നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Posted by

ഇവിടെ എത്ര കാലമായി ജോലി നോക്കുന്നത്..

ഞാൻ വന്നിട്ട് ഒരു വർഷം ആകുന്നതെയുള്ളൂ. മുൻപ് കാസർഗോഡ് ആയിരുന്നു. അവിടെ ഒരു സെമിനറിനായി ഡോക്ടർ വന്നപ്പോഴാണ് പരിചയപ്പെടുന്നതും എന്നെ ക്ലിനിക്കിലേക്ക് വിളിക്കുന്നതും..

വീട്ടിലപ്പൊ ആരൊക്കെയുണ്ട് ..

ഈ ചോദ്യം അവർക്ക് അത്ര ഇഷ്ടം ആയില്ലെന്ന് എനിക്കവരുടെ മുഖം കണ്ടപ്പോ തോന്നി . അത് കൊണ്ട് ഞാൻ അവരോട് ഇഷ്ടമായിലെങ്കിൽ സോറി എന്ന് പറഞ്ഞു മുന്നിലെ വഴിയിലേക്ക് ശ്രദ്ധ കൊടുത്തു.

വാഹനം ഒരു വളവിലേക്ക് തിരിഞ്ഞപ്പോഴാണ്
” ഞാൻ വീടുമായി ഒരു ബന്ധവുമില്ല ” എന്നൊരു മറുപടി കിട്ടിയത്.

എന്നാൽ ഞാനത് അത്ര ശ്രദ്ധിച്ചില്ല..

എനിക്ക് രണ്ടു കുട്ടികളാണ് ഒരു മകളാണ് അവൾ ഇപ്പൊ 5ൽ പഠിക്കുന്നു. എന്റെ അമ്മയുടെ കൂടെയാണ് അവൾ ഇപ്പോൾ.

ഇത് കേട്ട് ഞാൻ കണ്ണാടിയുടെ പുഞ്ചിരി നൽകി.

അപ്പോൾ ഭർത്താവ്? ഞാൻ അടുത്ത ചോദ്യം എറിഞ്ഞു.

അയാൾ ഇപ്പോൾ എന്റെ കൂടെയല്ല താമസം..

ഇത് കേട്ടതോടെ ഏകദേശം ധാരണ എനിക്ക് കിട്ടി..

ചേച്ചിക്ക് ഇപ്പൊ എത്ര വയസ്സായി…

ഇതെന്താ എന്നെ ഇന്റർവ്യൂ ചെയ്യുകയാണോ..

ഹേയ് അങ്ങനെ ഒന്നുമില്ല കുറച്ചു ദൂരം പോകാൻ ഉള്ളത് കൊണ്ട് എന്തേലും മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കണമെന്ന് കരുതി ചോദിച്ചതാണ്..

ഓ അങ്ങനെ ആണോ.. എന്നാൽ ഞാനൊരു ചോദ്യം അങ്ങോട്ടു ചോദിക്കാം..

എത്ര നാളായി സിഗരറ്റ് വലിക്കുന്നത്…?

എന്റെ ഉള്ളൊന്നു കാളി…

എന്താ എന്താ ചോദിച്ചത്.. ഞാൻ തിരിച്ചു ചോദിച്ചു.

അല്ല കുട്ടി എത്ര നാളായി സിഗരറ്റ് വലിക്കുന്നതെന്ന്.. എന്താ കേട്ടിട്ട് കൂടിയില്ലേ സിഗരറ്റ് എന്തെന്ന്..

അല്ല അതിപ്പോ എന്താ ഇങ്ങനെ ഒരു ചോദ്യം..

കുട്ടി എന്റെ അടുത്ത് നിന്ന സമയത്ത് നല്ല മണം ഉണ്ടായിരുന്നു പുകയുടെ..

ആഹ്.. അത് വല്ലപ്പോഴും ഇതിപ്പോ ഈ ക്ളൈമാറ്റ് ആയത് കൊണ്ട് ജസ്റ്റ് ഒന്നു വലിച്ചു അത്രയെയുള്ളൂ..

ഞാൻ മറുപടി നൽകി…

ഓ വല്ലപ്പോഴും , എന്നാൽ കൊള്ളാം.. അവർ ചിരിച്ചു..

ഇതൊന്നും പോയി ആന്റിയോട് പറഞ്ഞേക്കല്ലേ കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *