കിനാവ് പോലെ 12 [Fireblade] [Climax]

Posted by

” നിങ്ങടെ പ്രേമം കാരണം റിസൾട്ട്‌ മോശമാകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു , ഇന്നു ഇതാ ഈ സമയത്താണ് അതൊക്കെ മാറിയത് …..മാര്ക്ക് കുറഞ്ഞെന്നു കരുതി നിനക്കെന്റെ മോളെ തരാനുള്ള പേടി കൊണ്ടല്ല , നാളെ നിങ്ങൾ ഇഷ്ടത്തിലായിരുന്നു എന്നും ഒന്നിച്ചു ജീവിക്കാനാണ് ആഹ്രഹിക്കുന്നതെന്നും നിന്റെ അമ്മയോട് പറയുമ്പോൾ മാർക്ക്‌ കുറഞ്ഞിരുന്നെങ്കിൽ അവർ തീർച്ചയായും ആ പ്രേമം കാരണമാണ് ഇങ്ങനെ ആയതെന്നു വിശ്വസിക്കും , അങ്ങനെ വന്നാൽ ഇവളോട്‌ ഉള്ളിൽ ചെറുതെങ്കിലും ദേഷ്യം ഉണ്ടാവാൻ സാധ്യത ഉണ്ടായിരുന്നു….ഇനി നിങ്ങക്ക് ധൈര്യായിട്ട് പറയാലോ….”ഇതും പറഞ്ഞു എന്റെ തലയിൽ അഭിമാനത്തോടെ തഴുകിയാണ് പുള്ളി വിട്ടത്…കണ്ടു നിന്ന അമ്മു സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു…..

മറ്റൊരു കാര്യം അവളുടെ കാവ്യെച്ചിയുടെ കല്യാണം ഉറപ്പിച്ചതാണ് , കോളേജിൽ ഒരുമിച്ചുള്ള എതോ ബുദ്ധിജീവിയെ ഇഷ്ടപ്പെട്ടു അങ്ങേരെതന്നെ മതിയെന്ന് അമ്മാവൻ തിരുമാനിച്ചുകൂടി കഴിഞ്ഞാണ് ഇവർ തന്നെ കാര്യങ്ങൾ അറിഞ്ഞത്…അമ്മയും അമ്മുട്ടിയും ഒരുപാട് വിഷമിച്ചെങ്കിലും അച്ഛൻ അതിലത്ര വിഷമം കാണിച്ചില്ല , പുള്ളിക്ക് അത് അങ്ങനെയൊക്കെയോ വരൂന്ന് മുൻപേ അറിയാമെന്നുള്ള പ്രതീതിയായിരുന്നു….അവിടെ അമ്മാവന്റെ വീട്ടിൽ വെച്ചു മതിയെന്ന ചേച്ചിയുടെ നിര്ബന്ധം കൊണ്ട് നിശ്ചയം മോതിരമാറ്റമായി അവിടെ വെച്ചു നടത്തി , സ്വന്തം അച്ഛനമ്മമാരെ ഒരു വിരുന്നുക്കാരായി വിളിച്ചു നിശ്ചയിച്ചുകൊണ്ടു ചേച്ചീ മാതൃക കാട്ടി….കൃപയുടെയും ഇതുപോലെ തന്നെ വരാനുള്ള ചാൻസ് ഉള്ളുവെന്ന് അച്ഛൻ എന്നോട് മറ്റൊരു അവസരത്തിൽ പറഞ്ഞു….സംഗതി കളിയായി ചിരിച്ചുകൊണ്ട് പറഞ്ഞ ഒന്നാണെങ്കിലും വല്ലാത്ത വേദന അതിന്റെ പുറകിലുണ്ടെന്നു ഊഹിക്കാമല്ലോ….

