മുത്തുവിന്റെ തല ആ മരത്തടിയിൽ ശക്തമായി ഇടിച്ചു…………………
റാസ പിടുത്തം വിട്ടിരുന്നു അപ്പോഴേക്കും……………….
മരത്തടി അപ്പുറത്തേക്ക് മറിഞ്ഞു വീണു……………..
മരത്തടിയുമായുള്ള കൂട്ടിമുട്ടൽ മുത്തു ഒന്ന് നിന്ന് കറങ്ങി……………….
തലചുറ്റിയ ആളുകളെ പോലെ മുത്തുവിന്റെ കാലുകൾ തെന്നി……………….
റാസയുടെ ശക്തിയിലും ബുദ്ധിയിലും ആളുകൾ അത്ഭുതപ്പെട്ടു………………
റാസ മുത്തുവിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു………………..
മുത്തു തന്റെ സാധാരണനില വീണ്ടെടുക്കാൻ ശ്രമിച്ചു……………….
പക്ഷെ അതിന് മുൻപ് അവനെ കീഴ്പ്പെടുത്താൻ റാസ തീരുമാനിച്ചു കഴിഞ്ഞിരുന്നു………………..
“വരിൻ കൂട്ടരേ……………….”……………..റാസ ഉറക്കെ തന്റെ സംഘത്തോട് പറഞ്ഞു…………………
അവർക്ക് കാര്യം മനസ്സിലായി…………………
നില തെറ്റി വേച്ചു നടന്ന കരിങ്കാലൻ മുത്തുവിന്റെ മേൽ റാസയും സംഘവും(പച്ച ഒഴികെ) വീണു………………….
ഇത്തവണ പൂഞ്ഞിൽ പിടിക്കുന്നതിന് പകരം അവന്റെ കഴുത്തിൽ തന്നെയാണ് റാസ പിടുത്തം ഇട്ടത്…………………
മുത്തു തന്റെ തല കൊണ്ട് കുതറാൻ ശ്രമിച്ചെങ്കിലും റാസ പിടുത്തം വിട്ടില്ല………………..മാത്രവുമല്ല കുതറാൻ ശ്രമിച്ച മുത്തുവിന്റെ മുഖത്തിന് റാസ തന്റെ മുട്ടുകാലുകൊണ്ട് ഇടിച്ചു…………………….
അവന്റെ പരാക്രമം നിന്നു………………….
റാസ പിന്നിലുള്ളവനോട് മുത്തുവിന്റെ കാലുകൾ അടിച്ചുകൊണ്ട് മുട്ടുകുത്തിക്കാൻ പറഞ്ഞു………………….
അവർ മുത്തുവിന്റെ മുന്നിലെ കാലുകളിൽ ചവിട്ടി………………..
മുത്തു മുട്ടുകുത്തി……………..
ഇനി റാസയുടെ ഊഴമായിരുന്നു…………….
റാസ തന്റെ മുഴുവൻ ബലവും ഉപയോഗിച്ചു മുത്തുവിന്റെ കഴുത്ത് താഴ്ത്തി……………….
മുത്തു അത്ര പെട്ടെന്ന് കീഴടങ്ങാൻ സമ്മതിച്ചില്ലെങ്കിലും റാസയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ അവന് വേറെ വഴി ഇല്ലായിരുന്നു……………….
അവൻ തല കുനിച്ചു…………….
ഇടയ്ക്ക് കുതറാൻ ശ്രമിച്ച അവന്റെ തലയിൽ റാസ മുട്ടുകാൽ കൊണ്ട് ഇടിച്ചു……………….
കുറച്ചുനേരത്തെ പരിശ്രമത്തിന് ഒടുവിൽ കരിങ്കാലൻ മുത്തു അവന്റെ തല മണ്ണിൽ താഴ്ത്തി……………….
റാസ ബിൻ ഖുറേഷിയുടെ തല വാനോളം ഉയർന്നു……………….
റാസ വിജയിച്ചു……………….
കാണികൾ കരഘോഷം ഉയർത്തി………………
ഭാർഗവനും കൂട്ടരും തല താഴ്ത്തി……………….
റാസയും കൂട്ടരും പതിയെ മുത്തുവിന്റെ മേലുള്ള പിടുത്തം വിട്ടു……………..
കരിങ്കാലൻ മുത്തു ആ പൂഴി മണ്ണിൽ തന്നെ കിടന്നു………………
കാണികൾ റാസയുടെ പേര് ആർത്തുവിളിച്ചു………………..
ഇതുവരെ ഒരാളെ കൊണ്ടും കീഴ്പ്പെടുത്താൻ സാധിക്കാതിരുന്ന കരിങ്കാലൻ മുത്തു റാസയുടെ മുന്നിൽ മുട്ടുമടക്കി………………