“ എന്താ ഇഷ്ടായില്ലേ…. എങ്ങനെ ഉണ്ട്….. ”
“ വെറുതെ മനുഷ്യന്‍റെ കണ്ട്രോള്‍ കളയിക്കാനായിട്ട്, ഫസ്റ്റ് നൈറ്റ്, ഫസ്റ്റ് ഡേ ആക്കിയാലോ… “ ഏട്ടന്‍ എന്നെ ചുറ്റി വരിഞ്ഞ് കൊണ്ട് പറഞ്ഞു.
“ അയ്യട…… അതൊക്കെ അതിന്‍റെ മുറക്ക് മതി ”
“ ആണോ………. എന്നാ നമുക്ക് കല്യാണ ഫോട്ടോ എടുക്കാം ”
“ മ്……. ”
ഏട്ടന്‍ ഫോണെടുത്ത് സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഏട്ടന്‍റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നത്, അടുത്ത ഫോട്ടോക്ക് ഞാന്‍ ഏട്ടന്‍റെ കവിളില്‍ ചുണ്ടമര്‍ത്തി ക്യമറയിലേക്ക് നോക്കി, അതൊരു നല്ല പിക്കായിരുന്നു.
പിന്നെ എന്‍റെ കവിളില്‍ ചുണ്ടമര്‍ത്തിയുള്ളത് അങ്ങനെ പല പോസുകള്‍ അവസാനം ഏട്ടന്‍ എന്‍റെ പുറകില്‍ നിന്ന് എന്‍റെ വയറില്‍ കൈ ചുറ്റി താടി എന്‍റെ തോളില്‍ വെച്ച് അങ്ങനെ ഒരു പോസില്‍ ഞാന്‍ ഒരു സെല്ഫി എടുത്തു. അത് ഭയങ്കര ക്യുട്ടായിരുന്നു.
“ എടി പെണ്ണെ ഈ പിക്കിന്‍റെ എല്ലാം ജീവന്‍ എവിടെ ആണെന്നറിയാമോ ” പിക്കിലേക്ക് നോക്കി നിന്ന എന്നോട് ഏട്ടന്‍ ചോദിച്ചു.
ഞാന്‍ എന്‍റെ താലി എടുത്ത് കാണിച്ചു. ഏട്ടന്‍ എന്നെ നോക്കി ചിരിച്ചു കൂടെ ഞാനും. ഞാന്‍ വീണ്ടും ആ പിക്കിലേക്ക് നോക്കി, താലിയും സിന്തൂരവും അത് ഒരു ഫീലാണ്.
“ എന്താടി പെണ്ണെ സാരി ഉടുക്കാന്‍ തോന്നിയെ……. ”
“ അത്….. ഏട്ടന്‍റെ അന്നത്തെ സ്വപ്നം ഇല്ലേ അതാ…. ” ഞാന്‍ നാണത്തോടെ പറഞ്ഞു.
“ സ്വപ്നത്തിലെത് പോലെ രാത്രി എന്‍റെ നെഞ്ചത്ത് കേറാനാണോ പ്ലാന്‍ ”
“ പോടാ…… ”
“ ഡി… “
ഏട്ടന്‍ എന്‍റെ അടുത്തേക്ക് വന്ന് എന്‍റെ ഇടത് കൈ ഉയര്‍ത്തി അതില്‍ ഒരു റിങ്ങിട്ട് തന്നു. പിന്നെ മറ്റൊരെണ്ണം എന്‍റെ കൈയില്‍ വച്ച് തന്നു. ഒരേ പോലെ ഉള്ള രണ്ട് റിങ്ങുകള്‍, രണ്ടിലും ഹാര്‍ട്ടിനുള്ളില്‍ A എന്ന ലെറ്റര്‍ കോറി ഇട്ടെക്കുന്നു. എനിക്ക് ഭയങ്കര ഇഷ്ടമായി.
ആദി ♥ അദിന്‍
“ ഇഷ്ടായോ…. ”
“ മ്……… ”
ഏട്ടന്‍റെ മുഖം എന്‍റെ അടുത്തേക്ക് വന്നു, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വല്ലാത്തൊരു ദാഹമായിരുന്നു, ഏട്ടന്‍ എന്‍റെ കീഴുച്ചുണ്ട് പല്ലുകള്‍ കൊണ്ട് കടിച്ചെടുത്ത് നുണഞ്ഞ് തുടങ്ങി. ഏട്ടന്‍റെ പ്രവര്‍ത്തികള്‍ക്ക് ഒരു അധികാര ഭാവമായിരുന്നു, എന്നിലെ അവകാശം പൂര്‍ണമായും നേടിയെടുത്ത ഭര്‍ത്താവിന്‍റെ ഭാവം. അതെന്നെ കൂടുതല്‍ ഭ്രാന്ത് പിടിപ്പിച്ചു. വന്യമായ ആസക്തിയോടെ ഞാന്‍ ഏട്ടനെ എന്നിലേക്ക് ചേര്‍ത്ത് പിടിച്ചു.
പിന്നെ ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പൊയി, പരസ്പരം ഊട്ടിയും തല്ല്കൂടിയും ഞങ്ങള്‍ കഴിച്ചു. പിന്നെ ഞാന്‍ എന്‍റെ ചെക്കന്‍റെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങി, റൂമില്‍ പൊയി നേരത്തെ പായ്ക്ക് ചെയ്ത ബാഗും എന്‍റെ ചപ്പല്‍സും ഇട്ട് വീട് ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി, ഏട്ടന്‍റെ കൈ പിടിച്ച് ഏട്ടന്‍റെ വീട്ടിലേക്ക് വലതു കാല്‍ വെച്ച് കയറുമ്പോള്‍ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു എനിക്ക്.