വശീകരണ മന്ത്രം 6 [ചാണക്യൻ]

Posted by

“അയ്യേ അവളുടെ ഒരു നാണം കണ്ടില്ലേ.. പെണ്ണിന് ഇപ്പൊ തന്നെ കെട്ടാൻ മുട്ടി നിൽക്കുവാ.. ബാക്കിയുള്ളവർ എങ്ങാനും കേട്ടാൽ എന്താണാവോ സംഭവിക്കുക? ”

താക്കീത് പോലെ സീത പറഞ്ഞു.

“ഓരോന്നു പറഞ്ഞു അവളെ വിഷമിപ്പിക്കല്ലേ സീതേട്ടത്തി.. എന്റെ മോള് വാ. നമുക്ക് പോകാം.”

മാലതി മീനാക്ഷിയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു. അവൾ സീതയെ നോക്കി കൊഞ്ഞനം കുത്തി. സീത ചെറു ചിരിയോടെ അവരെ അനുഗമിച്ചു.

“മോനെ അനന്തു ഈ വണ്ടി എടുത്തോ”

ശങ്കരൻ അനന്തുവിന് നേരെ ഇന്നോവയുടെ ചാവി എറിഞ്ഞു. അവൻ അത് കയ്യെത്തിച്ചു പിടിച്ചു. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയതും ശങ്കരൻ മുന്നിലെ ഡോർ തുറന്നു കയറി.

അനന്തു ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ കയറി അമർന്നിരുന്നു. ആദ്യമായി ഇന്നോവ ഓടിക്കുന്നതിന്റെ ആവേശത്തിൽ ആയിരുന്നു അവൻ. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവൻ മുൻപോട്ട് ഇറക്കി.

ദേശം കവല വരെയുള്ള റോഡ് അവനു പരിചിതമായിരുന്നു. അതിലൂടെ അവൻ സുഗമമായി വണ്ടി ഓടിച്ചു. കവല കഴിഞ്ഞതും മുത്തശ്ശൻ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൻ കാർ മെയ്‌വഴക്കത്തോടെ ഓടിച്ചു.

ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ അവർ ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി. അതിലൂടെ വണ്ടി ഓടിച്ചു അവസാനം അവർ കുന്നത്ത് ദേവി ക്ഷേത്രത്തിനു മുൻപിൽ എത്തിച്ചേർന്നു.

“മോനെ അനന്തു ഇവിടെ നിർത്തിക്കോ ”

“ശരി മുത്തശ്ശാ ”

മുത്തശ്ശൻ കാണിച്ച സ്ഥലത്തു അനന്തു കാർ നിർത്തി. വണ്ടിയിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി.

“മോൻ പോയി വണ്ടി എവിടേലും വച്ചിട്ട് വാ.. ഞങ്ങൾ അമ്പലത്തിൽ കാണും കേട്ടോ”

ശങ്കരൻ അവനെ നോക്കി പറഞ്ഞു. അനന്തു തലയാട്ടിക്കൊണ്ട് വണ്ടി മുന്പോട്ടെക്ക് എടുത്തു.

അല്പം മുൻപിൽ ആയി റോഡിനു സമീപം ഉള്ള പാടത്തു എല്ലവരും വണ്ടി പാർക്ക്‌ ചെയ്യുന്നത് കണ്ട് അനന്തു അങ്ങോട്ടേക്ക് വണ്ടി ഓടിച്ചിറക്കി.

ഭദ്രമായ ഒരു സ്ഥലത്ത് കാർ പാർക്ക്‌ ചെയ്ത ശേഷം അനന്തു കാറിൽ നിന്നും ഇറങ്ങി ചുറ്റുമൊന്നു കണ്ണ് ഓടിച്ചുകൊണ്ട് കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നു.അത്യവശ്യം ആൾക്കാർ ഇപ്പൊ അമ്പലത്തിൽ വന്നു പോകുന്നുണ്ടെന്നു അവനു മനസ്സിലായി.

സാവധാനം അമ്പല മുറ്റത്തേക്ക് അവൻ നടന്നു. റോഡിൽ നിന്നുള്ള പടവുകൾ കണ്ടതും ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവൻ പടവുകൾ കയറാൻ തുടങ്ങി.

പൊടുന്നനെ അവനു എതിർവശം ഒരു പെൺകുട്ടി പടവിൽ കാലിടറി മുന്നോട്ടേക്ക് തെറിച്ചു വീഴാനാഞ്ഞതും അനന്തു അവളെ താങ്ങി പിടിച്ചു നിർത്തി.

ആശ്വാസത്തോടെ അവൻ അവളെ നേരെ പിടിച്ചു നിർത്തി.
അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ ഇളം വയറിൽ അനന്തുവിന്റെ കരം അമർന്നു.

അവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിലെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ തിരിച്ചറിഞ്ഞു.

ആദ്യമേ അവളുടെ പൂച്ചക്കണ്ണുകളിൽ ആണ് അനന്തുവിന്റെ കണ്ണുകൾ ഉടക്കിയത്. അവളുടെ ഓടി നടക്കുന്ന പൂച്ചക്കണ്ണുകളിൽ അവൻ നോക്കി നിന്നു.

ആ പെൺകുട്ടിയും അനന്തുവിന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി.ആ പെൺകുട്ടിയുടെ മുഖം ദർശിച്ചതും അനന്തു അമ്പരപ്പോടെ അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *