Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

സ്കൊളർഷിപ്പ് എന്ന പേരിൽ അവരെ നാട്ടിലെ പ്രമുഖ സ്കൂളിൽ അഡ്മിഷൻ കൊടുക്കും പക്ഷെ അവിടെ കുട്ടികളെ പഠിപ്പിക്കുക ഫിസിക്സോ, മാത്‍സ്സോ, ഇക്കോണമിക്സോ ഒന്നുമല്ല ആളുകളെ എങ്ങനെ കൊല്ലാം എന്നാ. ഞാൻ ഒരു ഷാഡോയാണ്. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ട് ആളുകളെ കൊല്ലാൻ പ്രാക്ടീസ് ചെയ്തോണ്ട് ഇരിക്കുന്ന എനിക്ക് ഈ പെണ്ണിനെ കൊല്ലുന്നത് ഒരു പൂ പറിക്കുന്ന പോലെ സിമ്പിൾ ആ ” നീതു അത് പറഞ്ഞിട്ട് ഞങ്ങളെ നോക്കി. ഞാനും ശ്രീയും അതൊക്കെ കേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു. അഞ്ചു കൊല്ലം ആളുകളെ കൊല്ലാനും മറ്റും പ്രാക്ടീസ് ചെയ്യുക, അതും 15 മത്തെ വയസ്സ് തൊട്ട്. ടെറഫയിങ്.

 

” ഷാഡോ?? ഞാൻ ആദ്യമായാ അങ്ങനെ ഒരു ഏജൻസിയേ പറ്റി കേൾക്കുന്നേ ” കുറച്ചു നേരത്തിനു ശേഷം ഞാൻ പറഞ്ഞു. അത് കേട്ടപ്പോ അവൾ ഒന്ന് ചിരിച്ചു.

 

” oh… ഷാഡോയിൽ ഒരു നാടോടി കഥ പോലെ പറഞ്ഞു കേൾക്കുന്ന രണ്ടു പേര് ഉണ്ട്. Death god and dagger Queen. ഷാഡോയിലെ ഏറ്റവും പവർ ഫുൾ ആയിരുന്ന കപ്പിൾ. ഇറങ്ങിയ ഒരു മിഷൻ പോലും അവർ ഫെയിൽ ആയിട്ടില്ല.  ഒരു ഫാക്ടറിയിൽ തോക്കും മറ്റും ഒക്കെ ആയി നിന്നിരുന്ന പത്തു അഞ്ഞൂറോളം ആളുകളെ ഒറ്റ രാത്രി കൊണ്ട് വെറും dagger ഉം sword ഉം ഉപയോഗിച്ച് അവർ രണ്ടുപേരും വൈപ് ഔട്ട്‌ ചെയ്തിട്ടുണ്ട്, മറ്റൊരു രാജ്യത്ത് പോയി അവിടെത്തെ  മിലിറ്ററിയേ മറികടന്നു ആ രാജ്യത്തെ പ്രസിഡന്റ്‌നെ assassinate ചെയ്തിട്ടുണ്ട്. ഷാഡോ ക്രീയേറ്റ് ചെയ്തതിൽ വെച്ച് ഏറ്റവും powerful ആയിട്ടുള്ള വെപ്പൺസ് ആയിരുന്നു അവർ രണ്ടു പേരും. ഹാൾ of ഫ്രയിം ൽ അവരുടെ അച്ചീവ്മെന്റ്കളാണ് കൂടുതൽ. Death god, പുള്ളിആയിരുന്നു ഏറ്റവും danger.  പുള്ളി ഒരാളെ ടാർഗറ്റ് ചെയ്താൽ പിന്നെ അയാളെ രെക്ഷപെടുത്താൻ അർക്കും ആവില്ല. ആ കൈ കളിൽ മരണം ആണ് കളിക്കുന്നത്. അത് കൊണ്ടാ ആളുകളെ അദ്ദേഹത്തെ death god എന്ന് വിളിച്ചത്. അഞ്ചു വർഷത്തെ ട്രെയിനിങ്ങും 5 വർഷത്തെ വർക്കിനും ശേഷം അവർ രണ്ട് പേരും ഷാഡോ വിട്ടു. അവരുടെ ജീവിത്തിലേക്ക് പോയി. സിദ്ധു നിനക്ക് അവർ ആരാ എന്ന് അറിയോ?? ” നീതു ഒരു പുഞ്ചിരിയോടെ ആണ് അത് ചോദിച്ചത്.

 

” ഹൗ do I നോ ?? ” ഇവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ എന്ന സംശയത്തോടെ ഞാൻ ചോദിച്ചു.

 

” നിന്റെ സ്വന്തം അച്ഛനും അമ്മയും ആണ് അത്, വിദ്യ and രാഘവ് ” അവൾ അത് പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി. Dagger ക്വീൻ ആ പേര് മമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, പണ്ട് പോലീസ് സ്‌ക്വാഡിലെ ആളുകൾ വിളിക്കുന്നതാണ് എന്നാണ് മമ്മ എന്നോട് പറഞ്ഞിട്ടുള്ളത്. മമ്മ ഇതേപോലെ ഒരു സീക്രെട് ഏജന്റ് ആണെന്ന് പറയുമ്പോൾ. മമ്മയുടെ ഫിസിക്കും പേഴ്സണാലിറ്റി ഒക്കെ വെച്ച് നോക്കുമ്പോൾ സാധ്യത ഉണ്ട്.  പക്ഷെ… പപ്പ?? മമ്മ പറഞ്ഞു തന്നിട്ടുള്ള കഥകളിൽ ഒക്കെ പപ്പ കൈന്റ് ഹാർട്ടഡ് ആയിട്ടുള്ള ഒരു ആൾ ആണ്. ഒരു ഓർഫൻ ആയിരുന്നകൊണ്ട് തന്നെ അനാഥ മന്തിരതിനും ആരോരും ഇല്ലാത്തവർക്കും  ഒക്കെ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്, പപ്പയുടെ  സാലറിൽ ഒരു പങ്ക് പപ്പ വളർന്ന ഓർഫനേജിലെ കുട്ടികളുടെ പഠിത്തതിന് ആണ് കൊടുത്തിരുന്നത്. പപ്പയുടെ മരണ ശേഷം മമ്മ തന്റെ സാലറിയിൽ നിന്ന് ഒരു പങ്ക് എല്ലാമാസവും അവിടെ എത്തിക്കുന്നുണ്ട്. ഇതെല്ലാം മമ്മ പറഞ്ഞു കേട്ട അറിവ് ആണ്. ആ പപ്പ death god എന്ന് വിളിപ്പേര് ഉള്ള മേഴ്‌സിലെസ് assassin  ആണെന്ന് പറയുമ്പോ എനിക്ക് അത് വിശ്വസിക്കാൻ ആവുന്നില്ല. എനിക്ക് എന്റെ സ്വന്തം പരന്റ്സിനെ കുറിച്ച് പോലും ഒന്നും അറിയില്ല??? പക്ഷെ ഇപ്പൊ ഇതിനെ കുറിച്ച് ആലോചിക്കാൻ ഉള്ള സമയം അല്ല. ഈ അവസരതിൽ ഇവിടെ ഇനി എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *