“എന്ത് ജോലി”
ബലരാമൻ ആകാംക്ഷയോടെ അവളെ നോക്കി.
“അവിടെ കഞ്ഞിവെപ്പാ അമ്മക്ക്.. ”
“ഓഹ് ആശയുടെ മകൾ ആണല്ലേ.. ഇപ്പൊ മനസ്സിലായി.. അച്ഛന് കള്ള് ചെത്തല്ലേ പണി ”
അതേ അങ്ങുന്നേ ”
അരുണിമ ബഹുമാനത്തോടെ പറഞ്ഞു
“ആം.. മോൾ ഇപ്പൊ എന്താ ചെയ്യുന്നേ ”
“ഞാൻ നഴ്സിംഗ് കഴിഞ്ഞു അങ്ങുന്നേ.. ഇനി പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാ ”
“നല്ലതന്നെ മോളെ… നന്നായി വരും.. എന്ത് ആവശ്യം വേണമെങ്കിലും എന്നെ വന്നു കാണണം കേട്ടോ.. എന്നെ സ്വന്തം അച്ഛനെ പോലെ കണ്ടാൽ മതി മോള്.. ”
ബലരാമൻ അരുണിമയുടെ കവിളിൽ പതിയെ തലോടി. അരുണിമ ആകെ കിളി പാറി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.
എങ്കിലും ബലരാമന്റെ വാത്സല്യം എപ്പോഴും അവളുടെ അച്ഛനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ബലരാമൻ പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്തു അവൾക്ക് നേരെ നീട്ടി.
അരുണിമ അതു വാങ്ങി ഉള്ളം കയ്യിൽ ഭദ്രമായി സൂക്ഷിച്ചു. ബലരാമൻ വേറെന്തോ ചോദിക്കാനാഞ്ഞതും അനന്തു ബുള്ളറ്റുമായി അവിടേക്ക് എത്തി.
ബാലരാമനോട് നന്ദി പറഞ്ഞു അരുണിമ ആയാസപ്പെട്ട് അവന്റെ പുറകിൽ വലിഞ്ഞു കേറി. അനന്തു ബലരാമനെ നോക്കി പുഞ്ചിരിച്ചു.
“മോളെ സേഫ് ആയിട്ട് അവളുടെ വീട്ടിൽ എത്തിക്കണം കേട്ടോ ”
അനന്തു ആയ്ക്കോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി.എന്തോ ഒരു ഉൽപ്രേണയിൽ അനന്തു അരുണിമയുടെ കയ്യെടുത്തു അവന്റെ വയറിൽ പിണച്ചു വച്ചു.
അരുണിമ ആദ്യം ഒന്നു അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴി ഇല്ലാത്തതിനാൽ അവനെ അനുസരിച്ചു. അനന്തു സാവധാനം ബുള്ളറ്റ് മുൻപോട്ട് എടുത്തു.
വണ്ടിക്ക് അധികം ഇളക്കം വരുത്താതെ അനന്തു സൂക്ഷ്മമായി വണ്ടി ഓടിച്ചു. ബുള്ളറ്റിനു പുറകിൽ ഇരുന്നുകൊണ്ടുള്ള യാത്ര അവളെ ഹരം കൊള്ളിച്ചു.
മുഖത്തു ഊക്കിൽ വന്നടിക്കുന്ന തെന്നലിനും റോഡിനു ഇരുവശവും നീണ്ടു കിടക്കുന്ന പാടത്തിനും പ്രകൃതിയുടെ പച്ചപ്പിനും കുന്നുകളും മലകളും ഒക്കെ ഇന്ന് പതിവിനു വിപരീതമായി സുന്ദരമായ ഒരു അനുഭൂതി നൽകുന്നതായി അവൾക്ക് തോന്നി.
ഇതൊക്കെ മുൻപൊക്കെ ഒരുപാട് തവണ കണ്ടിട്ടുള്ളതാണെങ്കിലും ആദ്യമായി കാണുന്ന പ്രതീതി ആയിരുന്നു അരുണിമയ്ക്ക് തോന്നിയിരുന്നത്.
യാത്രയിൽ അങ്ങനെ മുഴുകിയിരിക്കവേ പൊടുന്നനെ അരുണിമയുടെ കണ്മുൻപിൽ പല തരം നിഴൽ ചിത്രങ്ങൾ മിന്നി മറയാൻ തുടങ്ങി.
ഒരു ബൈക്കിന് പിറകിൽ ഒരാളെ കെട്ടിപിടിച്ചുകൊണ്ടു പോകുന്ന ഒരു പെൺകുട്ടിയെ അവൾ അവ്യക്തമായി കണ്ടു.പതിയെ അരുണിമയുടെ ശ്വാസ ഗതി ഉയരുവാൻ തുടങ്ങി.
അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് തുള്ളികൾ ചാലു പോലെ ഒഴുകാൻ തുടങ്ങി. കണ്ണുകൾ മങ്ങി ചെറുതായി നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ തോന്നിയപ്പോൾ അരുണിമ അനന്തുവിന്റെ ചുമലിൽ തല ചായ്ച്ചു.
മുഷ്ടി ചുരുട്ടി പിടിച്ചു അനന്തുവിനെ പുറകിൽ നിന്നു ഇറുകെ പുണർന്നു അവൾ ശ്വാസം വലിച്ചു വലിച്ചു വിട്ടു. . വല്ലാതെ ക്ഷീണിച്ച അവൾ താഴെ വീണു പോകാതിരിക്കാൻ അനന്തുവിനെ ഒരു കൈ കൊണ്ടു ഇറുകെ പിടിച്ചു.
അനന്തു അവൾക്ക് ആശ്വാസത്തിനെന്ന വണ്ണം അവളുടെ കൈയിൽ മുറുകെ പിടിച്ചു. അതോടെ