പിന്നെ നിന്റെ ഹൈലി ബിൽഡ് ചെയ്ത ബോഡി, ശരീരത്തിൽ അവിടെ ഇവിടെ ഉള്ള ഉണങ്ങിയ മുറിവിന്റെ തഴമ്പുകൾ. നേരത്തെ അവനെ വീഴ്ത്തിയ മൂവ് അത് ജൂടോ അല്ലായിരുന്നോ??
മോർ importantly ഒരു നിമിഷത്തെ പോലും ഹെസറ്റേഷൻ ഇല്ലാതെ ആണ് നീ ശ്രീയുടെ നേരെ പാഞ്ഞത്. ഞാൻ നിന്നെ തടയാൻ ഒരു നിമിഷം വൈകി ഇരുന്നേൽ ശ്രീയുടെ കഴുത്ത് കട്ട് ചെയ്തേനെ. നീ ആ dagger വീശിയ രീതി, അളന്നു കുറിച്ച പോലെ ശ്രീയുടെ കഴുത്ത് ലക്ഷ്യമാക്കി, കഴുത്ത് അറുക്കാൻ പാകത്തിന് ഉള്ള ഫോഴ്സിൽ. ആ സമയം നിന്റെ കൈ ഒന്ന് വിറക്കുകയോ മുഖഭാവം ഒരല്പം പോലും മാറുകയോ ചെയ്തില്ല.
ദാറ്റ് മീൻസ്, ഇത് ആദ്യമായല്ല നീ ഒരാളെ കൊല്ലാൻ നോക്കുന്നത്. ഇതിന് മുമ്പും നീ ആരെയോ അല്ലേൽ ആരെ ഒക്കെയോ കൊന്നിട്ടുണ്ട്.
സൊ tell me who the fuck are you ” ഞാൻ അത് ചോദിച്ചപ്പോൾ നീതുവും ശ്രീയും അമ്പരപ്പോടെ എന്നെ നോക്കി. പിന്നെ നീതു പൊട്ടിച്ചിരിച്ചു.
” so I’m misjudged you. പുറമെ കാണുന്ന ആളെ അല്ല നീ. എന്റെ ദേഹത്തുള്ള നിന്റെ നോട്ടവും മറ്റും ഒക്കെ കണ്ട് ഞാൻ ഓർത്തത് നീ വെറും ഒരു പെർവെർട്ടഡ് idiot ആണെന്നാ. But എന്റെ ദേഹത്തെ ഈ പാടുകളും ബോഡി സ്ട്രച്ചറും ഒക്കെ വെച്ച് ഇത്രയും കൃത്യമായി എന്നെ ജഡ്ജ് ചെയ്യാൻ നിനക്ക് പറ്റി എന്ന് പറയുമ്പോൾ, സിദ്ധു നീ ശരിക്കും ഒരു ജീനിയസ് തന്നെയാ. അല്ലേലും death god ന്റേം dagger Queen ന്റേം മോനിൽ നിന്ന് ഇതിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കണ്ടല്ലോ അല്ലേ?? ” നീതു ഒരു ചിരിയോടെ ചോദിച്ചു. പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി.
” സിദ്ധു നീ ഷാഡോ എന്ന് കേട്ടിട്ടുണ്ടോ??, ഗവണ്മെന്റ്ന്റെ അണ്ടറിൽ ഉള്ള ഒരു സീക്രെട്ട് ഏജൻസിആണ്. നിയമത്തിനോ ഗവണ്മെന്റ്നോ തൊടാൻ പറ്റാത്ത പണംകൊണ്ടും പവർ കൊണ്ടും കൊമ്പത്ത് ഇരിക്കുന്ന ആളുകളെ പുറം ലോകം അറിയാതെ ഇല്ലാതെ ആക്കാൻ അധികാരം ഒരുകൂട്ടം ആളുകൾ. അതാണ് ഷാഡോ.
പത്താം class കഴിഞ്ഞു നിൽക്കുന്ന ഇന്റലിജെന്റ് ആയ സ്റ്റുഡന്റസിനെ അവർ റിക്കൂട്ട് ചെയ്യും. അവരുടെ പാരന്റ്സിന് പോലും ഈ കാര്യം അറിയില്ല.