Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Posted by

Card’s in collection :♠️A, ♠️Q, ♥️Q, ♦️10

 

ശ്രീ യുടെ പ്രൊഫൈൽ.

 

” ഇതിൽ ഒരു ‘o’ ടെ കുറവ് ഉണ്ടല്ലോ?? ” ആ പ്രൊഫൈൽ നോക്കിയിട്ട് നീതു ചോദിച്ചതാണ്. അവൾ ഉദേശിച്ചത്‌ എന്താണ് എന്ന് എനിക്കും ശ്രീകും മനസ്സിലായില്ല.

 

” അല്ല ഇവളുടെ പവർ good eye എന്നല്ലേ പറഞ്ഞെ, good ന് രണ്ട് o ഇല്ലേ ഇതിപ്പോ ഒരു o അല്ലേ ഉള്ളു?? ” നീതു പറഞ്ഞപ്പോ ശ്രീ ഫോൺ വാങ്ങി നോക്കി. അവളും ഒന്ന് അമ്പരന്നു.

 

 

” ശരിയാ, ഇത് മാറിയല്ലോ. അത് മാത്രം അല്ല, കാർഡ് വാല്യൂവും mp യും മാറിയിട്ടുണ്ട്. നേരത്തെ spade 9 ആയിരുന്നു, mp 90 മാത്രേ ഉണ്ടായിരുന്നു. ” ശ്രീ. സോ ഞങ്ങൾ ബോണ്ട്‌ ചെയ്തപ്പോ അവളുടെ mp കൂടി. Mp കൂടിയത് അനുസരിച് ആവണം കാർഡ് വാല്യൂവും കൂടിയത്. പവർന്റെ പേര് മാറി ഗോഡ് ഐ ആയി. അപ്പൊ അതിന്റെ എഫക്ട് ഉം മാറിക്കാണുമോ??

 

 

” ശ്രീ, നിന്നെ പവർ എന്നിൽ യൂസ് ചെയ് ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ തലയാട്ടിയിട്ട് എന്നെ ഒന്ന് നോക്കി. അവളുടെ കൃഷ്ണമണി നിറം മാറി നീല നിറമായി. അവളുടെ നെറ്റിൽ വിയർപ് കണങ്ങൾ പൊടിഞ്ഞു.

 

” വൗ, എനിക്ക് ഇപ്പൊ പേര് മാത്രം അല്ല, hp, mp, പവർ അതിന്റെ വർക്കിംഗ്‌ ഒക്കെ അറിയാം ” ശ്രീ നല്ല excited ആയി പറഞ്ഞു.

 

” അപ്പൊ എന്റെ പവറിന്റെ വർക്കിംഗ്‌ എന്താ?? ”

 

” ബോഡി remolding, സിദ്ധുവിന് ഇഷ്ട്ടമുള്ളത് പോലെ നിന്റെ ശരീരം റീഅറേഞ്ച് ചെയ്യാം, അതായത് മസിൽസിന്റെ കട്ടി കൂട്ടാം കുറക്കാം, എല്ലുകളുടെ ബലം കൂട്ടാം ഷേപ്പ് മാറ്റം, അങ്ങനെ അങ്ങനെ ” ശ്രീ പറഞ്ഞു. അപ്പൊ അതാണ് നേരത്തെ എന്റെ നഖങ്ങളുടെ മൂർച്ച കൂടിയത്. ഞാൻ പോലും അറിയാതെ ഞാൻ  എന്റെ പവർ യൂസ് ചെയ്യുകയായിരുന്നു.

 

” wow that’s op, അപ്പൊ unending thirst ഓ?? ” ഞാൻ ചോദിച്ചു.

 

” അത്, പച്ച നിറത്തിൽ ആല്ലേ ആ name കൊടുത്തിരിക്കുന്നത്. അത് കുറച്ച് കഴിയുമ്പോൾ മഞ്ഞ ആവും പിന്നെ റെഡ് ആവും അന്നേരം ഈ പവർ ആക്ടിവേറ്റ് ആവും, നിനക്ക് നല്ല ദാഹം തോന്നും അത് അടങ്ങണം എങ്കിൽ ചോര കുടിക്കേണ്ടി വരും, നീ ചോര കുടിക്കാൻ താമസിക്കും തോറും നിന്റെ hp കുറയും നീ മരിക്കും. നീ ഇമോഷണലി വീക്ക് ആവുമ്പോഴും ഈ പവർ ആക്ടിവേറ്റ് ആവും.

Leave a Reply

Your email address will not be published. Required fields are marked *