” അന്ന് കിഡ്നാപ് ചെയ്യാൻ നേരത്ത് ഉപയോഗിച്ച അതേ ഉപകരണം ആണ് ഇപ്പോഴും യൂസ് ചെയ്തിരിക്കുന്നത്. ” വിദ്യയുടെ നോട്ടത്തിന്റെ അർഥം മനസ്സിലായ ജെന്നി മറുപടി നൽകി.
” അന്ന് കാർഡ് കിട്ടിയത് പോലെ നമ്മളെ വട്ടാക്കാൻ അവൻ ഇത്തവണ വല്ലതും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ടോ?? ”
” yes മാം, ചുവന്ന മഷി കൊണ്ട് വെട്ടിയിട്ട ഒരു ഡയമണ്ട് 10 കാർഡ് ” വിദ്യയുടെ ചോദ്യത്തിന് ഉള്ള മറുപടി കൊടുത്തത് കിരൺ ആണ്. അയാൾ പോലീസ് കവറിൽ പാക്ക് ചെയ്ത ആ കാർഡ് അവളെ കാണിച്ചു. അവൾ അത് നോക്കികൊണ്ട് ഇരുന്നപ്പോൾ അടുത്ത കാൾ വന്നു. ഡിജിപി ആണ്. വിദ്യ കാൾ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. പെട്ടന്ന് ആൾക്കൂട്ടത്തിൽ നിന്ന് വിദ്യയുടെ എതിരെ വന്ന ഒരാൾ വിദ്യയുടെ ദേഹത്ത് ഒന്ന് മുട്ടി, അയാൾ സോറി പറഞ്ഞു. ഫോണിൽ dg യോട് വിവരങ്ങൾ പറയുകയായിരുന്ന വിദ്യ അത് ശ്രദ്ധിച്ചില്ല. അയാളെ മൈൻഡ് ചെയ്യാതെ അവൾ ഫോൺ വിളിയിൽ മുഴുകി.
ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് ബോധം വന്നത്. തന്റെ ദേഹത്തു വന്നു മുട്ടിയ അയാൾ…. തൊപ്പിയും huddy യും കൊണ്ട് മുഖം മറച്ചിരുന്നു എങ്കിലും അത് പ്രൊഫസർ അല്ലായിരുന്നോ?? അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ആൾ കൂട്ടത്തിൽ അയാളെ നോക്കി.
” സർ ഇത്രയും ആണ് പ്രാഥമിക നിഗമനങ്ങൾ കൂടുതൽ ഡീറ്റൈൽസ് റിപ്പൊട്ടിൽ പറയാം ” എന്നും പറഞ്ഞു വിദ്യ ഫോൺ കട്ട് ചെയ്തു. പിന്നെ പ്രൊഫസറിനെ നോക്കി ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് ചെന്നു.
” തൊപ്പി ഒക്കെ വെച് ഒരു അമ്പത് അറുപതു വയസ്സ് ഉള്ള ഒരു മനുഷ്യനെ കണ്ടോ?? ” വിദ്യ അവിടെ ഉള്ളവരോട് ചോദിച്ചു, പക്ഷെ ആരും അങ്ങനെ ഒരാളെ കണ്ടതായി പറഞ്ഞില്ല.
” മേം, ഫോർമാലിറ്റിസ് ഒക്കെ തീർന്നു, മേം വന്ന് ഒന്ന് സൈൻ ചെയ്തിരുന്നേൽ നമുക്ക് ബോഡി പോസ്റ്റ്‌മാർട്ടത്തിന് അയക്കാം ” കിരൺ വന്ന് വിളിച്ചപ്പോൾ വിദ്യ ഒന്ന് മൂളിയിട്ട് അവന്റെ ഒപ്പം പോയി.
‘ ഒരു പക്ഷെ എനിക്ക് തോന്നിയതാവും അല്ലേലും പ്രൊഫസർ മരിച്ചിട്ട് ഇപ്പൊ 20 വർഷത്തോളം ആവുന്നല്ലോ.’ അവൾ അവളോട് തന്നെ പറഞ്ഞു.
ഓഫീസിൽ തിരികെ എത്തിയിട്ടും വിദ്യയുടെ മനസ് അന്നേരം കണ്ട ആ മനുഷ്യനിൽ ആയിരുന്നു. അത് ശരിക്കും പ്രൊഫസർ തന്നെ ആയിരിക്കുമോ?? അവൾ അലോചിച്ചു. പ്രൊഫസർ അഖിലേഷ് മൂർത്തി, ഒരു ജീനിയസ് സയന്റിസ്റ്റ് ആയിരുന്നു. Augmented Reality (A.R), Virtual Reality (V.R) യിൽ ഒക്കെ ആയിരുന്നു അദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരുന്നത്. ഇത് രണ്ടും കൂടെ കംപൈൻ ചെയ്തു evolutionary ആയിട്ടുള്ള ഒരു അൽഗോരിതം അദ്ദേഹം കണ്ട് പിടിച്ചു.