“ചെകുത്താന്റെ വേദപുസ്തകം…………………..”………………ആനന്ദ് പറഞ്ഞു……………………
നിരഞ്ജനയും മറ്റുള്ളവരും ആനന്ദിനെ നോക്കി……………………ആനന്ദിന്റെ വാക്കുകളിലേക്ക് അവർ ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു…………………..
അവിടം ഒരു നിശബ്ദത പരന്നു…………… അനിവാര്യമായ ഒരു നിശബ്ദത…………………..
“ചെകുത്താന്റെ വേദപുസ്തകത്തിലെ താളുകളിൽ ഞാൻ എന്റെ തൂലികയുടെ മഷി ചേർക്കാൻ തുടങ്ങിയത് രണ്ടു തലമുറകൾക്ക് മുൻപ് മാത്രമാണ്………………….പക്ഷെ ചെകുത്താന്റെ വേദപുസ്തകത്തിലെ താളുകളിൽ മഷി പുരളാൻ ആരംഭിക്കുന്നത് എഴുന്നൂറ്‍ വർഷങ്ങൾക്ക് മുൻപാണ്…………………”…………………ആനന്ദ് പറഞ്ഞു……………………
“എഴുന്നൂറ്‍ വർഷങ്ങൾക്ക് മുൻപോ………………..”……………നിരഞ്ജന അന്തം വിട്ടു ചോദിച്ചു…………………..
“അതെ………………….ഈ കഥ ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്…………………”…………….ആനന്ദ് പറഞ്ഞു………………..
ആനന്ദ് പറയുന്നത് വിശ്വസിക്കാനാവാതെ അവർ ആനന്ദിന്റെ വാക്കുകളിലേക്ക് ശ്രദ്ധിച്ചിരുന്നു……………………
“പതിമൂന്നാം നൂറ്റാണ്ട്………………..മഹത്തായ ചോളസാമ്രാജ്യത്തിന്റെ അവസാന നാളുകൾ…………………നഷ്ടപ്പെട്ടുപോയ കിരീടവും സിംഹാസനവും പ്രതാപവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പാണ്ട്യരാജവംശത്തിന്റെ നാളുകൾ…………………പക്ഷെ അന്നവരാരും അറിഞ്ഞില്ല………………..അവിടെ ഒരു ഉദായത്തിന് സമയം ആയെന്ന്…………………ഒരു സാമ്രാജ്യത്തിന്റെ ഉദയത്തിന്………………………”………………..ആനന്ദ് പറഞ്ഞുനിർത്തി…………………..അവരുടെ മുഖത്തേക്ക് നോക്കി………………….
അവർ ആനന്ദിന്റെ മുഖത്തേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുകയായിരുന്നു……………………
അഭിമാനത്തോടെയും ആവേശത്തോടെയും ആനന്ദ് ആ വാക്കുകൾ മുഴുവനാക്കി……………………
“ഖുറേഷി സാമ്രാജ്യത്തിന്റെ…………………”…………………………
കേട്ടുനിന്ന ഖുറേഷികളെ എതിർപക്ഷത്തുകാണുന്ന അവരിൽ പോലും ആ വാക്കുകൾ രോമാഞ്ചമുണ്ടാക്കി…………………………..
“………….ഏതൊരു ആരംഭത്തിനും ഒരു തുടക്കമുണ്ട്……………..”
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
പതിമൂന്നാം നൂറ്റാണ്ട്…………………..
തമിഴ്‌മണ്ണിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു നൂറ്റാണ്ടാണ് പതിമൂന്നാം നൂറ്റാണ്ട്…………………..
മഹത്തായ ചോളാ സാമ്രാജ്യത്തിന്റെ പതനം ആരംഭിച്ചത് ഈ നൂറ്റാണ്ടിലാണ്……………………..
പല്ലവ രാജാക്കന്മാരെയും പാണ്ട്യ രാജവംശത്തെയും തുരത്തി സിംഹാസനത്തിൽ കയറി തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ചോളാ രാജാക്കന്മാർ ആ മഹാസാമ്രാജ്യത്തിന്റെ അന്ത്യം കണ്ടു തുടങ്ങി………………….
നഷ്ടപ്പെട്ടുപോയ തങ്ങളുടെ കിരീടവും പ്രതാപവും തിരിച്ചു പിടിക്കാൻ നിരന്തരമായി യുദ്ധം ചെയ്തുകൊണ്ടിരുന്ന സുന്ദരപാണ്ട്യന്റെ( അന്നത്തെ പാണ്ട്യ രാജാവ്) പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി………………….