റാസ ഒരു ചിരിയോടെ അവനെ നോക്കി നിന്നു………………….
മുത്തു റാസയ്‌ക്ക് നേരെ കുതിച്ചു……………….ഇത്തവണ റാസ അവന് നേരെ ഓടിയില്ല…………………
മുത്തു അവന് അടുത്തെത്താനായതും റാസ പെട്ടെന്ന് അവനിൽ നിന്നും വെട്ടിമാറി മുത്തുവിന്റെ വളത്തുവശത്തിലൂടെ ചെന്ന് തന്റെ കൈകൾ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാൻ ശ്രമിച്ചതും മുത്തു തന്റെ തലയാൽ റാസയെ ഇടിച്ചു………………..
റാസ നിലത്തേക്ക് വീണു…………………
വീണുകിടക്കുന്ന റാസയുടെ അടുത്തേക്ക് കൊമ്പും കുലുക്കി മുത്തു വന്നു…………………
റാസ പെട്ടെന്ന് മുത്തുവിന്റെ മുകളിലൂടെ ഉയരത്തിൽ ചാടി………………..
മുത്തുവിന്റെ കൊമ്പുകൾ ആ പൂഴിമണ്ണിലൂടെ കുറച്ചു ദൂരം ഉരഞ്ഞുപോയി………………….
റാസ മുത്തുവിന്റെ പിന്നാലെ കൂടി………………..
മുത്തു അതിവേഗതയിൽ ഓടാൻ തുടങ്ങി…………………റാസ ഓടി മുത്തുവിന്റെ വലതുവശത്ത് എത്തിയതും നേരത്തെ ചെയ്തത് പോലെ മുത്തു തല കൊണ്ട് റാസയെ ഇടിക്കാൻ ശ്രമിച്ചു………………
ഇത് നേരത്തെ മുൻകൂട്ടി കണ്ടിരുന്ന റാസ മുത്തു തല കൊണ്ട് ഇടിക്കാൻ ആഞ്ഞ ആ നിമിഷം അവന്റെ തല മുകളിലൂടെ ഇടത്തോട്ട് ചാടി മുത്തുവിന്റെ ഇടതുവശത്ത് എത്തി…………………
മുത്തുവിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപ് തന്നെ റാസയുടെ കൈകൾ അവന്റെ പൂഞ്ഞിൽ പിടുത്തം ഇട്ടിരുന്നു……………..അടുത്ത നിമിഷം തന്നെ റാസയുടെ സംഘം മുത്തുവിന്റെ മേൽ പറന്നു വീണു…………………
റാസയും സംഘവും മുത്തുവിന്റെ ശരീരമാകെ പിടുത്തം ഇട്ടു………………….തങ്ങളുടെ മുഴുവൻ ബലവും മുത്തുവിൽ അവർ പ്രയോഗിച്ചു അല്ലാത്ത പക്ഷം കരിങ്കാലൻ മുത്തുവിന്റെ കൊമ്പുകളുടെ മൂർച്ച തങ്ങൾ അറിയേണ്ടി വരും എന്ന് അവർക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു………………………..
കരിങ്കാലൻ മുത്തു എന്ന അസാമാന്യനായ ജെല്ലിക്കെട്ട് കാളയ്ക്ക് അവർ എഴുപേരുടെ ശക്തി ഒന്നുമല്ലായിരുന്നു…………………..പക്ഷെ ഈ യുദ്ധം ബലത്തിന്റെയല്ല നെഞ്ചുറപ്പിന്റെയും നിശ്ചയദാർഢ്യത്തിന്റെയുമാണ്………………….അത് അവർക്ക് ഒരുപാട് ഉണ്ടായിരുന്നു……………………
മുത്തു അവരെയും കൊണ്ട് ഓടാൻ ആരംഭിച്ചു………………..റാസയും കൂട്ടരും പക്ഷെ അവനെ വിടാൻ തയ്യാറായില്ല………………….അവർ അവന്റെ മേൽ അള്ളിപ്പിടിച്ചു കിടന്നു……………………
മുത്തു അവരെയും കൊണ്ട് കൊറേ ഓടി……………..ഇതിനിടയിൽ മുത്തു കാലുകൾ കൊണ്ട് അവരെ തൊഴിക്കാൻ ശ്രമിച്ചു…………………….പക്ഷെ അവർ വിദഗ്ധമായി ഒഴിഞ്ഞുമാറി………………….
മുത്തു തന്റെ കൊമ്പുകളാൽ റാസയുടെ കൈകളിൽ മുറിവേല്പിക്കാൻ ശ്രമിച്ചെങ്കിലും റാസ അതൊക്കെ തന്ത്രപരമായി തടുത്തു………………….
ഭാർഗവനും കൂട്ടരും ഇതെല്ലാം കണ്ണിമയ്ക്കാതെ നോക്കിനിന്നു…………………….
കാണികളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു………………..അവരിൽ ആവേശം തുളുമ്പി………………..
കാരണം നേരിടുന്നത് ജെല്ലിക്കെട്ടിലെ രണ്ട് വമ്പന്മാർ………………..
നേരിട്ട ജെല്ലിക്കെട്ട് കാളകളെ ഒക്കെ മെരുക്കിയ ജെല്ലിക്കെട്ട് വീരൻ റാസ ബിൻ ഖുറേഷിയും ഇതുവരെ ഒരാൾക്കും മെരുക്കാൻ സാധിക്കാത്ത കരിങ്കാലൻ മുത്തുവും……………….
ആവേശം അവിടമാകെ അലതല്ലി…………………..
കരിങ്കാലൻ മുത്തു അവരെ തന്റെ ശരീരത്തിലെ പിടുത്തം അഴിപ്പിക്കാനായി പലതവണ കുതറി…………………പക്ഷെ അവർ അവരുടെ പിടി കൂടുതൽ മുറുക്കി…………………..