ സായര റാസയുടെ മുന്നിൽ ദേഷ്യത്താൽ വിറളി പൂണ്ട് നിൽക്കുകയാണ്……………….അമ്മാതിരി പണിയല്ലേ റാസ ഒപ്പിച്ചത്……………
കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് സായരയെ പറഞ്ഞു പറ്റിച്ചാണ് റാസ ജെല്ലിക്കെട്ടിന് വന്നത്…………………
റാസ അവളെ നോക്കി ഇളിച്ചു……………അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല………………..
പണി ശരിക്കും പാളി എന്ന് റാസയ്‌ക്ക് മനസ്സിലായി…………………..
സായരാ റാസയുടെ കൈകളിലും ശരീരത്തിലും നോക്കി……………….മുത്തുവിനോടുള്ള മൽപ്പിടുത്തത്തിൽ റാസയുടെ ശരീരമാകെ മുറിവുകൾ ഉണ്ടായിരുന്നു…………….
ആ മുറിവുകൾ കണ്ടതും സായരയുടെ കോപം വർദ്ധിച്ചു…………………….
സായരാ കൈകളിൽ നോക്കുന്നത് കണ്ടതും റാസ കൈകൾ പിന്നോട്ട് മറച്ചു പിടിച്ചു………………..
ഒരുമാതിരി തെറ്റ് ചെയ്തതിന് തൊണ്ടിയടക്കം പിടികൂടി പ്രിൻസിപ്പലിന്റെ മുന്നിൽ കൊണ്ടുപോയി ഇട്ട ഒരു LKG കുട്ടിയുടെ പോലുള്ള പെരുമാറ്റം ആയിരുന്നു റാസയുടെത്………………….
സായരാ റാസയുടെ അടുത്ത് ചെന്ന് കൈകൾ മുന്നോട്ട് പിടിപ്പിച്ചു…………….എന്നിട്ട് ആ കൈകളിലേക്ക് നോക്കി……………………
അവളിൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു………………….