Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

” എന്താ സൂരജ്?? വല്ല ലീഡും കിട്ടിയോ?? ” അതിയായ ആകാംഷയോടെ വിദ്യ ചോദിച്ചു.

 

” മേം, അത്…. ” സൂരജ് ഒന്ന് മടിച്ചു.

 

” എന്താ കാര്യം?? ”

 

” മാം, ഇവിടെ ഒരു ബോഡി കിട്ടിയിട്ടുണ്ട് ” സൂരജ്

 

” ബോഡി?? മർഡർ ആണോ?? അതൊക്കെ ലോക്കൽ പോലീസ് നോക്കിക്കോളും, നമുക്ക് ഇപ്പൊ തന്നെ ടെൻഷൻ അടിക്കാൻ ആവശ്യതിന് വിഷയം ഇല്ലേ?? വെറുതെ എന്തിനാ അതിന് പുറകെ പോയി സമയം കളയുന്നെ?? ” ഇത്തിരി അമർഷത്തോടെ വിദ്യ ചോദിച്ചു.

 

” അത് മാം, വിക്‌ടിം മിസ്സിംഗ് ആയ ചെറുപ്പക്കാരുടെ ലിസ്റ്റിൽ ഉള്ളത് ആണ് ” സൂരജ് പറഞ്ഞത് വിദ്യ ഒന്ന് ഞെട്ടി.

” ഷിറ്റ്, താൻ വേഗം ലൊക്കേഷൻ സെന്റ് ചെയ്. ഞാൻ ദേ വരുന്നു. ” വിദ്യ അത് പറഞ്ഞു കിടക്കയിൽ നിന്ന് എഴുന്നേറ്റു.

 

” yes മാം ” സൂരജ് ഫോൺ കട്ട്‌ ചെയ്തിട്ട് ലൊക്കേഷൻ വേഗം അയച്ചു കൊടുത്തു. വിദ്യ വേഗം തന്നെ റെഡിയായി അവിടേക്ക് പാഞ്ഞു.

 

പഴക്കം ചെന്ന ഒരു ഫാക്ടറി ആണ്. സമയം ആറുമണി പോലും ആയിട്ടില്ല, എങ്കിലും നാട്ടുകാരും പത്രക്കാരും ഒക്കെ അവിടെ ഇപ്പോഴേ കൂട്ടം കൂടിയിരിക്കുന്നു. വിദ്യയെ കണ്ട് പോലീസുകാർ ആളുകളെ മാറ്റി അവൾക് പോകാൻ ഉള്ള വഴി ഒരുക്കി കൊടുത്തു.

 

” മാഡം, മിസ്സിംഗ്‌ കേസുകളുമായി ഈ ബോഡിക്ക് ഉള്ള ബന്ധം എന്താണ്???”

 

” കുറ്റവാളികളെ കുറിച്ച് എന്തേലും സൂചന ലഭിച്ചോ മാം?? ”

 

വിദ്യയെ കണ്ട് റിപ്പോർട്ടർസ് ചോദ്യ ശരങ്ങളുമായി അവളെ വളഞ്ഞു. അവർക്ക് മറുപടി ഒന്നും കൊടുക്കാതെ വിദ്യ അകത്തേക്ക് ചെന്നു. അവിടെ സൂരജും ഫോറൻസിക്കിലെ ആളുകളും ഉണ്ടായിരുന്നു. വിദ്യയെ കണ്ട് അവർ സലൂട്ട് ചെയ്തു.

 

” എന്താണ് സിറ്റുവേഷൻ?? ” അടുത്തേക്ക് വന്ന സൂരജിനോട് വിദ്യ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *