“പിന്നെന്താ ഉണ്ടുറങ്ങി താമസിക്കുന്ന ഹോട്ടലാണോ?”
അവളും ഞാനും ചിരിച്ചു.
“അന്ന് ഞാന്‍ പറഞ്ഞത് നടക്കുമോ ചേട്ടാ” ഷേര്‍ളി ചോദിച്ചു.
“പോളിസി?”
“പോളിസി ചേട്ടന്‍ ഇഷ്ടമുണ്ടെങ്കില്‍ എടുത്താല്‍ മതി. ഞാന്‍ നിര്‍ബന്ധിക്കില്ല. ചേട്ടന്റെ ജോലിയുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്”
“എന്താ ഷേര്‍ളിക്ക് ഗള്‍ഫ് ജോലി ഇഷ്ടമല്ലേ”
“ഇഷ്ടമാണ്. പക്ഷെ കല്യാണം കഴിച്ച് ഇങ്ങനെ ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥമുണ്ട്?” അവള്‍ ഉദാസീന ഭാവത്തില്‍ എന്നെ നോക്കി.
“ശരിയാണ്. ഷേര്‍ളിക്ക് അങ്ങോട്ട് പോകാന്‍ ശ്രമിച്ചു കൂടെ?”
“അതൊന്നും നടക്കില്ല മാധവേട്ടാ..ഞാന്‍ പറഞ്ഞതാണ്..പക്ഷെ പുള്ളിക്ക് കോമ്പ്ലക്സ് ആണ് എന്നെ ജോലിക്ക് വിടാന്‍. രണ്ടുപേരും ജോലി ചെയ്താലേ അവിടെ ജീവിക്കാന്‍ പറ്റൂ” അവള്‍ പറഞ്ഞു.
“അത് ശരി. എന്തായാലും ഷേര്‍ളി ഇക്കാര്യം ആദ്യം പുള്ളിയോട് സംസാരിക്ക്. പുള്ളിക്ക് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ജോലി റെഡി ആക്കാം”
“സത്യം” അവളുടെ മുഖം വിടര്‍ന്നു.
“സത്യം”
“പക്ഷെ പുള്ളി സമ്മതിക്കുമോ എന്നാണ് എന്റെ പേടി. മാധവേട്ടന്‍ നേരിട്ട് ഒന്ന് സംസാരിക്കാമോ”
“എന്ത്?”
“ഇങ്ങനെ ഒരു ഓഫര്‍ ഉണ്ടെന്ന്. ജോലി ഉറപ്പായി കിട്ടും എന്നറിഞ്ഞാല്‍ ചിലപ്പോള്‍ പുള്ളി ജോലി വിട്ടിട്ട് വരാന്‍ ഇടയുണ്ട്”
“പക്ഷെ എനിക്ക് പുള്ളിയെ കണ്ടു സംസാരിച്ച് ആളിന്റെ എബിലിറ്റി ഒക്കെ അറിയണ്ടേ? ജോലി എന്റെ കൂടെയല്ല, വേറെ കമ്പനിയില്‍ ആണ്. അതുകൊണ്ട് ആളെ ഞാന്‍ നേരില്‍ ഇന്റര്‍വ്യൂ ചെയ്ത് മനസിലാക്കേണ്ട കാര്യമുണ്ട്”
“ഫോണില്‍ കൂടി ഇന്റര്‍വ്യൂ ചെയ്യണം”