റാസ അവനെ നോക്കി പുഞ്ചിരിച്ചു……………….
“ദാ തിരിഞ്ഞുനോക്കേടാ……………….അവനെ നീ പൂട്ടി കാണിക്ക്………………….”………………..ഭാർഗവൻ റാസയുടെ പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു……………………..
പെട്ടെന്ന് പിന്നിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു…………………..
“ഹുറോ……………. ഹുറോ……………ഹുറോ………………..”………….
റാസ പിന്നിലേക്ക് തിരിഞ്ഞു നോക്കി…………………..
കുറച്ചു ആളുകൾ എല്ലാവരും കൂടി ഒരു കാളയെ ആനയിച്ചു കൊണ്ടുവരുന്നു………………….
കാളയുടെ മേലിലേക്ക് അവർ കളറുകൾ വാരിയെറിയുന്നു………………….മാല ഇടുന്നു………………..
കാള വാടിവാസൽ കടന്നു പുറത്തേക്ക് എത്തി…………………..

കരിങ്കാലൻ മുത്തു………………. റാസ മനസ്സിൽ പറഞ്ഞു…………………..
എല്ലാവരിലും ആ കാളയുടെ വരവ് തന്നെ ഭീതി ജനിപ്പിച്ചു…………………
ഒരു കൂറ്റൻ തന്നെ………………..അസാമാന്യ ഉയരവും തടിയും……………………
മുത്തുവിന്റെ ചുവന്ന കണ്ണുകൾ തന്നെ അവരിലേക്ക് ഭീതിയായി ആഴ്ന്നിറങ്ങി………………….
മുത്തുവിന്റെ വരവ് കണ്ട ആളുകൾ ഉഷാറായി……………………
മുത്തുവിന്റെ ഒപ്പം ഉള്ള ആളുകൾ അവനെ പൂജിച്ചു…………………..
മുത്തുവിന്റെ ഇരുവശത്ത് എന്നല്ല പലവശത്തും കയറുകൊണ്ട് ബന്ധിപ്പിച്ചു കൊണ്ട് ആളുകൾ ഉണ്ടായിരുന്നു…………………
പച്ചയും ബാക്കിയുള്ളവരും അവന്റെ നിൽപ്പ് കണ്ട് തൊണ്ടയിൽ നിന്ന് വെള്ളം ഇറക്കി…………………….