വണ്ടി അവളുടെ വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ അവളിറങ്ങി.
“വാ..ഒന്ന് കേറിയിട്ടു പോ..എന്റെ അമ്മായിയമ്മ എന്ന പൂതനയെ വേണേല്‍ ഒന്ന് കണ്ടോ..ഷോ ഫ്രീയാ”
ഷേര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ആ വിരിഞ്ഞ, വടിവൊത്ത ദേഹത്തില്‍ നിന്നും കണ്ണ് പറിക്കാനാകാതെ ഞാന്‍ നോക്കി.
“ദേ നിങ്ങള്‍ നസ്രാണികള്‍ ഞങ്ങള്‍ നായന്മാരുടെ പേരൊന്നും എടുക്കണ്ട കേട്ടോ. പൂതന ഞങ്ങളുടെ സ്വന്തം ആളാ” ഞാന്‍ പറഞ്ഞു.
“ആണോ..എന്നാല്‍ ചേട്ടന്‍ വന്നു കൂട്ടിക്കൊണ്ടു പൊക്കോ..സ്വന്തം ആളല്ലേ..വീട്ടില്‍ സൂക്ഷിക്കാം”
“എടി ദോ അവര് വരുന്നു..പതിയെ പറ”
ഭാര്യ വീട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ഏതാണ്ട് ഒരു ക്വിന്റല്‍ ഭാരമുള്ള സ്ത്രീയെ നോക്കി പറഞ്ഞു. അവര്‍ മുടി ഒരു പുട്ടുകുടം പോലെ മേലോട്ട് കെട്ടിവച്ചിരുന്നു. മുഖത്ത് ഒരു ക്രൂരഭാവമാണ്. ഷേര്‍ളി പറഞ്ഞത് ശരിയാണ് എന്നെനിക്ക് തോന്നി.
“ആരാടീ കാറില്‍?” അവരുടെ കനത്ത ശബ്ദം അവിടെ മുഴങ്ങി.
“എന്റെ കൂട്ടുകാരിയും ഭര്‍ത്താവുമാ..”
“ഓ..” അവര്‍ എന്നെയും രമയെയും ഒന്ന് നോക്കിയ ശേഷം ഉള്ളിലേക്ക് പോയി.
“കാട്ടുജാതി ഐറ്റം ആണ്. പിന്നെ ചേട്ടാ..എന്റെ ചേട്ടനും നിങ്ങളുടെ കമ്പനിയില്‍ ഒരു ജോലി കിട്ടുമോ? പുള്ളി ഗള്‍ഫില്‍ ആണെങ്കിലും വലിയ സാലറി ഒന്നുമില്ല. ഞാന്‍ എല്‍ ഐ സി പോളിസി വിറ്റും ഒക്കെയാണ് കഴിഞ്ഞു പോകുന്നത്” ഷേര്‍ളി പറഞ്ഞു.
“പുള്ളി എന്ത് ജോലിയാണ് ചെയ്യുന്നത്?”
“അവിടെ സെയില്‍സ് മാന്‍ ആണ്. വാനില്‍ സാധനങ്ങള്‍ കൊണ്ട് നടന്നുവില്‍ക്കുന്ന പണി. ഇവിടെ ഞാന്‍ ഈ തള്ളയുടെ കൂടെ തനിച്ച് ആകെ ബോറാണ്..ചേട്ടന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അല്‍പം സമാധാനം എങ്കിലും കിട്ടിയേനെ..” അവള്‍ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു.
“ഞാന്‍ നോക്കാം”
“പിന്നെ ചേട്ടാ..ഒന്നും തോന്നല്ലേ..ഒരു പോളിസി എടുക്കുമോ?” അവള്‍ തല വണ്ടിയുടെ ജനലിനരുകിലാക്കി ചോദിച്ചു. ആ അരുമയാര്‍ന്ന മുഖത്ത് നോക്കി എനിക്ക് പറ്റില്ല എന്ന് പറയാന്‍ പറ്റുമോ? എല്‍ ഐ സി എന്ന സാധനം തന്നെ എനിക്ക് വെറുപ്പാണ്. പക്ഷെ ഷേര്‍ളി പറയുമ്പോള്‍…