27 ദിവസം എന്ന് പറയുമ്പോൾ 8 ദിവസം കൂടെ കൂടുതൽ കിട്ടി. അപ്പൊ ഇവന്റെ മാത്രമേ ആയിട്ടുള്ളു. അവന്റെ കൂടെ ഒരു പെണ്ണ് കൂടി ഇല്ലായിരുന്നോ.??
” നീതു, ഇവന്റെ കൂടെ ഒരു പെണ്ണ് കൂടി ഇല്ലായിരുന്നോ അവൾ എന്തിയെ?? ” അവന്റെ ബോഡിയിൽ നോക്കി നിന്നിരുന്ന നീതു വിനോട് ഞാൻ ചോദിച്ചു. അവൾ ആ ബോഡിയിൽ നിന്ന് കണ്ണ് എടുക്കാതെ അവിടെ ഒരു മരത്തിന്റെ കീഴെ പേടിച്ചു വിറച്ചു നിൽക്കുന്ന ആ പെണ്ണിനെ ചൂണ്ടി കാണിച്ചു തന്നു.
” സിദ്ധു നീ ഇത് നോക്കിക്കേ ” അവന്റെ നെഞ്ചിലെ പൊട്ടിയ ki സ്റ്റോൺ നെ ചൂണ്ടികാണിച്ചു കൊണ്ടാണ് നീതു അത് പറഞ്ഞത്. ഞാനും അങ്ങോട്ട് നോക്കി. അതിൽ നിന്ന് ഒരു നീല ദ്രാവകം പുറത്തു വന്നു കൊണ്ട് ഇരിക്കുന്നു, അത് പതിയെ അവന്റെ സ്കിൻ അബ്സോബ് ചെയ്യുകയാണ്. ഒരുമിനിറ്റ് കൊണ്ട് ആ ധ്രാവകം അവന്റെ ശരീരം മുഴുവൻ ബാധിച്ചു പിന്നെ അധികം സമയം എടുക്കാതെ അവന്റെ ശരീരം മുഴുവൻ ഒരു തരി പോലും ബാക്കി ആവാതെ ഇല്ലാതെ ആയി. ഞാനും നീതുവും പരസ്പരം ഒന്ന് നോക്കി. പിന്നെ ഞങ്ങൾ ആ പെണ്ണിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ വരുന്ന കണ്ട് അവൾ പേടിച്ചിട്ടുണ്ട്.
” നിന്റെ പേര് എന്താ?? ” ഞാൻ അവളോട് ചോദിച്ചു.
” ശ്രീ….. ശ്രീദേവി ” അവൾ വിറക്കുന്ന ശബ്ദതിൽ പറഞ്ഞു.
” നിന്റെ പവർ എന്താ?? ” നീതു ചോദിച്ചു.
” Good Eye ” അവൾ പറഞ്ഞു.
” എന്ന് വെച്ചാ?? ” ഞാൻ ആകാംഷയോടെ ചോദിച്ചു.
” എനിക്ക് ഞാൻ നോക്കുന്ന ആളുകളുടെ പേര് അറിയാൻ പറ്റും ” അവൾ മറുപടി തന്നു.
” so appraisal skill, നിനക്ക് പ്രൊഫൈൽ ഫുൾ കാണാൻ പറ്റുമോ?? പവർ എന്താണ് mp ഉം hp ഉം എത്ര ബാക്കി ഉണ്ട്, എന്നൊക്കെ?? ” ഞാൻ ഇത്തിരി ആവേശത്തോടെ ചോദിച്ചു.
” ഇല്ല പേര് മാത്രമേ കാണാൻ പറ്റൂ ” തല ഒരല്പം താഴ്ത്തി അവൾ മറുപടി തന്നു.
” useless ” നീതു അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും നീതുവിനെ നോക്കി.