ജയരാജ് സോണിയമോളെയും കൊണ്ട് ആ സോഫയിൽ വന്നിരുന്നു..
അൻഷുൽ: “അങ്ങനെയെങ്കിൽ ഇന്ന് ജയരാജേട്ടനും അവധി ആയിരിക്കുമല്ലോ..?”
ജയരാജ്: “ആ അത് ശരിയാ, ഞാനതും മറന്നു പോയി.. ‘എന്റെ മോൾ’ ഓർമ്മിപ്പിച്ചപ്പോഴാണ് എനിക്ക് ഇന്നത്തെ ഡേറ്റ് ഓർമ്മ വന്നത്..”
അൻഷുലവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു..
സോണിയ: “ആണോ, എങ്കിൽ വല്യച്ഛൻ മോൾക്കിന്ന് അതിന് സമ്മാനം തരണം..”
ജയരാജ്: “എന്ത് സമ്മാനമാണ് എന്റെ മോൾക്കു വേണ്ടത്..?”
സോണിയ: “ഇന്ന് മോളെ പാർക്കിൽ കൊണ്ടുപോകാമോ?”
ജയരാജ്: “അതിനെന്താ, വല്യച്ഛൻ മോളെ കൊണ്ടുപോകാല്ലോ.. വേണേൽ അമ്മയെയും കൂടി കൊണ്ടു പോവാം..”
സോണിയമോൾക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ വീണ്ടും ചോദിച്ചു..
സോണിയ: “അപ്പൊ അച്ഛനെയും കൊണ്ട് പോകാൻ പറ്റുമോ പാർക്കിൽ..?”
ജയരാജ് (ചിരിച്ചു കൊണ്ട്): “ഉം, തീർച്ചയായും.. മോൾടെ അച്ഛനേയും, അമ്മയേയും കുഞ്ഞുവാവയെയും എല്ലാവരെയും ഇന്ന് പാർക്കിൽ കൊണ്ടുപോകാം…”
സോണിയ: “ഹായ്.. അപ്പൊ ഇന്ന് നമ്മൾ എല്ലാവരും പാർക്കിൽ പോകുന്നു.. ഹയ്യട…”
സോണിയമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി.. കുഞ്ഞിനെ പുതിയ ഉടുപ്പുകൾ ഇടീപ്പിച്ച് കയ്യിലെടുത്തു കൊണ്ട് സ്വാതിയും തിരികെ ഹാളിൽ വന്ന് സോഫയിൽ ഇരുന്നു.. എന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു..
സ്വാതി: ”നമുക്കെല്ലാവർക്കും പോകാം.. എങ്കിൽ വേഗം നിങ്ങളെല്ലാവരും വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക്..”