Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

” അത് നിന്റെ സംശയം ശരിയാണ്. അഞ്ചു വയസ്സ് മുതൽ രാഘവ് വളർന്ന ഓർഫനേജിലെ ഫാദർ ഡോമനിക്. സത്യത്തിൽ ആ ഓർഫനേജ് തന്നെ, കുഞ്ഞിലേ മുതൽ ട്രെയിൻ ചെയ്ത്, 13 ന് വേണ്ടി കരുത്തുറ്റ ഒരു പുതിയ തലമുറയെ ഉണ്ടാക്കാൻ വേണ്ടി ക്രീയേറ്റ് ചെയ്തത് ആണ്. ആ ഓർഫനേജ് കണ്ട ഏറ്റവും വലിയ ജീനിയസ് ആയിരുന്നു രാഘവ്. വിദ്യ നീ അവന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഫാദറിന് ശേഷം  ഇന്ന്  Mr J ക്ക് പകരം സെക്ട് c യുടെ അമരത്ത് ഇരിക്കേണ്ടിയിരുന്നത് അവൻ ആയിരുന്നു,  നിങ്ങളുടെ പ്രണയം ആണ് അവനെ ഒരു വേട്ടക്കാരനിൽ നിന്ന് ഒരു മനുഷ്യൻ ആക്കി മാറ്റിയത് എന്ന് പലപ്പോഴും അവൻ എന്നോഡ് പറഞ്ഞിട്ടുണ്ട്. ” വിദ്യക്ക് തന്റെ ചെവികളെ വിശ്വസിക്കാൻ ആയില്ല. അവളുടെ രാഘവ് ഇതേപോലെ ഒരു സംഘടനയിൽ..

 

” പിന്നെ എന്തിനാ എന്തിനാ അവർ എന്റെ രാഘവിനെ കൊന്നു കളഞ്ഞേ?? ” വിദ്യ ഒരു തേങ്ങലോടെ ചോദിച്ചു.

 

” അത്…. എന്റെ കണ്ടുപിടുത്തം തേടിയുള്ള കാൾകളും എനിക്ക് എതിരെ വന്ന ഭീഷണി കളും എല്ലാം 13 ന്റെ കളികൾ ആയിരുന്നു, അത് വഴി രാഘവ് എന്റെ ബോഡിഗാർഡ് ആയി, നല്ലൊരു അവസരം നോക്കി അവൻ ഒരു സ്ഫോടനം ഫാബ്രിക്കേറ്റ് ചെയ്തു ഞാനും അവനും മരിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിച്ചു.

 

രണ്ടു മൂന് കൊല്ലം എന്നെ തടവിൽ പാർപ്പിച് അവർ എന്നെകൊണ്ട് അവർക്ക് വേണ്ടത് ഉണ്ടാക്കിച്ചു. അതിന് ശേഷം എന്നെ കൊന്ന് കളയാൻ ആയിരുന്നു പ്ലാൻ പക്ഷെ രാഘവ് അത് എതിർത്തു. അവന്റെ എതിർപ്പ് അവഗണിച് എന്നെ കൊല്ലാൻ തന്നെ ആയിരുന്നു അവരുടെ തീരുമാനം. രാഘവ് എന്നെ രക്ഷപെടുത്താൻ ശ്രമിച്ചു, എന്നെ അവൻ രക്ഷപെടുത്തി പക്ഷെ….

 

നിന്നേം കുഞ്ഞിനേം സംരക്ഷിക്കണം എന്നാണ് അവസാനമായി അവൻ പറഞ്ഞത്. അതിന് ശേഷം നിങ്ങൾ അറിയാതെ ഒരു നിഴൽ പോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. നിങ്ങളുമായി ഞാൻ കോൺടാക്ട് ചെയ്താൽ അത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് അറിയാവുന്ന കൊണ്ടാ ഞാൻ അത് ചെയ്യാതിരുന്നത്. പക്ഷെ മോനുഇതിൽ പെടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല. ” പ്രഫസർ പറഞ്ഞു നിർത്തി.

 

” എന്താണ് പ്രൊഫസറിനെ കൊണ്ട് അവർ ഉണ്ടാക്കിച്ചത്?? ” ഒരുപാട് നേരത്തെ മൗനത്തിന് ശേഷം വിദ്യ ചോദിച്ചു.

 

” ഒരു virtual world.  കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ക്രീയേറ്റ് ചെയ്ത മറ്റൊരു ഡിമെൻഷൻ. ഗേറ്റ് വേ എന്ന ഡിവൈസ് വഴി നമുക്ക് അവിടേക്ക് പോവാൻ സാധിക്കും.

 

ഗേറ്റ് വേ എന്ന് പറയുന്നത്  സിലണ്ടർ ഷേപ്പ് ഉള്ള ബെഡ് പോലത്തെഡിവൈസ് ആണ്. അതിന് ഉള്ളിൽ കിടക്കുമ്പോ നമ്മുടെ ബോധം മറയും. ആ സമയം ആ ഡിവൈസ് നമ്മുടെ ഹോൾ ബോഡി സ്കാൻ ചെയ്ത് അതേപോലെ ഉള്ള ഒരു ബോഡി virtual world ൽ ഉണ്ടാക്കും, സെയിം വെയിറ്റും ഹൈറ്റും ഒക്കെ ആയി. ഡിവൈസ് സൂചിയും വയറും യൂസ് ചെയ്തു ഒറിജിനൽ ബോഡിയുടെ തലച്ചോറും സകല

Leave a Reply

Your email address will not be published. Required fields are marked *