വശീകരണ മന്ത്രം 4 [ചാണക്യൻ]

Posted by

“മാലതി നല്ലോണം കഴിക്ക് അങ്ങോട്ട്.. കണ്ടില്ലേ ഒരുമാതിരി മെലിഞ്ഞ് കോലു പോലെ നീ  ഇരിക്കുന്നത്.ഒന്നും തിന്നാറില്ലെ നീ ”

ബലരാമന്റെ ഭാര്യ സീത ചോദ്യഭാവേന അവളെ നോക്കി.

“ജോലി തിരക്കല്ലേ സീതേട്ടത്തി… പിന്നെ ഈ രണ്ടെണ്ണത്തിനെ മേയ്ക്കുന്ന പാട് എനിക്കല്ലേ അറിയൂ. ”

മാലതി കുസൃതി ചിരിയോടെ അവരെ നോക്കി. സീത അവളെ നോക്കി പുഞ്ചിരിച്ചു.

“ഇനി ഞങ്ങൾ നോക്കിക്കോളാം രണ്ടുപേരെയും”  മുത്തശ്ശി തലയുയർത്തി അവരെ നോക്കി പറഞ്ഞു.

“അതേ അവർ ഇനി ഞങ്ങടെ കൂടെ നിക്കട്ടെ ”

മുത്തശ്ശൻ ശബ്ദത്തിനു അല്പം ഗാംഭീര്യം നൽകി. അനന്തുവും ശിവയും പരസ്പരം നോക്കി ചിരിച്ചു.

“അനന്തുട്ടാ ഇതും കഴിക്ക് ”

ഒരു കേക്ക്  എടുത്തു അവന്റെ നേരെ ബലരാമൻ അടുപ്പിച്ചു.

“മതി ബലരാമൻ അമ്മാവാ മതിയായി. ”

“അയ്യോ അത്‌ പറ്റില്ല ഇതും കൂടി  ”

ബലരാമൻ അപേക്ഷയുടെ സ്വരത്തിൽ  അവനെ നോക്കി.

അനന്തു ചിരിയോടെ അത്‌ വാങ്ങി കഴിച്ചു. പലഹാരം തിന്നു അവനു വയറു നിറഞ്ഞു

“എനിക്ക് മതിട്ടോ.. വയറു ഫുൾ ആയി. ”

അനന്തു വയറിൽ തടവിക്കൊണ്ട് വിളിച്ചു പറഞ്ഞു. അത്‌ കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു. അടുക്കള പണി കഴിഞ്ഞ ശേഷം വീട്ടുവേലയ്ക്ക് നിക്കുന്ന സ്ത്രീകൾ വാതിൽ പടിയിൽ നിന്നും എത്തി നോക്കി.

ചെറുപ്പത്തിൽ നാട് വിട്ടു പോയ തേവക്കാട്ട് ശങ്കരന്റെ മകളെയും പേരമക്കളെയും ഒരു നോക്ക് കണ്ട ശേഷം അവർ ജോലികളിൽ വ്യാപൃതരായി.

ഈ സമയം ശിവജിത്ത് തന്റെ BMW കാർ പ്രധാന നഗരത്തിലേക്ക് പായിക്കുകയാരുന്നു. മീനാക്ഷി പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.

പതിയെ അവൾ ശിവജിത്തിനെ തിരിഞ്ഞു നോക്കി. അവൻ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അവന്റെ മുഖം വല്ലാതെ ഗൗരവം പൂണ്ടിരിക്കുകയാണെന്ന് മീനാക്ഷിയക്ക് തോന്നി.

കണ്ണുകളൊക്കെ രക്തമയം ആയിരിക്കുന്നു. പ്രക്ഷുബ്ധമായ കടലിനു സമാനമാണ് അവന്റെ മനസ്സ് എന്ന് അവൾക്ക് തോന്നി. ആരോടോ ഉള്ള ദേഷ്യം ആക്‌സിലേറ്ററിൽ തീർക്കുന്ന പോലെ.

അവൾ അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ശിവജിത്തിന്റെ കൈയിൽ മുറുകെ പിടിച്ചു.

“ഏത് നേരത്താണാവോ ആ തെണ്ടി കൂട്ടങ്ങൾക്ക് കേറി വരാൻ തോന്നിയത്.ബുൾഷിറ്റ്…ഇത്രയും കാലം എവിടായിരുന്നു അവർ..?  ഇപ്പൊ ആരും ഹെല്പ് ചെയ്യാൻ ഇല്ലാത്തോണ്ട്  ഗതികേട് കൊണ്ട് കേറി വന്നതാവും അതുങ്ങൾ. യൂസ് ലെസ് ഫെല്ലോസ് ”

ശിവജിത്ത് മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ അടിച്ചു. ഗ്രാമത്തിൽ നിന്നും

Leave a Reply

Your email address will not be published. Required fields are marked *