പച്ച മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാനായി മുത്തുവിന്റെ അടുക്കലേക്ക് ചെന്നു……………….
റാസ മുത്തുവിനെ നോക്കി…………………
പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വെട്ടി……………………..
റാസ ആപത്ത് മണത്തു………………….
“പച്ചേ…………..”…………….റാസ ഉറക്കെ വിളിച്ചു………………..
പച്ച റാസയെ നോക്കി അടുത്ത നിമിഷം മുത്തുവിന്റെ തലവെട്ടി…………………
മുത്തുവിന്റെ കൊമ്പുകൾ പച്ചയുടെ വയറിലൂടെ മുറിവുകൾ സമ്മാനിച്ചു കടന്നുപോയി……………….
പച്ച വയറും പൊത്തി നിലത്തേക്ക് വീണു………….അവന്റെ കൈകൾ അടുത്ത നിമിഷം ചോര നിറമാകുന്നത് അവർ പേടിയോടെ കണ്ടു…………………..
അവർ പേടിയോടെ അത് നോക്കി നിൽക്കുന്ന നിമിഷം മുത്തു നാലുകാലിൽ എണീറ്റ് നിന്ന് വളരെ ശക്തമായി കുതറി………………….
റാസ ഒഴികെയുള്ള ബാക്കിയുള്ളവർ എല്ലാം വായുവിൽ പറന്ന് ആ പൂഴി മണ്ണിലേക്ക് വീണു……………….
റാസയുടെ പിടുത്തം അപ്പോഴും അഴിക്കാൻ മുത്തുവിന് സാധിച്ചില്ല………………..
മുത്തു റാസയെയും കൊണ്ട് വേലിയുടെ നേരെ ഓടി…………………
അവരുടെ വരവ് കണ്ട് ആ ഭാഗത്ത് ഉണ്ടായിരുന്ന ജനങ്ങൾ മുഴുവൻ അവിടെ നിന്ന് ഓടി……………..
മുത്തുവും റാസയും കൂടി വേലി പൊളിച്ചു ഉള്ളിലേക്ക് പോയി…………………
മറ്റുള്ളവർ ശ്വാസം പിടിച്ചു ഈ കാഴ്ച കണ്ടു നിന്നു……………………
പൊളിഞ്ഞു കിടന്ന വേലിയിൽ നിന്നും മുത്തു ജെല്ലിക്കെട്ട് മണ്ണിലേക്ക് തിരികെ ഓടി വന്നു……………………
പക്ഷെ അവന്റെ പൂഞ്ഞിൽ റാസ ഇല്ലായിരുന്നു……………….
പച്ചയും കൂട്ടരും സങ്കടത്തോടെ ഈ കാഴ്ച കണ്ടു…………………
ഭാർഗവനും കൂട്ടരും സന്തോഷപ്പെട്ടു…………………
കാണികൾ കരിങ്കാലൻ മുത്തുവും റാസ ബിൻ ഖുറേഷിയും തമ്മിലുള്ള പോരിൽ റാസ തോറ്റു എന്ന് നിശ്ചയിച്ചു…………………….
പക്ഷെ അവരുടെയെല്ലാം ചിന്തകളെ തെറ്റിച്ചു കൊണ്ട് ഒരു കാഴ്ച അവർ കണ്ടു……………………