Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

” എന്നാ ഞാൻ എന്നെ പരിചയപ്പെടുത്താം, ഞാൻ നീതു ശ്രീരാം. ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്‌, എന്റെ അച്ഛൻ ശ്രീറാം mbbs ഒരു ഡോക്ടർ ആണ്. ഞാനും അച്ഛനെ പോലെ ഒരു ഡോക്ടർ ആവണം എന്ന അച്ഛന്റെ ആഗ്രഹപ്രകാരം ആണ് ഞാൻ മെഡിക്കലിന് ചേർന്നത്. എന്റെ അമ്മ ബീന ശ്രീറാം ഒരു ബിസിനസ് വുമൺ ആണ്. ഒരു പെങ്ങൾ ഉണ്ട്, ഗീതു ശ്രീറാം, മോഡലിങ് ചെയ്യുന്നു. മ്യൂസിക് കേൾക്കാനും സിനിമ കാണാനും ഒക്കെ ഇഷ്ടം ആണ്. അല്ലാതെ പ്രതേകിച്ചു ഹോബി ഒന്നുമില്ല ” നീതു പറഞ്ഞു നിർത്തി. ഞങ്ങൾ രണ്ടുപേരും ശ്രീയേ നോക്കി.

 

 

” ഞാൻ പറഞ്ഞല്ലോ എന്റെ പേര് ശ്രീദേവി, ഞാൻ ഒരു എഞ്ചിനീറിങ് സ്റ്റുഡന്റ് ആണ്.  എന്റെ അച്ഛന്റെ പേര് ബിജു, ഒരു കൊച്ചു ഹോട്ടൽ നടത്തുകയാണ്, അമ്മ സുജാത, ഹൗസ്വൈഫ് ആണ്, ഒരു അനിയൻ ഉണ്ട് ശ്രീരാഗ് പത്തിൽ പഠിക്കുന്നു. ഞങ്ങൾ നാലു പേരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആണ് എന്റെ, എനിക്ക് പ്രത്തേകിച് ഹോബി ഒന്നുമില്ല. കഴിഞ്ഞ ദിവസം ഞാൻ റൂമിൽ  ഇരുന്നു ഫോൺ നോക്കുമ്പോൾ ഒരു മെയിൽ വന്നു അത് ഓപ്പൺ ചെയ്തു പിന്നെ ഞാൻ ഇവിടെയാ. എന്റെ അച്ഛനും അമ്മകും എന്നെ ഒരു ദിവസം കാണാതെ ഇരുന്നാ ചങ്ക് പിടയും. അവർ ഇപ്പൊ എന്ത് ചെയ്യുകയാവും. ഞാൻ ഇവിടെ കിടന്നു ചത്തു പോവുവോ, എനിക്ക് ഇനി അവരെ കാണാൻ…. കാണാൻ…. ” അവൾ പറഞ്ഞു പൂർത്തി ആക്കാതെ തേങ്ങി. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരുനിമിഷം നിന്നു. നീതു ശ്രീയേ സമാധാനിപ്പിക്കാൻ എന്നോളം കെട്ടിപിടിച്ചു. ശ്രീ നീതുവിന്റെ തോളിൽ ചാരി കിടന്നു കരഞ്ഞു. കുറച്ചു നേരം കരഞ്ഞു കഴിഞ്ഞപ്പോൾ ശ്രീ ഏകദേശം ഒക്കെ ആയി. ഇത്തിരി മുമ്പ് അവളെ കൊല്ലാൻ നോക്കിയവൾ ആണ് ഇപ്പൊ അവളെ സമാധാനിപ്പിക്കുന്നത്.

 

” നീതു, ഞാൻ ഒരു കാര്യം ചോദിച്ച നീ സത്യം പറയുമോ?? ” ഞാൻ നീതുവിനോട് ചോദിച്ചു

 

” നീ ചോദിക്കഡാ ”

 

” സത്യത്തിൽ നീ ആരാ?? ” ഞാൻ നീതുവിനോട് ചോദിച്ചപ്പോ ഇത്തിരി അമ്പരപ്പോടെ അവൾ എന്നെ നോക്കി.

 

” നീതു ശ്രീറാം, ഞാൻ പറഞ്ഞല്ലോ ” അവൾ സംശയത്തിൽ എന്നെ നോക്കി കൊണ്ട് പറഞ്ഞു.

 

” നീതു ശ്രീറാം, a medical സ്റ്റുഡന്റസ്, my ass. Don’t ബുൾഷിറ്റ് മീ. ”  ഞാൻ പൊട്ടിത്തെറിച്ചു. നീതുവും ശ്രീയും എന്താ കാര്യം എന്ന് മനസ്സിലാവാതെ എന്നെ നോക്കി.

 

” ഒരു നോർമൽ 20 വയസുകാരനെ ഇതേപോലെ ഒരു ഐലൻഡ് ൽ കൊണ്ട് വന്ന് ഇട്ടിട്ട്, ഇനി നിനക്ക് ജീവിക്കണം എങ്കിൽ മറ്റൊരാളെ കൊല്ലണം എന്ന് പറയുമ്പോ അയാൾ ഒന്നെങ്കി  പാനിക് ആവും, പൊട്ടിതെറിക്കും അല്ലേൽ മെന്റലി ഷേക്ക് ആവും ശ്രീയേ  പോലെ. പക്ഷെ നീതു നീ, Mr J ഇവിടെ ജീവിക്കണേൽ മാറ്റരാളെ കൊല്ലണം എന്ന് പറഞ്ഞപ്പോൾ ‘ it’s kill or be killed. Interesting ‘ എന്ന് തിരിച്ചു പറയുകയാ ചെയ്തേ. അന്നേരം നീ നല്ല കാം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *