റാസ അയാളെ നോക്കി………………
“ഇത്രയും നാൾ ഇവൻ നിങ്ങളെ ജയിപ്പിച്ചു……………..ഒരുതവണ തോറ്റപ്പോഴേക്കും നീ അവനെ കൊല്ലാൻ ശ്രമിക്കുന്നു…………….നന്ദിയുണ്ടോ നിനക്കൊക്കെ……………..”……………..റാസ ദേഷ്യത്തോടെ അവനോട് ചോദിച്ചു………………
“അവന്റെ ഉടമസ്ഥൻ ഞാനാണ്……………..അവനെ കൊല്ലണോ വേണ്ടയോ എന്നുള്ളത് ഞാൻ തീരുമാനിക്കും……………ഞാൻ പണത്തിന് വേണ്ടിയാണ് അവനെ കളത്തിൽ ഇറക്കുന്നത്…………….അല്ലാതെ എന്റെ പണം കളയാനല്ല……………….”………………….അയാൾ റാസയോട് പറഞ്ഞു……………………
“നിനക്ക് പണം അല്ലെ വേണ്ടത്………………….ഞാൻ തരാം…………….”…………..റാസ അതും പറഞ്ഞു പച്ചയുടെ അടുത്തെത്തി…………………
“പച്ചേ…………..ഈ പണം നമ്മൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്………………..പക്ഷേ നമ്മൾ ഈ പണത്തിനായി നേടിയ വിജയം ഒരു മിണ്ടാപ്രാണിയുടെ ജീവൻ കളയും……………..ഈ പണം കൊണ്ട് തന്നെ നമുക്ക് ആ ജീവൻ സ്വന്തമാക്കിക്കൂടെ…………………”…………….റാസ പച്ചയോടും കൂട്ടരോടും ചോദിച്ചു………………
അവർ ഒന്നും മിണ്ടിയില്ല……………….
റാസ നിരാശയോടെ തല താഴ്ത്തി……………….
“അയ്യാ………………”…………..പച്ച റാസയെ വിളിച്ചു………………
റാസ തല ഉയർത്തി അവനെ നോക്കി………………
“നിങ്ങളെ ഞങ്ങൾ അയ്യാ എന്ന് വിളിക്കുന്നത് എന്താണെന്നറിയോ……………..നിങ്ങളുടെ ഈ മനസ്സ്……………….ഞങ്ങൾക്ക് വല്ലതും പറ്റിയാൽ പോലും അയ്യാ ഞങ്ങളുടെ ഒപ്പം ഉണ്ടാകും എന്ന് ഞങ്ങൾക്ക് അറിയാം…………………അങ്ങനെയുള്ള ഞങ്ങളുടെ അയ്യായെ തല കുനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ……………….”………………പച്ച റാസയോട് ചോദിച്ചു………………..
റാസ അവരെ നോക്കി………………..
പെട്ടെന്ന് റാസയുടെ കൂട്ടാളികളിൽ ഒരുവൻ പച്ചയുടെ കയ്യിൽ നിന്ന് ആ പൊൻപണം വാങ്ങിയിട്ട് റാസയുടെ കയ്യിൽ വെച്ച് കൊടുത്തു……………….
“കൊണ്ടുപോയി അവന്റെ അണ്ണാക്കിൽ കൊടുക്ക് അയ്യാ………………കരിങ്കാലൻ മുത്തു ഇനി നമ്മളുടേത്………………..”……………..അവൻ ചിരിച്ചുകൊണ്ട് റാസയോട് പറഞ്ഞു………………
അവന്റെ കൂട്ടാളികളും അതുകേട്ട് ചിരിച്ചു…………….റാസയും അവരോടൊപ്പം കൂടി…………….
റാസ ആ പണവുമായി കരിങ്കാലൻ മുത്തുവിന്റെ ഉടമസ്ഥന് അരികിലെത്തി……………….അവന് നേരെ ആ പൊൻപണം വച്ചുനീട്ടി………………
“നിനക്ക് പണം അല്ലെ വേണ്ടത്…………….ഇതാ…………..ഇവൻ ഇനി എന്റെയാ………………”…………..മുത്തുവിനെ നോക്കിക്കൊണ്ട് റാസ പറഞ്ഞു………………..
ആ പണവും വാങ്ങി അയാളും അയാളുടെ ശിങ്കിടികളും സ്ഥലം വിട്ടു……………….
റാസ മുത്തുവിന് അടുക്കലേക്ക് ചെന്നു……………..
റാസ അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു……………….അവന്റെ മുഖത്ത് തലോടി………………
മുത്തുവിന്റെ കണ്ണുകൾ ഒന്ന് വെട്ടി………………തന്നെ രക്ഷിച്ചതിലുള്ള ആ കണ്ണുകളിൽ പ്രകടമായിരുന്നു………………..
റാസയുടെ വലിയ മനസ്സിന് വേണ്ടി കാണികൾ ഒന്നുകൂടെ കയ്യടിച്ചു………………….
റാസയും കൂട്ടരും അവനെ പതിയെ ഉയർത്തി…………………