എന്റെ കന്യകത്വം ചൊല്ലിയുള്ള അപവാദം കേൾക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ ഞാൻ ഉള്ള കാര്യങ്ങൾ എല്ലാം തന്നെ ആന്റിയോട് വിശദമായി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ ആന്റി എന്നെ രൂക്ഷമായി നോക്കി..
ആ കണ്ണിലേക്ക് നോക്കാനാവാതെ ഞാൻ തല താഴ്ത്തി..
ഞാനിത് ചെയ്തു തരാം , അത് ഒരു പെണ്ണിനോട് ഉള്ള കടപാടായി കണ്ടാൽ മതി. എനിക്കുമുണ്ട് നിങ്ങളുടെ പ്രായത്തിൽ ഒരെണ്ണം ആ ചിന്ത ഉള്ളത് കൊണ്ട് കണ്ടവന്റെ ഗർഭം പേറി ജീവിക്കുന്ന പെണ്ണായി മാറേണ്ട എന്നത് ഉള്ളത് കൊണ്ടും .
ആന്റി കസേരയിൽ നിന്നും എണീറ്റു. റസിയയോട് അകത്തെ മുറിയിൽ പോയി കിടക്കാൻ പറഞ്ഞു. ഞാൻ കൂടെ പോവാൻ എഴുന്നേറ്റപ്പോൾ നീ വരണ്ട എന്നു മാത്രം പറഞ്ഞു.
അവൾ എന്നെ നോക്കി , നടക്കു കൊച്ചേ എന്ന് പറഞ്ഞു ആന്റി അവളെ പുറകേന്ന് തള്ളി അകത്തേക്ക് കൊണ്ട് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോ ആന്റിയുടെ വിളി കേട്ട് പുറത്തു കണ്ട നേഴ്‌സും ഉള്ളിലേക്ക് പോയി.
ഏകദേശം ഒരു മണിക്കൂർ സമയമെടുത്തു കഴിഞ്ഞാണ് ആന്റിയും നേഴ്‌സും പുറത്തേക്ക് വന്നത്.
ഇപ്പോഴെങ്കിലും വന്നത് നന്നായി , വളരാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. വൈകിയിരുന്നേൽ ഇത് സാധിക്കില്ലായിരുന്നു. ആന്റി കസേരയിലെ ടർക്കിയിൽ കൈ തുടച്ചിരുന്നു.
ഇന്ന് തന്നെ നിങ്ങൾക്ക് പോകാനാവില്ല.. രണ്ടു മൂന്ന് ദിവസം കഴിയേണ്ടി വരും. ഈ കാര്യം കഴിഞ്ഞുള്ള ഒരേ ഇരിപ്പ് യാത്ര ചിലപ്പോ ബ്ലീഡിങ് ഉണ്ടാക്കും.
ആട്ടെ , നീ വീട്ടിൽ എന്ത് പറഞ്ഞാണ് വന്നത്..
ഞങ്ങളുടെ കൂട്ടുകാരിയുടെ നാട്ടിൽ അവൾക്കോപ്പം പോവുകയാണ് എന്നും പറഞ്ഞാണ് ആന്റി.
ആഹ് , അപ്പൊ എല്ലാം മുന്നേ മനസിലാക്കി എറിഞ്ഞിട്ടു വരികയാണ് അല്ലെ..
ഞാൻ പുഞ്ചിരിച്ചു. .
ആന്റി ഇതിനെത്രയാണ് ഫീസ്..
ഞാൻ പറഞ്ഞില്ലേ ഇതൊരു കടമയാണ് അത് അങ്ങനെ ആവുമ്പോൾ ഫീസ് വാങ്ങിക്കുവോ.. ആന്റി എന്നെ നോക്കി പറഞ്ഞു..
എന്നാലും ?
ഒരെന്നാലും ഇല്ല..
നമ്മൾ പെണ്ണുങ്ങൾ ആണ് സൂക്ഷിക്കേണ്ടത് എന്ത് ചെയ്യുമ്പോഴും ആണുങ്ങൾക്ക് ഉള്ളിലെ പുറത്തേക്ക് എവിടേലും കളയണം എന്നു മാത്രമേയുള്ളു അതുവരെ കാണുകയുള്ളൂ ഈ സ്നേഹമൊക്കെ വയറ്റിൽ ആയി കഴിഞ്ഞാൽ പിന്നെ ഈ സ്നേഹം ഒന്നും എവിടെയും കാണില്ല അതാണ് ഭൂരിഭാഗം കേസുകളും..
ആട്ടെ, ഇവളുടെ വയറ്റിൽ ഉണ്ടാക്കിയ ചെക്കൻ ഇവളെ കെട്ടുമോ?
കെട്ടും എന്നൊക്കെയാണ് ആന്റി പറയുന്നത്..
എന്നിട്ടെന്താ അവൻ കൂടെ വരാഞ്ഞത്..
വിളിച്ചിരുന്നു , പക്ഷെ മൊബൈൽ കണക്ട് ആയില്ല കുറെ ശ്രമിച്ചു..
ആന്റി പെട്ടെന്ന് പൊട്ടി ചിരിച്ചു..