” നീതു നമുക്ക് ഇതേ കുറിച്ച് പിന്നെ സംസാരിക്കാം. ഇപ്പൊ നീ നിന്റെ പ്രൊഫൈൽ ഒന്ന് കാണിക്കാമോ?? ” ഞാൻ നീതുവിനോട് ചോദിച്ചു.
” പിന്നെന്താ ” എന്നും പറഞ്ഞു കൊണ്ട് അവളുടെ ഫോണിൽ പ്രൊഫൈൽ ഓപ്പൺ ആക്കി എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി നോക്കി.
Name : Neethu Sreeram
Card Value : Heart Queen (♥️Q)
HP : 100 /100
MP : 120/120
Power : Silk
Bonding slave, Master :Sidharth Raghav, Fellow Slave : Sreedevi Binu
Lifespan : 35 days, 22 hrs, 40 min, 10 sec..
Card’s in collection : ♠️ A, ♠️Q, ♥️Q, ♦️10
ഇത്രയും ആയിരുന്നു അവളുടെ പ്രൊഫൈലിൽ ഉണ്ടായിരുന്നത്. ശ്രീയുമായി ബോണ്ട് ചെയ്തത് കൊണ്ട് ലൈഫ്സ്പാനും കാർഡ് കളക്ഷനും കൂടിയിട്ടുണ്ട്. ഇവളുടെ മാന എന്റെതിനെക്കാൾ കുറവ് ആണ്.
” പവർ സിൽക്ക്, അത് എന്താണ് എന്ന് നിനക്ക് അറിയോ?? ” ഞാൻ നീതുവിനോട് ചോദിച്ചു.
” നോ ഐഡിയ ” അവൾ രണ്ടു കയ്യും ഉയർത്തി കാണിച്ചു.
” ശ്രീ നിന്റെ പ്രൊഫൈൽ കൂടി കാണിക്ക് ” ഞാൻ ശ്രീയോഡ് പറഞ്ഞതും അവൾ അവളുടെ ഫോൺ എന്റെ നേരെ നീട്ടി.
Name : Sreedevi Binu
Card Value : Spade Queen (♠️Q)
HP : 100 /100
MP :120/120
Power : God Eye
Bonding slave, Master : Sidharth Raghav, Fellow Slave : Neethu Sreeram
Lifespan : 35 days, 22 hrs, 39 min, 38 sec..