Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

” ഇവന് ഇത് എന്താ പറ്റിയെ?? ” ഞാൻ നീതുവിനോട് ചോദിച്ചു. അത് കേട്ട് അവൾ അമ്പരപോടെ എന്നെ നോക്കി.

 

” നിനക്ക് ഒന്നും ഓർമ്മ ഇല്ലാ?? ” അവൾ ചോദിച്ചു.

 

” എന്താ ?? ” അവളുടെ ചോദ്യം മനസ്സിലാവാതെ  ഞാൻ അവളോഡ് ചോദിച്ച.

 

” നീ അവന്റെ ഹൃദയം പറിച്ചെടുത്തു, അത് കഴിഞ്ഞതോടെ നിന്റെ മുഖം ഒക്കെ മാറി കണ്ണ് ഒക്കെ ചുവന്നു, വായിൽ നിന്ന് പല്ല് ഒക്കെ പുറത്ത് വന്നു. നീ വല്ലാത്ത ഒരു ആവേശതിൽ ഓടി വന്ന് അവന്റെ കഴുത്ത് കടിച്ചു മുറിച് ചോര ഊറ്റി കുടിച്ചു. ഒരു വാംപയറിനെ പോലെ. ചോര കുടിച് കഴിഞ്ഞു നിന്റെ ബോധം മറഞ്ഞു  ഇത് ഒന്നും നീ ഓർക്കുന്നില്ല?? ”  അവൾ എന്നെ നോക്കി അത് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഞാൻ അവന്റെ ചോര കുടിച്ചു എന്നോ?? വാട്ട് the hell??

 

” ha അത് വിട് നീ ഇപ്പൊ അവന്റെ കോഡ് സ്കാൻ ചെയ്യാൻ നോക്ക്. ” അവൾ അത് പറഞ്ഞ് എന്റെ തോളിൽ തട്ടി. ഞാൻ അവന്റെ അടുത്ത് ചെന്നു. അവന്റെ നെഞ്ചിലെ tatto വിന്റെ ഷേപ്പ് മാറിഇരിക്കുന്നു. ഞാൻ എന്റെ പ്രൊഫൈൽ ഓപ്പൺ ചെയ്തു. എന്റെ പ്രൊഫൈൽന് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്.

 

Name : Sidharth Radhav
Card Value : Spade Ace (♠️ A )
HP : 110/110
MP : 150/150
Power : Body Remold, Unending Thirst
Bonding Master, Slave : Neethu Sreeram
Lifespan : 19 days, 16 hrs, 43 min, 7 sec..

Card’s in collection : ♠️A, ❤️Q

 

ഇതാണ് എന്റെ പുതിയ പ്രൊഫൈൽ. ഇതിൽ കാർഡ് വാല്യൂ വന്നു, എന്റെ hp 100 ൽ നിന്ന് 110 ആയി, mp 150 ആയി, എനിക്ക് രണ്ടു പവറുകൾ ഉണ്ട് ബോഡി റീമോൾഡും, unending thirst ഉം ഇത് രണ്ടും എന്താണ് എന്ന് എനിക്ക് ഒരു പിടിയും ഇല്ല. പിന്നെ നീതു എന്റെ സ്ലേവ് ആണെന്ന് ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഞങ്ങൾ ബോണ്ട്‌ ചെയ്തത് കൊണ്ട് ആവും. ലൈഫ് സ്പാൻ 10 ദിവസം എന്നതിൽ നിന്ന് 20 ആയി കൂടിയിട്ടുണ്ട്. ബോണ്ട് ചെയ്തത് കൊണ്ട് ഞങ്ങളുടെ രണ്ടുപേരുടേം ലൈഫ് സ്പാൻ സം ചെയ്തു വെച്ചിരിക്കുന്നത് ആവണം. രണ്ട് കർഡുകൾ ഞങ്ങളുടെ കളക്ഷനിൽ ഉണ്ട്. എന്റെ Spade Ace ഉം നീതുന്റെ ഹാർട്ട് ക്വീനും.

 

” സിദ്ധു, നീ എന്ത് ആലോചിച്ചു നിൽക്കുവാ. സ്കാൻ ചെയ്” നീതു. അവൾ ആദ്യമായി ആണ് എന്നെ പേര് എടുത്തു വിളിക്കുന്നത്. ഞാൻ അതികം ലാഗ് ചെയ്യാതെ ആ ടാറ്റൂ സ്കാൻ ചെയ്തു.

 

Lifespan : 27 days, 19 hrs, 16 min, 55 sec ആയി മാറി, ഒപ്പം ‘♦️10 ‘ കൂടി കളക്ഷനിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *