Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

” മാം, വിക്‌ടിമിന്റെ പേര് ജിതിൻ രാജ്. എല്ലാരേം പോലെ 20 വയസ് ആണ് പ്രായം. അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആണ്. അമ്മ ഇല്ല ചെറുപ്പത്തിലേ മരിച്ചുപോയി. പത്തിൽ വെച്ച് പഠിത്തം നിർത്തി. ഇവിടെ ഒരു ലോക്കൽ ഗാങ് ൽ ചേർന്ന് കൂലിതല്ലും മറ്റുമാണ് പണി. ആൾ ഒരു മാർഷൽ അര്ടിസ്റ്റ് ആണ്. ഈ dagger എന്ന് വിളിക്കുന്ന ഒരു തരം കത്തി ഇല്ലേ അത് ഉപയോഗിക്കുന്നതിൽ expert ആയിരുന്നു. ഈ ഫാക്ടറി ഇവരുടെ ഗാങ് ന്റെ ബേസ് ആണ്. മൂനാഴ്ച്ച മുന്നേ ഇവിടെ വെച്ച് തന്നെ ആണ് ഇവനെ കാണാതെ ആയത്. അതിന് ശേഷം ആ ഗാങ് ഈ ഫാക്ടറി അങ്ങനെ യൂസ് ചെയ്യാറില്ല ” സൂരജ് കാര്യങ്ങൾ ഒക്കെ പറഞ്ഞു. വിദ്യ എല്ലാം മൂളി കേട്ടുകൊണ്ട് ആ ബോഡി മൊത്തത്തിൽ നോക്കി.

 

ഒരു കസേരയിൽ ഇരിക്കുന്ന രീതിയിൽ ആണ് ബോഡി. ശരീരത്തിൽ യാതൊരു വിധ മുറിവ് കളും ഇല്ല. പരിപൂർണ നഗ്നൻ ആണ്. ശരീരത്ത് നിന്ന് പിരികം അടക്ക മുള്ള സകല രോമങ്ങളും വടിച്ചു മാറ്റിയിരിക്കുന്നു. ദേഹം മുഴുവൻ വിളറി ഇരിക്കുകയാണ്, ആ ബോഡിയിൽ ഒരു തുള്ളി പോലും രക്ത മില്ലന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. വിദ്യ കയ്യിൽ ഗ്ലൗസ് ഇട്ടിട്ട് ബോഡിയുടെ അരികിൽ എത്തി നോക്കി. ഫോറൻസിക് കാർ ബോഡി പരിശോധിക്കുകയാണ്. അന്നേരം ആണ് ആ ശരീരത്തിൽ അവിടെ ഇവിടെയായി സൂചി കൊണ്ട് ഉണ്ടായത് പോലെ ചെറുതും നല്ല ആഴത്തിലും ഉള്ള മുറിവുകൾ അവൾ ശ്രദ്ധിച്ചത്. ഒരു പക്ഷെ രക്തം ഊറ്റി എടുക്കാൻ ഉപയോഗിച്ച മുറിവ് ആയിരിക്കണം.

 

” സൂരജ് ആരാണ് ബോഡി ആദ്യം കണ്ടത്?? ” വിദ്യ ബോഡിയിൽ നിന്ന് നോട്ടം മാറ്റി സൂരജിനോട് ആയി ചോദിച്ചു.

 

” ഞാൻ ആണ് സാറെ ” അവിടെ ഉണ്ടായിരുന്ന ഒരു മദ്യവയസ്കൻ മറുപടി നൽകി.

 

” ഞാൻ ഇവിടുത്തെ വാച് മാൻ ആണ്, ഈ പയ്യനെ കാണാതെ ആയതിനു ശേഷം  ആ ഗുണ്ടകൾ വീണ്ടും ഇവിടെ കയറുന്നുണ്ടോ എന്ന് നോക്കാൻ ഈ ഫാക്ടറിയുടെ മൊതലാളി നിയോഗിച്ചതാ. ” വിദ്യ നോക്കിയപ്പോ തല ചൊറിഞ്ഞു ഒരു വഷളൻ ചിരിയോടെ അയാൾ മറുപടി പറഞ്ഞു. വിദ്യ ഒന്ന് മൂളി.

 

” താൻ എന്താ കണ്ടേ?? ” വിദ്യ അയാളോട് ചോദിച്ചു.

 

” അത് പിന്നെ സാറെ രാത്രി ഒരു മൂന് അര നാലു മണി ഒക്കെ ആയി ക്കാണും. ഞാൻ വാച്ച് ഹൗസിൽ ഇരുന്നു ഫോണിൽ പാട്ട് കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടന്ന് കറണ്ടും പോയി എന്റെ ഫോണും ഓഫ്‌ ആയി. എമർജൻസി ലൈറ്റും ഒന്നും തെളിയുന്നില്ല. ഞാൻ ശരിക്കും ഒന്ന് പേടിച്ചു. ഫുൾ ചാർജ് ഉണ്ടായിരുന്ന ഫോൺ ആണെ. അര മണിക്കൂർ കഴിഞ്ഞു കരണ്ട് വന്നു ഫോണും ഓൺ ആയി. കുട്ടികളെ കാണാതെ ആവുമ്പോൾ ഇതേപോലെ സംഭവിക്കും എന്ന് ഞാൻ പത്രത്തിലും tv യിലും ഒക്കെ കണ്ടായിരുന്നു. അത് കൊണ്ട് ആ ഞാൻ ഫാക്ടറിയിൽ കയറി നോക്കിയെ. ഞാൻ നോക്കുമ്പോൾ ഒരാൾ ഇരിക്കുന്ന താണ് കണ്ടത്. ഞാൻ ആരാ എന്നൊക്ക ചോദിച്ചു അടുത്ത് വന്നപ്പോ ഴാണ് ശവം ആണെന്ന് മനസ്സിലായത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. ” അയാൾ പറഞ്ഞു തീർന്നപ്പോൾ വിദ്യ ജെന്നിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *