മുത്തു മുന്നോട്ട് കുതിച്ചു………………….

ആളുകൾ കണ്ണിമയ്ക്കാതെ അവനെ നോക്കി………………………
റാസയ്‌ക്ക് മുന്നിലുള്ള ഒരു സംഘവും അവന് നേരെ ചെന്നില്ല………………….മരണഭയം തന്നെ കാരണം………………..
ഭാർഗവൻ റാസയെ നോക്കി……………….
റാസ പെട്ടെന്ന് തന്റെ സംഘത്തിൽ നിന്നും വിട്ടുമാറി മുത്തുവിന്റെ മുന്നിലേക്ക് വന്നു……………………
ആളുകൾ ഇതുകണ്ട് ഉദ്വേഗഭരിതമായി നോക്കിക്കൊണ്ട് നിന്നു…………………..
ഒറ്റയ്ക്ക് തന്റെ മുന്നിലേക്ക് വന്ന റാസയെ കണ്ട് മുത്തു ഒന്ന് നിന്നു………………..
റാസയുടെ സംഘം റാസയുടെ ഓരോ ചുവടും സൂക്ഷിച്ചു നിന്നു………………..
റാസയും മുത്തുവും നേർക്കുനേർ……………….
കണ്ടിരിക്കുന്ന കാണികളിൽ ആവേശം നിറഞ്ഞു………………..
റാസയും മുത്തുവും പരസ്പരം കണ്ണിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു…………………….
മുത്തു റാസയെ നോക്കി മണ്ണിൽ അവന്റെ കാലുകൾ പിന്നോട്ട് വലിച്ചു…………………..
ഇതേപോലെ തന്നെ റാസയും ചെയ്തു……………….കാലുകളാൽ മണ്ണിൽ പിന്നോട്ട് വലിച്ചു………………..
അവിടം പൊടി പറന്നു……………….
റാസയും മുത്തുവും പരസ്പരം ഇമകൾ തമ്മിൽ കോർത്തത് അപ്പോഴും വിട്ടില്ല………………….
അടുത്ത നിമിഷം അസാമാന്യനായ കരിങ്കാലൻ മുത്തു എന്ന കാള റാസയ്‌ക്ക് നേരെ കുതിച്ചു………………………
റാസ അവന്റെ നേരെയും……………….
കാണികൾ ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി നിന്നു……………………
റാസയും മുത്തുവും ഓടി അടുത്തെത്താനായി…………………
റാസയുടെ അടുത്ത് എത്താനായതും മുത്തു തന്റെ തല താഴ്ത്തി കൊമ്പുകൾ റാസയ്‌ക്ക് നേരെ പായിച്ചു………………..
റാസ പെട്ടെന്ന് നിലത്തേക്ക് കിടന്നു ആ മണ്ണിൽ ഞരങ്ങിക്കൊണ്ട് മുത്തുവിന്റെ തലയുടെ അടിയിലൂടെയും കാലുകളുടെ ഇടയിലൂടെയും ഞരങ്ങികൊണ്ട് പോയി………………….പോണ പോക്കിൽ മുത്തുവിന്റെ തലയിൽ ഒന്ന് അടിക്കാനും റാസ മറന്നില്ല…………………..
റാസ മുത്തുവിന്റെ പിന്നിലെത്തി……………….
കാണികൾ ഒന്നിച്ചു കയ്യടിച്ചു………………….
മുത്തു തല ഉയർത്തി………………..
തന്റെ കൊമ്പുകളിൽ നിന്നും റാസ വിദഗ്ധമായി രക്ഷപ്പെട്ടു എന്ന് മുത്തുവിന് മനസ്സിലായി……………….മാത്രമല്ല തന്റെ മുഖത്ത് കിട്ടിയ അടി മുത്തുവിൽ വിറളി സൃഷ്ടിച്ചു………………….