മുത്തു ഒരു അനക്കം കൊണ്ട്‌പോലും അവരെ പേടിപ്പിക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചില്ല…………………
മുത്തു വളരെ ബുദ്ധിമാനായ കാള ആയിരുന്നു……………..അവനെ രക്ഷിച്ചവരെ മനസ്സിലാക്കാൻ അവന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല…………………..
അവന്റെ ബുദ്ധി ശക്തി റാസയുടെ കൂട്ടാളികളെ പോലും അമ്പരപ്പിച്ചു………………..
അവർ അവന് വെള്ളവും ഭക്ഷണവും കൊണ്ട് കൊടുത്തു…………………
മുത്തു ഉഷാറായി………………
അവർ അവനെ കൊണ്ട് യാത്ര തിരിച്ചു…………….മിഥിലാപുരിയിലേക്ക്………………
കൊട്ടും താളവും മേളവുമായി ഒരു ആഘോഷത്തോടെയാണ് അവർ മിഥിലാപുരിയിലേക്ക് തിരിച്ചു പോന്നത്……………….
പോരുന്ന വഴികളിൽ എല്ലാം കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയുടെയും സംഘത്തിന്റെയും വീരചരിതം അറിയിക്കാൻ അവർ മറന്നില്ല………………
അങ്ങനെ ഡാൻസും ചാടി കളിയുമൊക്കെ ആയി അവർ മിഥിലാപുരിയിലെത്തി………………..
തങ്ങളുടെ വീരവിജയം കവലയിലുള്ളവരെ ഒക്കെ അറിയിച്ച ശേഷം അവർ ഓരോരുത്തരും ഓരോ വഴിക്ക് പിരിഞ്ഞു…………………
റാസയും പച്ചയും മാത്രമായി……………….
അവർ മുത്തുവിനെയും കൊണ്ട് വീട് ലക്ഷ്യമാക്കി നടന്നു………………
“അല്ല അയ്യാ…………..നിങ്ങൾ എന്താ വരാൻ വൈകിയത്………………നിങ്ങൾ വരാൻ വൈകിയ നേരം കൊണ്ട് ആ ഭാർഗവൻ എന്നെ പച്ചയ്ക്ക് തിന്നു……………….”……………..പച്ച റാസയോട് ചോദിച്ചു…………………..
“എന്ത് ചെയ്യാനാടാ……………..ഞാനും നേരത്തെ വരാൻ നോക്കിയതാണ്………………പക്ഷെ അവളുടെ കണ്ണ് വെട്ടിക്കാൻ സാധിക്കണ്ടേ……………….”……………….റാസ പറഞ്ഞു…………………..
“അപ്പോ നിങ്ങൾ വന്നത് ഇത്ത അറിഞ്ഞിട്ടില്ലാ……………..”……………………പച്ച ലേശം ഭയത്തോടെ ചോദിച്ചു………………….
“എവിടുന്ന്…………….ഞാൻ കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് പറഞ്ഞു മുങ്ങിയതല്ലേ………………”…………….റാസ ചിരിച്ചുകൊണ്ട് പറഞ്ഞു…………………
“അല്ലാ…………..ഇനി മുത്തുവിനെ എന്ത് പറഞ്ഞാ വീട്ടിൽ കയറ്റുന്നത്……………..”………………..പച്ച പിന്നെയും ചോദിച്ചു…………………..
“ഹാ………………അതാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ട് ഇരിക്കുന്നെ………………”………………റാസ നിരാശയോടെ പറഞ്ഞു………………….
പെട്ടെന്ന് പച്ച അവർ നടക്കുന്ന വഴിയുടെ ഇടതുവശത്തുള്ള വയലിലൂടെ ഒരു ആൾ വരുന്നത് കണ്ടു കണ്ടു………………………..
ആ ആളുടെ മുഖം കണ്ടതും പച്ചയുടെ നെഞ്ചിൽ ഒരു ഇടിമിന്നൽ വെട്ടി…………………..
“പച്ചേ…………..”……………പച്ച വലത്തോട്ട് തിരിഞ്ഞു തന്റെ ശബ്ദം മാറ്റിക്കൊണ്ട് റാസ കാണാതെ വിളിച്ചു……………..
ആ ശബ്ദം കേട്ടപ്പോൾ റാസ വലതു വശത്തേക്ക് നോക്കി…………………ഒന്നും അറിയാത്ത പോലെ പച്ചയും………………
“ന്തോ……………ദാ വരണൂ………………”…………..പച്ച വലതുവശത്തേക്ക് നോക്കി പറഞ്ഞു……………….
റാസയ്‌ക്ക് ഒന്നും പിടികിട്ടിയില്ല…………………….
“അയ്യാ ഞാൻ പോണൂ…………………”………………എന്ന് പെട്ടെന്ന് റാസയോട് പറഞ്ഞിട്ട് പച്ച വലതുവശത്തെ വാഴത്തോട്ടത്തിലൂടെ ധൃതിയിൽ നടന്നു…………………
റാസ എന്താ നടക്കുന്നത് എന്നറിയാതെ അവൻ പോണതും നോക്കി നിന്നു………………..ഒപ്പം മുത്തുവും…………….