 

ട്യൂഷൻ കുട്ടികളുടെ ആ വർഷത്തെ അധ്യയനം അവസാനിച്ചതോടെ കുറച്ചുകൂടി ഞാൻ ഫ്രീയായി….അപ്പോളേക്കും സംഭവിച്ച കാര്യമെന്താണെന്നു വെച്ചാൽ psc കോച്ചിംഗ് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി , മടുപ്പോടെ പഠിച്ചിരുന്ന പല ഭാഗങ്ങളും ഞാൻ ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയതോടെ ഓർമയിൽ നിക്കാൻ തുടങ്ങി……നെഗറ്റീവ് മാർക്കുകളുടെ എണ്ണം കുറഞ്ഞു വന്നതുപോലെ ശെരിയുത്തരങ്ങളുടെ എണ്ണം കൂടി വന്നതായി തോന്നി , ജനറൽ നോളേജിന്റെ കടുകട്ടിയായതും സംശയം വരുത്തുന്നതുമായ പല ഭാഗങ്ങളും ഓപ്ഷൻ കിട്ടിയാൽ പരിഹരിക്കാമെന്ന ധൈര്യം വന്നു …രാവിലെ നേരത്തെ എണീറ്റു ഉറക്കെ പഠിക്കുന്ന രീതിയാണ്‌ ഞാൻ നടത്തിയത് ….ട്യൂഷൻ നിന്നതോടെ രാവിലെ 4 മുതൽ 7 വരെ ആദ്യം പഠിക്കും , പിന്നെ 8 മുതൽ 12 വരെയും…..വൈകീട്ട് 4 മുതൽ 7 മണിവരെ ക്രിക്കറ്റ്‌ കളിക്കാൻ പോയി ശേഷം 9മണിവരെ പഠനം ഈ ടൈം ടേബിൾ വെച്ചാണ്‌ മുൻപോട്ട് പോയത്‌…..ഇടക്ക് ശബരി വന്നെങ്കിലും ഞാൻ ഇതിൽ മാറ്റം വരുത്തിയില്ല , അവൻ ബാക്കിയുള്ള സമയങ്ങളിൽ അതിനുള്ളതുകൂടി എന്നെ മുതലാക്കി സംതൃപ്തി നേടി …..

 

ഇനി അവന്റെ കാര്യമാണെങ്കിൽ ക്യാമ്പസ്‌ ഇന്റർവ്യൂ കഴിഞ്ഞെങ്കിലും അവൻ വിചാരിച്ച രീതിയിലുള്ള ജോലി അവനു കിട്ടിയില്ല , ഒരു വിധം എല്ലാം അവിടെത്തന്നെ ചെയ്യേണ്ട ജോലിയായിരുന്നു…..എനിക്ക് അത് വളരെ സങ്കടമുണ്ടാക്കി , ഇനി കിട്ടാതാകുമ്പോൾ അവിടെത്തന്നെ ഏതെങ്കിലും ജോലിയിൽ അവൻ കേറാൻ നിര്ബന്ധിതനാകുമോ എന്നൊരു പേടിയായിരുന്നു കാരണം….പക്ഷെ അവൻ എന്നത്തേയും പോലെ കൂൾ ആയിരുന്നു , പരീക്ഷ കഴിഞ്ഞ ശേഷം നാട്ടിൽ വന്നു മൂപ്പർ അടിച്ചുപൊളിച്ചു ജീവിക്കാൻ തുടങ്ങി , രാവിലെ കിക്ക് ബോക്സിങ് പ്രാക്റ്റീസ് , വൈകീട്ട് ക്രിക്കറ്റ്‌ ബാക്കിയുള്ള സമയം അവന്റെ അച്ഛന്റെ കൂടെ ഷോപ്പിൽ പോക്കും , അവൻ വന്നതിന് ശേഷം അങ്കിളിന്റെ കട നിന്നിരുന്നതിന്റെ അടുത്തുതന്നെ ഉണ്ടായിരുന്ന സ്ഥലം

Leave a Reply

Your email address will not be published. Required fields are marked *