നീതു, എനിക്ക് അവളെ മനസ്സിലാവുന്നില്ല. ഞാൻ ആദ്യം കണ്ട ഇത്തിരി നാണവും ഒത്തിരി ദേഷ്യവും ഉള്ള ആ പെണ്ണ് അല്ല ഇപ്പൊ എന്റെ മുന്നിൽ ഉള്ളത്. ഇവരിൽ ആരാണ് യഥാർത്ഥ നീതു?? ഒരു കാര്യം ഉറപ്പ്, നീതു അവൾ അപകടകാരിയാണ്. ഒരു ശ്രദ്ധ വേണം. നേരെ മറിച്ച് ശ്രീ ഇതേ പോലെ ഒരു അന്തരീക്ഷത്തിൽ പെട്ടുപോയ ഒരു പാവം പെണ്ണാണ്, ഈ ഐലൻഡ് അവളുടെ character നെ എങ്ങനെ മാറ്റി എടുക്കും എന്ന് പറയാൻ പറ്റില്ല. So അവളിലും ഒരു ശ്രദ്ധ വേണം.
നീതു നല്ലത് പോലെ ട്രെയിൻഡ് ആയ ഒരു assassin ആണ്, അവളുടെ പവറും ഒരു assassin ന് ചേർന്നതാണ്. ശ്രീയുടെ പവർ എതിരാളികളുടെ strength ഉം weakness ഉം അറിയാൻ സഹായിക്കും. ഞങ്ങൾ മൂന് പേരും ഒരുമിച്ച് നിന്നാൽ ഒരുപക്ഷെ ഞങ്ങൾക്ക് അവസാനം വരെ സർവൈവ് ചെയ്യാൻ പറ്റും. അല്ല ഞങ്ങൾ സർവൈവ് ചെയ്യുക തന്നെ ചെയ്യും. ഇനിയുള്ള ദിവസങ്ങളിൽ ആരെ ഒക്കെ ഫേസ് ചെയ്യേണ്ടി വരും എന്ന്, ഞങ്ങളുടെ ടീമിൽ ബാലൻസ് ഉള്ള രണ്ടു സീറ്റിൽ വരാൻ പോണത് ആരാണ് എന്ന് ഒന്നും എനിക്ക് അറിയില്ല. എന്തായാലും ഒന്ന് ഒറപ്പ്
We will survive
ഞാൻ മനസ്സിൽ ഉറപ്പിച്ചിട്ട് നീതുവിനേം ശ്രീയേം നോക്കി, അവർ തിരിച്ചും. ഞങ്ങൾ പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.
___________________________________________
[ Kerala ]
നിർത്താതെ അടിക്കുന്ന ഫോണിന്റെ ശബ്ദം കേട്ടാണ് വിദ്യ ഉറക്കം ഉണർന്നത്. അവൾ ഫോൺ എടുത്തു നോക്കി, സമയം അഞ്ചുമണിയോട് അടുക്കുന്നതേ ഉള്ളു. മോനുവിനെ കാണാതെയായിട്ട് ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. വിദ്യ തലങ്ങും വിലങ്ങും ഓടിയിട്ടും ഒരു തുമ്പും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. വിദ്യയെ അന്വേഷണത്തിൽ നിന്ന് മാറ്റാൻ പ്രെഷർ വന്നു എങ്കിലും വിദ്യ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അവളുടെ മോനുനേം ബാക്കി ഉള്ളവരേം കണ്ടുപിടിക്കും എന്ന വാശിയിൽ ആയിരുന്നു അവൾ. പക്ഷെ…..
ഒരു കാര്യത്തിൽ സമാധാനം ഉണ്ട് മോനുവിനു ശേഷം മറ്റൊരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. മോനു ആയിരുന്നു അവസാനത്തെ വിക്ടിം. അവൾ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് തന്നെ നാളുകളായി. പാതിരാ കഴിഞ്ഞു പതിയെ ഒന്ന് മയങ്ങി വന്നപ്പോഴാണ് കാൾ വന്നത്. സൂരജ് ആണ്. അവൾ കാൾ എടുത്തു.