എല്ലാമെല്ലാമാണ് 6 [Jon snow] [Climax]

Posted by

മീര : ” പക്ഷെ അപ്പൊ ആദ്യം നമ്മൾ ഒളിച്ചോടുന്ന പോലെ അഭിനയിക്കുമ്പോ അവർക്ക് വിഷമം വരില്ലേ ”

ഞാൻ : ” അതൊക്കെ വരും. ”

മീര : ” അത് ദ്രോഹം അല്ലെ ഏട്ടായി ” മീര ഒരു കഷ്ട ഭാവത്തിൽ എന്നെ നോക്കി.

എനിക്ക് ദേഷ്യം വന്നു.

ഞാൻ : ” എന്നാ പിന്നെ നീ ആ അരുണിനെ കെട്ട്. അല്ലപിന്നെ ”

ഞാൻ എഴുന്നേറ്റു പോകാൻ തുടങ്ങി. മീര പക്ഷെ എന്നെ കെട്ടിപിടിച്ചു കട്ടിലിൽ ഇരുത്തി.

മീര : ” പോവല്ലേ ഏട്ടാ ”

ഞാൻ : ” ഇച്ചിരി വിഷം ഒക്കെ ഉണ്ടാവും. അതൊന്നും ഇല്ലാതെ ഇത് നടക്കില്ല ”

മീര : ” ഹ്മ്മ്മ് ”

ഞാൻ : ” അപ്പൊ സമ്മതിച്ചോ ”

മീര : ” ഏട്ടന്റെ ഇഷ്ടം. ഞാൻ എതിര് പറയില്ലല്ലോ എട്ടായി. പക്ഷെ……. ”

ഞാൻ : ” എന്താ ഒരു പക്ഷെ….. ”

മീര : ” ഏട്ടാ നമ്മൾ ഒളിച്ചോടിയിട്ട് അച്ഛൻ നമ്മളെ കണ്ടുപിടിക്കില്ലേ. എന്നിട്ടും അച്ഛൻ നമ്മളെ ഒന്നാവാൻ സമ്മതിച്ചില്ലെങ്കിലോ. ”

എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

ഞാൻ : ” അതൊക്കെ സമ്മതിക്കും. അല്ലെങ്കിൽ അങ്ങനെ കരഞ്ഞു പിഴിഞ്ഞു സമ്മതിപ്പിക്കണം. നീ കരയുന്നത് കണ്ടാൽ അച്ഛൻ എതിർക്കില്ല ”

മീര : ” ഇമോഷണൽ ബ്ലാക്ക് മൈയിലിങ് അല്ലെ……. കൊള്ളാം നല്ല മോൻ തന്നെ ”

ഞാൻ : ” എനിക്ക് ഇപ്പൊ അറിയണം നിനക്ക് എന്നെ വേണോ അച്ഛനെയും അമ്മയെയും വേണോ എന്ന് ”

മീര എന്നെ തുറിച്ചു നോക്കി. അവളുടെ ഉള്ളിൽ ചെറിയ ഒരു ഗദ്ഗദം വരുന്നത് ഞാൻ അറിഞ്ഞു. രണ്ട് തുള്ളി കണ്ണീർ അവളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങി.

മീര : ” രണ്ട് പേരെയും വേണം……….. എട്ടായി പറയുന്നത് പോലെ ഞാൻ ചെയ്തോളാം………… എനിക്ക് വാക്ക്….. തന്നാ മതി. ”

ഞാൻ അവളുടെ തല എന്റെ നെഞ്ചിലേക് ചേർത്ത് അവളുടെ കണ്ണീർ ഒപ്പി.

ഞാൻ : ” ഇതൊരു അറ്റ കൈ പരീക്ഷണം ആണ്. നീ സഹകരിച്ചാൽ നമ്മൾ വിജയിക്കും. ”

മീര : ” എട്ടായി പറയുന്നത് പോലെ ഞാൻ ചെയ്തോളാം. ”

ഞാൻ അവളുടെ തലയിൽ ഒന്നു മുത്തി. അവളുടെ കവിളുകൾ രക്ത വർണം ആയി മാറിയിരുന്നു. അവളുടെ ചുണ്ടിൽ ഒന്ന് മുത്തി ഞാൻ. അവൾ ഉടനെ എന്റെ ചുണ്ടിൽ ഒരു വിരൽ വച്ചു തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *