Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

” ആരാണ് അയാൾ?? ” വിദ്യ അത് ചോദിക്കുമ്പോ തന്റെ ടീമിലെ ഓരോരുത്തരുടേം മുഖം അവളുടെ മനസ്സിലൂടെ കടന്ന് പോയി.

 

 

” യുവർ sweet ജന്നി, ജനിഫർ ലോപ്പസ്, ലോകത്തിലെ തന്നെ top notch ഹാക്കർ. And also an elite member of  13. അതായത് Mr J കഴിഞ്ഞാൽ സെക്ട് c യിൽ ഏറ്റവും പവർ ഉള്ള 10 പേരിൽ ഒരാൾ. Mr J ക്ക് ശേഷം സെക്ട് c യുടെ അടുത്ത ലീഡർ പോലും ആവാൻ സാധ്യതഉള്ള ഒരാൾ ” പ്രൊഫസർ പറഞ്ഞത് വിദ്യക്ക് വിശ്വസിക്കാൻ ആയില്ല. ജെന്നിയെ ഒരിക്കലും അവൾ പ്രതീക്ഷിചില്ല. കാരണം ഈ ടീമിൽ വരുന്നതിന് മുന്നേ തന്നെ ജന്നിയെ വിദ്യക്ക് അറിയാമായിരുന്നു. വിദ്യ യുടെ റക്കമെന്റെഷൻ വഴി ആണ് ജെന്നി ടീമിൽ വന്നത് പോലും. പണ്ട് ഒരു ഫങ്ഷന് ജെന്നിയുടെ കോളേജിൽ പോയപ്പോ പരിചയപ്പെട്ടതാണ് ജെന്നിയെ. നല്ല ആദർശം ഒക്കെ ഉള്ള ഒരു പെണ്ണ്, അവളിൽ തന്നെ തന്നെ കണ്ടത് കൊണ്ട് ആവും വിദ്യ അവളെ ഇഷ്ട്ടപ്പെട്ടത്. മോനുവും ആയി പോലും ജെന്നി നല്ല കമ്പിനി ആണ്. ആ ജെന്നി ഒരിക്കലും മോനുവിന് അപകടം വരുന്നത് ഒന്നും ചെയ്യില്ല.

 

” ജെന്നിയോ?? നോ വേ ” വിദ്യ പറഞ്ഞത് കേട്ട് പ്രൊഫസർ ഒന്ന് പുഞ്ചിരിച്ചു.

 

” ഇത് കേട്ടപോഴേ ഇങ്ങനെ സർപ്രൈസ് ആയാലോ??  നീയും രാഘവും 13മെമ്പർസ് ആയിരുന്നു എന്ന് പറഞ്ഞോലൊ?? നീ അറിയാതെയും രാഘവ് അറിഞ്ഞു കൊണ്ടും ”

 

” വാട്ട്‌ you മീൻ??” വിദ്യ കേട്ടത് മനസിലാവാതെ ചോദിച്ചു.

 

” yes നിങ്ങൾ രണ്ടുപേരും 13 ലെ മെമ്പർസ് ആയിരുന്നു. ഷാഡോ ശരിക്കും ഗവണ്മെന്റ്ന്റെ ഏജൻസി ആണെന്നാനോ വിദ്യ വിശ്വസിക്കുന്നത്. അല്ല അത് ഗവണ്മെന്റിന് ഉള്ളിലെ 13 ന് നടത്തി കൊണ്ട് പോയിരുന്ന assassination ഗ്രൂപ്പ് മാത്രം ആണ് ഷാഡോ. വിദ്യ നീ ഒന്നും അറിയാതെ അതിന്റ ഭാഗം ആയി, രാഘവ് എല്ലാം അറിഞ്ഞു കൊണ്ടും ”

 

 

” രാഘവ് എല്ലാം അറിഞ്ഞുകൊണ്ട് അതിന്റ ഭാഗം ആയെന്നോ?? മനസ്സിലായില്ല. ” വിദ്യ.

 

” Mr J ക്ക് മുന്നേ ആരായിരുന്നു സെക്ട് C യുടെ ലീഡർ എന്ന് അറിയാമോ?? ഫാദർ ഡോമനിക് ” പ്രൊഫസർ പറഞ്ഞ ആ പേര് കേട്ടപ്പോ വിദ്യ ഒന്ന് അമ്പരന്നു പിന്നെ സംശയഭാവത്തിൽ പ്രൊഫസറിനെ ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *