റാസയുടെ കൂട്ടാളികൾ റാസയെ അഭിനന്ദിച്ചു…………….അവർ സന്തോഷത്താൽ ചാടി കളിച്ചു……………..
റാസ പച്ചയെ നോക്കി…………….
പച്ചയെ അപ്പോഴേക്കും കുറച്ചുപേർ മുറിവ് പറ്റിയ ഇടത്ത് പച്ചമരുന്ന് തേച്ചുപിടിപ്പിച്ചു……………….
ചോര കുറച്ചു പോയെങ്കിലും മുറിവ് ചെറുതായിരുന്നു………………
റാസ അവന്റെ അടുത്തേക്ക് നടന്നു……………….
റാസയെ കണ്ടതും പച്ച സന്തോഷത്താൽ എണീറ്റു……………….
“എങ്ങനുണ്ടെടാ……………..”…………..റാസ പച്ചയുടെ കൈകളിൽ പിടിച്ചുകൊണ്ട് ചോദിച്ചു………………
“കുഴപ്പമില്ല…………..ഇതൊക്കെ എന്ത്…………….”…………..പച്ച ചിരിച്ചു കൊണ്ട് പറഞ്ഞു……………..
പച്ച റാസയെ കെട്ടിപ്പിടിച്ചു………….റാസ തിരിച്ചും………………
റാസ തിരിഞ്ഞു എല്ലാവരെയും നോക്കി……………….
പച്ച ഭാർഗവനെ നോക്കി……………..
“കണ്ടോ……………ഇതാണ് വീരൻ……………….ഇതാവണം വീരൻ…………….”……………..പച്ച റാസയെ ചൂണ്ടിക്കൊണ്ട് ഭർഗവനോട് പറഞ്ഞു………………
ഭാർഗവൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അവന്റെ കൂട്ടാളികളോടൊപ്പം പുറത്തേക്ക് പോയി……………………
പച്ചയും കൂട്ടരും പൊട്ടിച്ചിരിച്ചു………………
എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു……………….
കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയ്ക്കും കൂട്ടർക്കും നൂറ്റൊന്ന് പൊൻപണം ജെല്ലിക്കെട്ട് പന്തയത്തിൽ നിന്ന് ലഭിച്ചു………………..
ആളുകൾ റാസയെ പൊന്നാടയണിയിച്ചു അഭിനന്ദിച്ചു………………..
പക്ഷെ ഒരാൾ ദേഷ്യത്തിലായിരുന്നു………………….
കരിങ്കാലൻ മുത്തുവിന്റെ ഉടമസ്ഥൻ…………………
മുത്തുവിന്റെ മണ്ണിൽ വീണുള്ള കിടപ്പ് കണ്ട് അയാളുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു………………..
തന്നെ തോൽപ്പിച്ച മുത്തുവിനോട് അയാൾക്ക് കടുത്ത കോപം തോന്നി………………..
അയാൾ തന്റെ ശിങ്കിടികളോട് മുത്തുവിനെ കൊല്ലാൻ ആജ്ഞാപിച്ചു…………………..
അവർ കുന്തവുമായി മുത്തുവിന് നേരെ ചെന്നു………………….
അവർ കുന്തം നീട്ടി മുത്തുവിന്റെ മുന്നിൽ വന്നു നിന്നു………………….
മുത്തു തന്റെ ക്ഷീണിച്ച കണ്ണുകളിലൂടെ തന്നെ കൊല്ലാൻ നിൽക്കുന്നവരെ കണ്ടു……………..അവൻ പക്ഷെ നിസ്സഹായനായി കിടന്നു…………………
അവർ മുത്തുവിന് നേരെ കുന്തം വീശി…………………
“ഏയ്…………….”……………അവർ പെട്ടന്ന് ദേഷ്യത്തോടെയുള്ള ഒരു വിളി കേട്ടു………………..
അവർ കേട്ടഭാഗത്തേക്ക് നോക്കി……………….
റാസ തങ്ങളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് കണ്ടു………………..
അവർ കുന്തം താഴ്ത്തി……………….
റാസ അവരുടെ അടുത്തെത്തി……………ഒപ്പം അവന്റെ സംഘവും…………………….
“നിങ്ങൾക്ക് എന്താ പ്രാന്താണോ……………..ഒരു മിണ്ടാപ്രാണിയെ കൊല്ലാൻ…………”…………….റാസ അവരോട് ചോദിച്ചു…………………
“അവനെ കൊല്ലാൻ പറഞ്ഞത് ഞാനാണ്……………..”………..ഉത്തരം നൽകിയത് മുത്തുവിന്റെ ഉടമസ്ഥൻ ആയിരുന്നു………………….