കരിങ്കാലൻ മുത്തു അവരെയും കൊണ്ട് ജനങ്ങളെ വേർതിരിച്ചു നിർത്തിയ വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നു…………………എന്നിട്ട് അവരെ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ ശ്രമിച്ചു………………….
ആദ്യം ഇത് മനസ്സിലാകാതിരുന്ന റാസയും കൂട്ടരും മുത്തുവിന്റെ ആദ്യത്തെ ശ്രമം ഏറ്റുവാങ്ങേണ്ടി വന്നു……………………
വേലിയായി കെട്ടിയിരുന്ന മുളയുടെയും കവുങ്ങിന്റെയും നാരുകളും ചീളുകളും അവരുടെ ശരീരത്തിലേക്ക് കേറി…………………
അവർ വേദനയിൽ പുളഞ്ഞു………………….
കരിങ്കാലൻ മുത്തുവിന്റെ ബുദ്ധി കൂർമത റാസ മനസ്സിലാക്കി………………അവൻ ബലവാൻ മാത്രമല്ല ബുദ്ധിമാൻ കൂടിയാണ്…………………
മുത്തുവിന്റെ മേലുള്ള പിടുത്തം ഒരു തെല്ല് പോലും അഴിക്കരുത് എന്ന് റാസ തന്റെ കൂട്ടാളികളോട് ആക്രോശിച്ചു…………………….
അവർ ആ വേദനയിലും റാസയുടെ വാക്കുകൾ അനുസരിച്ചു…………………….
മുത്തു ഈ തന്ത്രം വീണ്ടും പ്രയോഗിക്കാൻ ശ്രമിച്ചു………………..പക്ഷെ ഇത്തവണ റാസയ്‌ക്ക് അവന്റെ തന്ത്രം മനസ്സിലായി………………….
മുത്തു അവരെ കൂട്ടി ഇടിപ്പിക്കാൻ വേണ്ടി വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ റാസ തന്റെ കാലുകൾ ഉയർത്തി വേലിക്ക് താങ്ങായി കെട്ടിയിരുന്ന മരത്തടിയിൽ കാലുവച്ചു……………………
മുത്തുവിന് അവരെ ആ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ സാധിച്ചില്ല….
………………….
മുത്തു വീണ്ടും ശ്രമിച്ചു…………………
റാസ അവരോട് അടുത്തെത്തുമ്പോൾ കാലുകൾ മരത്തടിയിൽ ഉയർത്തിവെച്ചു ബലം പിടിക്കാൻ പറഞ്ഞു………………..അവർ അതനുസരിച്ചു…………………..
ഇത്തവണയും മുത്തുവിന്റെ ശ്രമം പരാജയപ്പെട്ടു……………………
മുത്തു തന്റെ തന്ത്രം ഉപേക്ഷിച്ചു പിന്നെയും അവരെ കൊണ്ട് ഓടാൻ ആരംഭിച്ചു………………….
അവർ തങ്ങളുടെ ശക്തി ഉപയോഗിച്ച് അവന്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചു………………….
അവസാനം അവരുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി………………….
മുത്തു ക്ഷീണിച്ചു തുടങ്ങി………………….
അവന്റെ വേഗം കുറഞ്ഞു………………
അവർ അവന് മേലുള്ള പിടുത്തത്തിന്റെ ശക്തി പരമാവധി കൂട്ടി………………..
മുത്തു നിന്നു………………
ജനങ്ങൾ കയ്യടിച്ചു…………………
റാസ മുത്തുവിന്റെ പൂഞ്ഞിൽ പിടിച്ചു തന്നെ കുറേ തലതാഴ്ത്തി………………..
അതിന് ശേഷം റാസ മുത്തുവിന്റെ മുന്നിലെ കാലുകളിൽ തന്റെ കാലുകൊണ്ട് അടിച്ചു…………………..
മുത്തു മുട്ടുമടക്കി ഇരുന്നു………………
അവൻ കീഴടങ്ങിയെന്ന് റാസയ്ക്കും കൂട്ടർക്കും തോന്നി…………………
റാസ പച്ചയോട് മുന്നിലോട്ട് വരാൻ ആവശ്യപ്പെട്ടു………………..
പച്ച പതിയെ മുന്നിലോട്ട് ചെന്നു…………………….
കാണികൾ ആകാംഷയോടെ ഈ ദൃശ്യങ്ങൾ നോക്കി കണ്ടു………………….
പച്ച മുന്നിലോട്ട് ചെന്നു………………..
റാസ മുത്തുവിന്റെ പൂഞ്ചിലുള്ള പിടുത്തത്തിന്റെ ശക്തി കൂട്ടി…………………..
റാസ മുത്തുവിനെ നോക്കി………………..
അവന്റെ കണ്ണുകൾ ശാന്തമായിരുന്നു……………..അതുപോലെ അവന്റെ ശ്വാസക്രമവും………………….
റാസ പച്ചയോട് മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു…………………..